x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യ സം​ഭ​വം; അ​ഞ്ചു​തെ​ങ്ങ് കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 7, 2026 02:40 PM IST | Updated: August 7, 2026 02:40 PM IST

കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും പ്രതിഷേധിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്തുന്നതിലെ അധികൃതരുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം. മു​ത​ല​പ്പൊ​ഴി​യി​ൽ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി കാ​ണാ​താ​യ ഷി​ജി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​ഞ്ചു​തെ​ങ്ങ് തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു.

ഷി​ജി​നെ കാ​ണാ​താ​യി ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഗൗ​ര​വ​ക​ര​മാ​യ ഒ​രു തിര​ച്ചി​ലും ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. നാ​ട്ടു​കാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ്വ​ന്തം നി​ല​യി​ൽ ക​ട​ലി​ൽ തിര​ച്ചി​ൽ ന​ട​ത്തു​വാ​ൻ മു​ന്നോ​ട്ട് വ​ന്നി​ട്ടു​ള്ള​ത്.

മ​ക​നെ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് ഷി​ജി​ന്‍റെ മാ​താ​വ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഏ​വ​രു​ടെ​യും ക​ര​ള​ലി​യി​ക്കു​ന്ന​താ​യി. ഭർത്താവിനെ തി​രി​കെ കി​ട്ടു​ന്ന​ത് വ​രെ സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​രി​ന്‍റെ​യും വ​കു​പ്പു​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു​വി​ധ സ​ഹാ​യ​വും ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​തെ​ന്ന് കു​ടും​ബം പ്രതികരിച്ചു.

 

Tags : fisherman missing police station protest

Recent News

Corehub Up