x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന കേ​സ്; വീ​ണാ ജോ​ർ​ജി​ന്‍റെ മൊ​ഴി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്ഐ​ടി  

വെബ് ഡെസ്‌ക്
Published: September 30, 2026 09:02 AM IST | Updated: September 30, 2026 09:02 AM IST

പ്രതിഷേധിക്കുന്ന കെഎസ്‌യു പ്രവർത്തകർ, വീണാ ജോർജ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ മു​ൻ​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ വീ​ണാ ജോ​ർ​ജി​ന്‍റെ മൊ​ഴി എ​സ്ഐ​ടി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും. വീ​ണാ ജോ​ർ​ജി​ന്‍റെ ഗ​ൺ​മാ​ന്‍റെ മൊ​ഴി​യും എ​സ്ഐ​ടി എ​ടു​ക്കും.

കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ​ധ​ശ്ര​മം ചു​മ​ത്തി​യ​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടോ​യെ​ന്നും എ​സ്ഐ​ടി പ​രി​ശോ​ധി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി എ​സ്ഐ​ടി സം​ഘം ചൊ​വ്വാ​ഴ്ച പ​രി​ശോ​ധി​ച്ചി​രു​ന്നു.

ഫെ​ബ്രു​വ​രി 25നു​ണ്ടാ​യ കെ​എ​സ്‍​യു പ്ര​തി​ഷേ​ധ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ​സം​ഘം, ചൊ​വ്വാ​ഴ്ച റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും എ​ത്തി​യി​രു​ന്നു. സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യും എ​സ്ഐ​ടി സം​ഘം രേ​ഖ​പ്പെ​ടു​ത്തും. കെ​എ​സ്‍​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം ​സി അ​തു​ൽ ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഇ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മം ചു​മ​ത്തി​യ​തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദ​മു​ണ്ടോ​യെ​ന്നും എ​സ്ഐ​ടി അ​ന്വേ​ഷി​ക്കും.

സ്പീ​ക്ക​റാ​യി​രു​ന്ന എ.​എ​ൻ. ഷം​സീ​റി​നെ ക​ണ്ട ശേ​ഷ​മാ​ണ് ക​ഴു​ത്തി​ന് വേ​ദ​ന​യെ​ന്ന് പ​റ​ഞ്ഞ് വീ​ണാ ജോ​ർ​ജ് ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. കേ​സി​ൽ വീ​ണാ ജോ​ർ​ജി​ന്‍റെ​യും ഗ​ൺ​മാ​ന്‍റേ​യും മൊ​ഴി വൈ​കാ​തെ എ​ടു​ക്കും. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ നീ​ക്കം.

 

Tags : Case KSU activists attacking Veena George SIT statement

Recent News

Corehub Up