അപകടത്തിന്‍റെ ദൃശ്യം
മാനന്തവാടി: വയനാട് മാനന്തവാടി പായോട് മഴയത്ത് തെന്നിമാറിയ മൂന്നു ബസുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് സ്വകാര്യ ബസുകളും ഒരു കെഎസ്ആർടിസി ബസുമാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല.
വ്യാഴാഴ്ച രാവിലെ 9.25ന് ആണ് അപകടം ഉണ്ടായത്. വളവിൽ ഒരു ഇരുചക്ര വാഹനത്തെ മറികടന്നെത്തിയ സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാൻ എതിരെ വന്ന സ്വകാര്യ ബസ് വെട്ടിച്ച് നിർത്തിയതിനിടെ എതിർവശത്ത് കൂടി വന്ന കെഎസ്ആർടിസി ബസ് മഴയത്ത് തെന്നിനീങ്ങി സ്വകാര്യ ബസിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
മാനന്തവാടിയിൽനിന്നു കൽപറ്റയ്ക്ക് പോകുകയായിരുന്ന യെസ് ടീ ടീ എന്ന ബസും നിരവിൽപുഴയിൽ നിന്നും മാനന്തവാടിക്കു പോയ കാഞ്ഞായീസ് ബസും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസുമാണ് അപകടത്തിൽ പെട്ടത്.