x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'എ​ഐ' ഇ​നി ഔ​ദ്യോ​ഗി​ക​മാ​യി 'സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സ്': ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വി​ൽ ഒ​പ്പു​വെ​ച്ച് ട്രം​പ്

ഓൺലൈൻ ഡെസ്ക്
Published: September 30, 2026 06:55 AM IST | Updated: September 30, 2026 06:55 AM IST

ഡോണൾഡ് ട്രംപ്

വാ​ഷിം​ഗ്ട​ൺ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ഥ​വാ 'എ​ഐ' എ​ന്ന പ​ദ​ത്തി​ന് പ​ക​രം ഇ​നി മു​ത​ൽ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ 'സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സ്' എ​ന്ന് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് . യു​എ​ൻ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ ​ച​രി​ത്ര​പ​ര​മാ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

'ആ​ർ​ട്ടി​ഫി​ഷ്യ​ൽ' (കൃ​ത്രി​മം) എ​ന്ന വാ​ക്ക് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് കൃ​ത്രി​മ​മോ വ്യാ​ജ​മോ ആ​യ ഒ​രു പ്ര​തീ​തി ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും, ഇ​ത് തി​ക​ച്ചും അ​ത്ഭു​ത​ക​ര​മാ​യ ഒ​രു സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണെ​ന്ന യാ​ഥാ​ർ​ത്ഥ്യം ഉ​ൾ​ക്കൊ​ണ്ടാ​ണ് പു​തി​യ മാ​റ്റ​മെ​ന്നു​മാ​ണ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യ​ത്.

വ്യാ​വ​സാ​യി​ക വി​പ്ല​വ​ത്തേ​ക്കാ​ൾ വ​ലു​താ​യി വ​ള​രാ​ൻ പോ​കു​ന്ന ഈ ​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യെ ഒ​രു ത​ര​ത്തി​ലും ത​ട​സ​പ്പെ​ടു​ത്തി​ല്ലെ​ന്നും ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് താ​ത്പ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

തു​ട​ർ​ന്ന് യു.​എ​സ് ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ രേ​ഖ​ക​ളി​ലും ഔ​ദ്യോ​ഗി​ക ന​യ​ങ്ങ​ളി​ലും ഈ ​പേ​രു​മാ​റ്റം ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വു​ക​ളി​ൽ അ​ദ്ദേ​ഹം ഒ​പ്പു​വെ​ക്കു​ക​യാ​യി​രു​ന്നു. 

Tags : Donald‌Trump executive‌order ArtificialIntelligence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up