x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ഗിം​ഗി​നെ​തി​രേ കേ​ന്ദ്ര​നി​യ​മം; പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി

വെബ് ഡെസ്ക്
Published: September 30, 2026 05:50 AM IST | Updated: September 30, 2026 05:50 AM IST

ന്യൂ​ഡ​ൽ​ഹി: സ്കൂ​ളു​ക​ളി​ലും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും റാ​ഗിം​ഗ് ത​ട​യു​ന്ന​തി​നു കേ​ന്ദ്ര​നി​യ​മ​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

ഹ​ർ​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ളി​ൽ നേ​ര​ത്തെ ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ടെ​ന്നു കാ​ണി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്തും ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി​യും ജ​സ്റ്റീ​സ് വി.​മോ​ഹ​ന​യും അ​ട​ങ്ങു​ന്ന ബ​ഞ്ചി​ന്‍റെ തീ​രു​മാ​നം. നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക എ​ന്ന​തി​നാ​യി പു​തി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ കോ​ട​തി അ​ധി​കൃ​ത​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​കാ​ൻ ഹ​ർ​ജി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ന് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു.

Tags : Supreme Court ragging dismisses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up