പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യം ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ. അമിത് ഷാ ദിവസവും പാർലമെന്റിൽ എത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പേര് പറഞ്ഞ് ദിവസവും പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും റിജിജു പറഞ്ഞു. "ഭീകരർക്ക് വിറയലുണ്ടാക്കാൻ അമിത് ഷാ ജി എന്ന പേര് മാത്രം മതി," എന്ന് കിരൺ റിജിജു കൂട്ടിച്ചേർത്തു.
ഡൽഹിയിലെ പോലീസ് നടപടിയടക്കമുള്ള വിഷയങ്ങളിൽ ആഭ്യന്തരമന്ത്രി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ ബഹളം തുടരുകയായിരുന്നു. ആഭ്യന്തരമന്ത്രി ദിവസവും പാർലമെന്റിൽ എത്തുന്നുണ്ടെന്നും, നിശ്ചിത ബിസിനസ് ഉള്ളപ്പോൾ മാത്രമാണ് മന്ത്രിമാർ സഭയിൽ വിശദീകരണം നൽകുന്നതെന്നും റിജിജു വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ഇന്നത്തയേക്ക് പിരിഞ്ഞു.
Tags : KirenRijiju parliamentaryAffairsMinister LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash