x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 7, 2026 04:00 PM IST | Updated: August 7, 2026 04:00 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മും​ബൈ-​പൂ​ന എ​ക്സ്പ്ര​സ് വേ​യി​ലെ തു​ര​ങ്ക​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന തു​ഷാ​ർ ഭും​ക​ർ (35) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 1.20 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പൂ​ന​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ പോ​വു​ക​യാ​യി​രു​ന്ന കാ​റും പ​ച്ച​ക്ക​റി​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ളും മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്ന് പേ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Accident Car

Recent News

Corehub Up