x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​ജി​ജു​വി​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ല​മെ​ന്‍റി​ലെ ഏ​റ്റ​വും വ​ലി​യ ത​മാ​ശ‌: തി​രി​ച്ച​ടി​ച്ച് കെ.​സി. വേ​ണു​ഗോ​പാ​ൽ

ഓൺലൈൻ ഡെസ്ക്
Published: August 7, 2026 03:47 PM IST | Updated: August 7, 2026 03:47 PM IST

പാർലമെന്‍റ് വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലോക്സഭാംഗം കെ.സി. വേണുഗോപാൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ ന്യാ​യീ​ക​രി​ച്ച് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് എം​പി കെ.​സി. വേ​ണു​ഗോ​പാ​ൽ. റി​ജി​ജു​വി​ന്‍റെ വാ​ദം ഈ ​പാ​ർ​ല​മെ​ന്‍റ് ക​ണ്ട ഏ​റ്റ​വും വ​ലി​യ ത​മാ​ശ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

സ​ഭ​യി​ൽ പ​രീ​ക്ഷാ സം​ബ​ന്ധ​മാ​യ ബി​ല്ലി​ന്മേ​ൽ ച​ർ​ച്ച ന​ട​ക്കു​മ്പോ​ൾ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് വേ​ണ​മെ​ങ്കി​ൽ സ​ഭ​യി​ൽ എ​ത്താ​മാ​യി​രു​ന്നു എ​ന്നും, ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് ഭ​യ​മാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

ഭീ​ക​ര​ർ​ക്ക് വി​റ​യ​ലു​ണ്ടാ​ക്കാ​ൻ അ​മി​ത് ഷാ​യു​ടെ പേ​ര് മാ​ത്രം മ​തി​യെ​ന്നും, അ​മി​ത് ഷാ ​സം​സാ​രി​ച്ചു തു​ട​ങ്ങി​യാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് താ​ങ്ങാ​നാ​വി​ല്ലെ​ന്നു​മു​ള്ള കി​ര​ൺ റി​ജി​ജു​വി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ.

ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യെ​ക്കു​റി​ച്ചും പ​രീ​ക്ഷാ രീ​തി​ക​ളെ​ക്കു​റി​ച്ചും സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ദ്യാ​ർ​ത്ഥി പ്ര​ക്ഷോ​ഭ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ​ഭ​യി​ലെ​ത്തി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷം.

Tags : KCVenugopal Congress LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up