Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ParliamentaryAffairsMinister

'ഭീ​ക​ര​ർ​ക്ക് വി​റ​യ​ലു​ണ്ടാ​ക്കാ​ൻ അ​മി​ത് ഷാ ​എ​ന്ന പേ​ര് മാ​ത്രം മ​തി': ലോ​ക്‌​സ​ഭ​യി​ൽ കി​ര​ൺ റി​ജി​ജു

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന് മ​റു​പ​ടി​യു​മാ​യി പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ലോ​ക്‌​സ​ഭ​യി​ൽ. അ​മി​ത് ഷാ ​ദി​വ​സ​വും പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ദി​വ​സ​വും പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും റി​ജി​ജു പ​റ​ഞ്ഞു. "ഭീ​ക​ര​ർ​ക്ക് വി​റ​യ​ലു​ണ്ടാ​ക്കാ​ൻ അ​മി​ത് ഷാ ​ജി എ​ന്ന പേ​ര് മാ​ത്രം മ​തി," എ​ന്ന് കി​ര​ൺ റി​ജി​ജു കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ​ൽ​ഹി​യി​ലെ പോ​ലീ​സ് ന​ട​പ​ടി​യ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ ബ​ഹ​ളം തു​ട​രു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ദി​വ​സ​വും പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തു​ന്നു​ണ്ടെ​ന്നും, നി​ശ്ചി​ത ബി​സി​ന​സ് ഉ​ള്ള​പ്പോ​ൾ മാ​ത്ര​മാ​ണ് മ​ന്ത്രി​മാ​ർ സ​ഭ​യി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​തെ​ന്നും റി​ജി​ജു വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് ലോ​ക്സ​ഭ ഇ​ന്ന​ത്ത​യേ​ക്ക് പി​രി​ഞ്ഞു.

Latest News

Corehub Up