Image for representation
കൊച്ചി: കാക്കനാട് ബ്രഹ്മപുരം റോഡില്‍ ട്രക്ക് മറിഞ്ഞ് അപകടം. കോയമ്പത്തൂരില്‍ നിന്നും ബ്രഹ്മപുരത്തേക്ക് സിമന്‍റുമായി എത്തിയ ട്രക്കാണ് നിയന്ത്രണവിട്ട് കുഴിയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറോടെയാണ് അപകടം.
ബ്രഹ്മപുരത്തേക്ക് പോകുന്നതിനിടെ വഴി തെറ്റിയ ട്രക്ക് തെങ്ങോട് വായനശാല ജംഗ്ഷനില്‍ വച്ച് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിന് സമീപത്തുണ്ടായിരുന്ന വലിയ കുഴിയിലേക്ക് മറിയുകയായിരുന്നു.
റോഡിന് പുറത്തേക്ക് മറിഞ്ഞുവീണതിനാല്‍ ഗതാഗത തടസമില്ല. ക്രെയിനുകള്‍ ഉള്‍പ്പെടെ എത്തിച്ച് വണ്ടി ഉയര്‍ത്താനാണ് അഗ്നിരക്ഷാസേനയുടെ ശ്രമം.
Tags : Truck Accident Kochi Kakkanad