x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം ശി​വ​സേ​ന നേ​താ​വ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു 

ഓൺലൈൻ ഡെസ്ക്
Published: September 30, 2026 07:07 AM IST | Updated: September 30, 2026 07:07 AM IST

പ്ര​ദീ​പ് പൂ​ർ​ണേ​ക്ക​ർ

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ ശി​വ​സേ​ന (ഉ​ദ്ധ​വ് ബാ​ലാ​സാ​ഹെ​ബ് താ​ക്ക​റെ) വി​ഭാ​ഗം താ​നെ 'വി​ഭാ​ഗ് പ്ര​മു​ഖ്' (ഡി​വി​ഷ​ൻ ഹെ​ഡ്) പ്ര​ദീ​പ് പൂ​ർ​ണേ​ക്ക​ർ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി താ​നെ​യി​ലെ ക​പൂ​ർ​ബാ​വ്ഡി പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് വെ​ടി​യേ​റ്റ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ക​ന​ത്ത സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. പ്ര​തി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മോ വ്യ​ക്തി​പ​ര​മാ​യ ശ​ത്രു​ത​യോ ആ​കാം കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.



Tags : PradeepPurnekar ShivSena(UBT) Maharashtra LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up