x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ൽ ലി​ഫ്റ്റ് വാ​ഗ്ദാ​നം ചെ​യ്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു, ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓൺലൈൻ ഡെസ്ക്
Published: September 30, 2026 07:36 AM IST | Updated: September 30, 2026 07:36 AM IST

പ്രതീകാത്മക ചിത്രം

ദ​ർ​ബം​ഗ: പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക്ക് ലി​ഫ്റ്റ് ന​ൽ​കി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ബി​ഹാ​റി​ലെ ദ​ർ​ബം​ഗ ജി​ല്ല​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ബി​റോ​ൾ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സെ​പ്റ്റം​ബ​ർ 23-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക്ക് സ്വ​ന്തം ഗ്രാ​മ​ത്തി​ലു​ള്ള യു​വാ​വ് ബൈ​ക്കി​ൽ ലി​ഫ്റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു. മു​ൻ​പ​രി​ച​യ​മു​ള്ള​തി​നാ​ൽ പെ​ൺ​കു​ട്ടി ഇ​യാ​ളു​ടെ ഒ​പ്പം ക​യ​റി. എ​ന്നാ​ൽ നേ​രെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് പ​ക​രം മ​റ്റൊ​രു ഗ്രാ​മ​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി സു​ഹൃ​ത്തി​നൊ​പ്പം ചേ​ർ​ന്ന് ഇ​വ​ർ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന് ശേ​ഷം പെ​ൺ​കു​ട്ടി വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ക്കു​ക​യും, തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ബി​റോ​ൾ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ജ​ഗ​നാ​ഥ് റെ​ഡ്ഡി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഡി​പി​ഒ പ്ര​ഭാ​ക​ർ തി​വാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ രാ​ത്രി​കാ​ല റെ​യ്ഡി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

കൃ​ത്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

 

Tags : Bihar Darbhanga Minor Girl Sexual Assault Motorcycle Lift POCSO Police Arrest Biraul

Recent News

Corehub Up