x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന​ലൂ​രി​ൽ ട്രെ​യി​ൻ ത​ട്ടി പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 7, 2026 12:45 PM IST | Updated: August 7, 2026 12:45 PM IST

ട്രെയിൻ തട്ടിയ അ​ജിയെ ആശുപത്രിയിലേക്ക് മാറ്റുന്നു

കൊ​ല്ലം: കൊ​ല്ലം - ചെ​ങ്കോ​ട്ട റെ​യി​ൽ​പാ​ത​യി​ൽ ട്രെ​യി​ൻ ത​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പു​ന​ലൂ​ർ സ്വ​ദേ​ശി മ​രിച്ചു. പു​ന​ലൂ​ർ പ​ത്തേ​ക്ക​ർ ചേ​രി​ക്കോ​ണം ഇ​ട്ടി​വി​ള വീ​ട്ടി​ൽ അ​ജി (43) ആ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

പു​ന​ലൂ​ർ പ​ത്തേ​ക്ക​ർ ഭാ​ഗ​ത്തു​വെ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പു​ന​ലൂ​രി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മെ​മു ട്രെ​യി​നാ​ണ് അ​ജി​യെ ഇ​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ കൈ​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Tags : Punalur train accident

Recent News

Corehub Up