Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Arrest

Kottayam

പൊ​ലി​സുകാരനെ ആ​ക്ര​മി​ച്ച കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ റി​മാ​ൻ​ഡ് ചെ​യ്തു


കോ​ട്ട​യം: മ​ദ്യ ല​ഹ​രി​യി​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​യു​ക​യും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്ത കോ​ട്ട​യം പ​ള്ളം കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ലൈ​ൻ​മാ​ൻ വൈ​ക്കം കോ​വി​ല​ക​ത്തും​ക​ട​വ് കൊ​ച്ചാ​ലി​ങ്ക​ൽ കെ. ​എം. മ​നോ​ജി​നെ​യാ​ണ് വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.ആ​ക്ര​മ​ണ​ത്തി​ൽ കൈ​യ്ക്ക് പ​രി​ക്കേ​റ്റ വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ചെ​മ്പ് എ​നാ​ദി സ്വ​ദേ​ശി ജ്യോ​തി കൃ​ഷ്ണ​യെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ഒ​രു​മാ​സം മു​മ്പ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്ഐ​യേ​യും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റേ​യും വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ആ​ക്ര​മി​ച്ച കേ​സി​ൽ ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​യ​തോ​ടെ സ​ർ​വീ​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

District News

മ​ദ്യ​ല​ഹ​രി​യി​ൽ 16കാ​രി​ക്കു നേരേ ക​യ്യേ​റ്റത്തിന് ശ്ര​മി​ച്ച യു​വാ​വ് പോ​ലീ​സ് പിടിയിൽ

ത​ല​യോ​ല​പ്പ​റ​മ്പ്: മ​ദ്യ​ല​ഹ​രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ക്കു​ക​യും ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​വ​രു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ത​ല​യോ​ല​പ​റ​മ്പ് ഇ​ല്ലി​ത്തൊ​ണ്ട് മാ​വു​ങ്ക​ൽ പ്ര​ശാ​ന്തി(34)​നെ​തി​രെ​യാ​യി​രു​ന്നു വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.14​ന് രാ​ത്രി ത​ല​യോ​ല​പ​റ​മ്പി​ൽ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ പ്ര​ശാ​ന്തി​നെ ത​ല​യോ​ല​പ്പറ​മ്പ് പോ​ലീ​സ് വൈ​ദ്യപ​രി​ശോ​ധ​ന​യ്ക്കാ​യി വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ൾ ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ത്തെ​ന്നാ​ണ് കേ​സ്. ആ​ർ എം ​ഒ യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

കാ​ണി​ക്കവ​ഞ്ചി മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ൽ

ആ​ല​പ്പു​ഴ: നി​ര​വ​ധി കാ​ണി​ക്ക വ​ഞ്ചി​ക​ളും സൈ​ക്കി​ളു​ക​ളും മോ​ഷ്ടി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ൽ. പ​റ​വൂ​ർ നാ​ലു​ത​യ്ക്ക​ൽ വീ​ട്ടി​ൽ കു​ന്ന​ത്തി​ൽ ബാ​ബു​വി​നെ (ബാ​ബു- 58) യാ​ണ് സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ഴ​യ വീ​ട് കു​ന്ന​യ്ക്കാ​പ​ള്ളി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച കാ​ണി​ക്ക​യും പ​ണ​വും ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ 28നു ​പു​ല​ർ​ച്ചെ 2.30നാ​യി​രു​ന്നു സം​ഭ​വം. കാ​ണി​ക്ക​വ​ഞ്ചി കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ വി​വി​ധ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണു ബാ​ബു പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ഐ​എ​സ്എ​ച്ച്ഒ എ​സ്. വി​നീ​ഷ്, എ​സ്ഐ മോ​ഹ​ൻ കു​മാ​ർ, എ​സി​പി​ഒ മാ​രാ​യ വി.​ജി. ബി​ജു, ആ​ർ. ശ്യാം, ​മ​ൺ​സൂ​ർ, എം​സി​പി​ഒ മാ​രാ​യ ജി. ​അ​രു​ൺ, അ​ഭി​ജി​ത്ത് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

District News

ലൈ​സ​ൻ​സി​ല്ലാ​തെ വി​ഷു​വി​ന് വി​ൽ​പ്പ​ന; പ​ട​ക്കശേ​ഖ​രം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു

നി​ല​ന്പൂ​ർ:​ ലൈ​സ​ൻ​സി​ല്ലാ​തെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പ​ട​ക്ക​ങ്ങ​ൾ നി​ല​ന്പൂ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​ക​ന്പാ​ടം ആ​ന​പ്പാ​റ​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ​യി​നം പ​ട​ക്ക​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ ആ​ന​പ്പാ​റ പ​ന്ത​ലി​ങ്ങ​ൾ സു​നി​ൽ​കു​മാ​റി​നെ​തി​രേ എ​ക്സ്പ്ലോ​സീ​വ് ആ​ക്‌ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. വി​ഷു പ്ര​മാ​ണി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യാ​ണ് പ​ട​ക്ക​ങ്ങ​ൾ ഇ​യാ​ൾ സൂ​ക്ഷി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചൈ​നീ​സ് ഇ​ന​ങ്ങ​ളു​ൾ​പ്പെ​ടെ വ​ലി​യ ശേ​ഖ​ര​മാ​ണ് വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി.​എ​സ്.​ ബി​നു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ കെ. ​ര​തീ​ഷാ​ണ് ന​ട​പ​ടി​ക​ളെ​ടു​ത്ത​ത്. ഉ​ജേ​ഷ്, അ​ന​സ്, സു​നി​ല എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത പ​ട​ക്ക​ങ്ങ​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

District News

ബി​വ​റേ​ജ​സ് ജീ​വ​ന​ക്കാ​ര​നെ കു​ത്തി ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി

എ​ട​ത്വ: കേ​ള​മം​ഗ​ലം ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് ജീ​വ​ന​ക്കാ​ര​നെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച നാ​ലം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ന്‍​തു​ട​ര്‍​ന്ന് പി​ടി​കൂ​ടി. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷം​നാ​ദ് (37), അ​ര്‍​ഷാ​ദ് (39), നി​യാ​സ് (38), ആ​ഷി​ഖ് (28) എ​ന്നി​വ​രെ​യാ​ണ് എ​ട​ത്വ പോ​ലീ​സ് നീ​രേ​റ്റു​പു​റ​ത്തി​ന് സ​മീ​പം വെ​ച്ച് പി​ന്‍​തു​ട​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല് മ​ണി​യോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം.

മ​ദ്യം വാ​ങ്ങാ​ന്‍ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ലെ പ്രീ​മി​യം കൗ​ണ്ട​റി​ല്‍ എ​ത്തി​യ നാ​ലം​ഗ സം​ഘം ജീ​വ​ന​ക്കാ​ര​നാ​യ ഷി​ജി​യു​മാ​യി (48) വാ​ക്ക് ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് കൈ​യ്യി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ട​യാ​ന്‍ ശ്ര​മി​ച്ച ജീ​വ​ന​ക്കാ​ര്‍​ക്കും ബി​വ​റേ​ജ​സി​ല്‍ എ​ത്തി​യ മ​റ്റു​ള്ള​വ​ര്‍​ക്കും നേ​രെ സം​ഘം അ​ക്ര​മ​ത്തി​ന് മു​തി​രു​ക​യും ഇ​വ​ര്‍ വ​ന്ന വാ​ഹ​ന​ത്തി​ന്റെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് ക​ട​ന്ന​ത്.

തി​രു​വ​ല്ല ഭാ​ഗ​ത്തേ​യ്ക്ക് ക​ട​ന്ന വി​വ​രം ജീ​വ​ന​ക്കാ​ര്‍ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യും ഇ​വ​രെ പി​ന്‍​തു​ട​ര്‍​ന്ന പോ​ലീ​സ് നീ​രേ​റ്റു​പു​റം ഭാ​ഗ​ത്തു വെ​ച്ച് സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. എ​ട​ത്വ സി​ഐ എം. ​അ​ന്‍​വ​ര്‍, എ​സ്‌​ഐ​മാ​രാ​യ റി​ജോ, രാ​ജ​പ്പ​ന്‍, ജോ​സി, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ ബി​നു, സി​പി​ഒ​മാ​രാ​യ ഇ​മ്മാ​നു​വേ​ല്‍, കി​ര​ണ്‍, സു​ജി​ത്ത്, പു​ന്ന​പ്ര സി​പി​ഒ വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

District News

സിനിമാ സ്റ്റൈൽ ചേസിംഗ്; നാലംഗ സംഘത്തെ പിടിച്ച് പോലീസ്


ച​ങ്ങ​നാ​ശേ​രി: നോ​ർ​ത്ത് പ​റ​വൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളെ തെ​ങ്ങ​ണ ജം​ഗ്ഷ​നി​ൽ​നി​ന്നും പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30നാ​യി​രു​ന്നു സം​ഭ​വം.


യു​വ​തി​യു​ൾ​പ്പെ​ടെ നാ​ലു​പേ​ര​ട​ങ്ങു​ന്ന സം​ഘം കാ​റി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ നോ​ർ​ത്ത് പ​റ​വൂ​ർ പോ​ലീ​സി​ന്‍റെ ജീ​പ്പ് കാ​റി​നു വ​ട്ടം നി​ർ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച് ര​ണ്ടു​പേ​രെ​യും പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.


തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ഇ​വ​രെ പോ​ലീ​സ് നോ​ർ​ത്ത് പ​റ​വൂ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ്ര​തി​ക​ളു​ടെ വി​വ​രം പോ​ലീ​സ് പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

Latest News

Corehub Up