ചങ്ങനാശേരി: നോർത്ത് പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ തെങ്ങണ ജംഗ്ഷനിൽനിന്നും പോലീസ് പിന്തുടർന്ന് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം.
യുവതിയുൾപ്പെടെ നാലുപേരടങ്ങുന്ന സംഘം കാറിൽ സഞ്ചരിക്കുമ്പോൾ പിന്നാലെയെത്തിയ നോർത്ത് പറവൂർ പോലീസിന്റെ ജീപ്പ് കാറിനു വട്ടം നിർത്തി ഇവരെ പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച് രണ്ടുപേരെയും പോലീസ് പിന്തുടർന്ന് പിടികൂടി.
തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പോലീസ് നോർത്ത് പറവൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതികളുടെ വിവരം പോലീസ് പുറത്തു വിട്ടിട്ടില്ല.