x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​മ്മു ക​ശ്മീ​രി​ൽ സം​യു​ക്ത ഓ​പ്പ​റേ​ഷ​ൻ; ഭീ​ക​ര​നെ വ​ധി​ച്ച് ക​ര​സേ​ന

വെബ് ഡെസ്ക്
Published: September 30, 2026 05:07 AM IST | Updated: September 30, 2026 05:07 AM IST

ന്യൂ​ഡ​ൽ​ഹി: ജ​മ്മു ക​ശ്മീ​രി​ൽ ഭീ​ക​ര​നെ വ​ധി​ച്ച് ക​ര​സേ​ന. ബു​ദ്ഗാം ജി​ല്ല​യി​ലെ യൂ​സ്മാ​ർ​ഗി​ലു​ള്ള കൊ​റാ​ഗ് മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ല​ഷ്ക​ർ ഇ ​തൊ​യ്ബ ഭീ​ക​ര​നെ​യാ​ണ് വ​ധി​ച്ച​ത്. ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ക​ര​സേ​ന​യും ജ​മ്മു ക​ശ്മീ​ർ പൊ​ലി​സും സി​ആ​ർ​പി​എ​ഫും ചേ​ർ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്.

കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ക​ര​സേ​ന പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മേ​ഖ​ല​യി​ൽ ഓ​പ്പ​റേ​ഷ​ൻ തു​ട​രു​ക​യാ​ണെ​ന്ന് ക​ര​സേ​ന അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കൊ​റാ​ഗ് പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സൈ​നി​ക​ർ സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധി​ച്ച​ത്. തു​ട​ർ​ന്ന് സൈ​നി​ക​ർ ഭീ​ക​ര​രെ നേ​രി​ടു​ക​യും കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്തു​കൊ​ണ്ടാ​ണ് ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. സു​ര​ക്ഷാ സേ​ന​യും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​തോ​ടെ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ക​ടു​ത്ത വെ​ടി​വ​യ്‌​പ്പ് ഉ​ണ്ടാ​യി.

കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​ൻ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ല​ഷ്ക​ർ ഇ ​തൊ​യ്ബ അം​ഗ​മാ​ണെ​ന്ന് ക​ര​സേ​ന തി​രി​ച്ച​റി​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട​ത് ല​ഷ്ക​ർ ഇ ​തൊ​യ്ബ ക​മാ​ൻ​ഡ​ർ ഫൗ​സി മൂ​സ​യാ​ണെ​ന്ന് റി​പ്പോ‍​ർ​ട്ടു​ണ്ട്. ജ​മ്മു ക​ശ്മീ​രി​ൽ ന​ട​ന്ന വി​വി​ധ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ഭീ​ക​ര​നാ​ണ് മൂ​സ. യൂ​സ്മാ‍​ർ​ഗി​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​സ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ മൂ​സ​യു​ടെ അ​ടു​ത്ത സ​ഹാ​യി യാ​സി​റി​നെ ക​ര​സേ​ന വ​ധി​ച്ചി​രു​ന്നു. അ​തേ​സ​മ​യം മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഭീ​ക​ര​ർ ഉ​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Tags : Joint operation Jammu & Kashmir Army kills terrorist Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up