x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യി​ൽ​നി​ന്ന് 1,100 മെ​ഗാ വാ​ട്ട് വൈ​ദ്യു​തി ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ നേ​പ്പാ​ൾ

വെബ് ഡെസ്ക്
Published: September 30, 2026 07:05 AM IST | Updated: September 30, 2026 07:05 AM IST

പ്രതീകാത്മക ചിത്രം

കാ​ഠ്മ​ണ്ഡു: ഇ​ന്ത്യ​യി​ൽ​നി​ന്ന് 1,100 മെ​ഗാ വാ​ട്ട് വൈ​ദ്യു​തി ഇ​റ​ക്കു​മ​തി ചെ​യ്യാ​നൊ​രു​ങ്ങി നേ​പ്പാ​ൾ. ഡി​സം​ബ​ർ മു​ത​ൽ 2027 മേ​യ് വ​രെ​യു​ള്ള വേ​ന​ൽ​ക്കാ​ല​ത്താ​ണ് ഇ​റ​ക്കു​മ​തി ന​ട​ത്തു​ക. ഈ​യി​ടെ​യു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ നേ​പ്പാ​ളി​ലെ വി​വി​ധ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ​ക്കു ക​ന​ത്ത നാ​ശം നേ​രി​ട്ട​തി​നാ​ൽ വൈ​ദ്യു​തോ​ത്പാ​ദ​നം വ​ൻ​തോ​തി​ൽ ഇ​ടി​ഞ്ഞു.

ഓ​ഗ​സ്റ്റ് 26നു ​ഭോ​ട്ടെ​കോ​ശി ന​ദി​യി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് നേ​പ്പാ​ളി​ന്‍റെ വൈ​ദ്യു​തോ​ത്പാ​ദ​ന​ത്തി​ൽ 450 മെ​ഗാ വാ​ട്ടി​ന്‍റെ കു​റ​വു​ണ്ടാ​യി. സെ​പ്റ്റം​ബ​ർ 24 മു​ത​ൽ 27വ​രെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ 190 മെ​ഗാ വാ​ട്ടി​ന്‍റെ കാ​ളി​ഗ​ണ്ഡ​കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഇ​തോ​ടെ ആ​കെ വൈ​ദ്യു​തോ​ത്പാ​ദ​ന​ത്തി​ൽ 640 മെ​ഗാ വാ​ട്ടി​ന്‍റെ കു​റ​വു​ണ്ടാ​യി.

നി​ല​വി​ൽ 3740 മെ​ഗാ വാ​ട്ടാ​ണു നേ​പ്പാ​ളി​ന്‍റെ വൈ​ദ്യു​തോ​ത്പാ​ദ​നം. വേ​ന​ൽ​ക്കാ​ല​ത്ത് വൈ​ദ്യു​ത ഉ​പ​യോ​ഗം ഉ​യ​രു​ന്ന​തി​നാ​ലാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി​ക്ക് തീ​രു​മാ​നി​ച്ച​ത്.

Tags : Nepal import electricity India 1100 MW Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up