Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Nattuvishesham

Wayanad

വ​ന​ത്തി​ല്‍ ക​ടു​വ​യെ​ത്ര? സെ​ന്‍​സ​സി​നു തു​ട​ക്ക​മാ​യി

മാ​ന​ന്ത​വാ​ടി: വൈ​ല്‍​ഡ് ലൈ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യും നാ​ഷ​ണ​ല്‍ ടൈ​ഗ​ര്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ അ​ഥോ​റി​റ്റി​യും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ആ​റാ​മ​ത് ക​ടു​വ സെ​ന്‍​സ​സി​ന് ദേ​ശ​വ്യാ​പാ​ക​മാ​യി തു​ട​ക്ക​മാ​യി. 2026 ഏ​പ്രി​ല്‍ വ​രെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ്.


എം ​സ്ട്രൈ​പ്സ​സ് ആ​പ് ഉ​പ​യോ​ഗി​ച്ച് ക​ട​ലാ​സ് ര​ഹി​ത​മാ​യാ​ണ് സെ​ന്‍​സ​സ്. ക​ടു​വ​ക​ളു​ള്ള മേ​ഖ​ല​ക​ള്‍ ജി​പി​എ​സ് സ​ഹാ​യ​ത്തോ​ടെ അ​ട​യാ​ള​പ്പെ​ടു​ത്താ​നു​ള്ള ജി​യോ ടാ​ഗിം​ഗ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ടു​വ ഇ​ര​ക​ളാ​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും എ​ണ്ണ​വും വ​ന​ത്തി​ലെ ആ​വാ​സ വ്യ​വ​സ്ഥ​യും സെ​ന്‍​സ​സ് ടീം ​വി​ല​യി​രു​ത്തും. വ​ന​മേ​ഖ​ല​യെ ഗ്രി​ഡു​ക​ളാ​യി തി​രി​ച്ച് കാ​മ​റ ട്രാ​പ്പു​ക​ള്‍ സ്ഥാ​പി​ക്കും.

ഇ​രു​മ്പു​ച​ട്ട​ക്കൂ​ടി​ല്‍ സ്ഥാ​പി​ച്ച തെ​ര്‍​മ​ല്‍ കാ​മ​റ​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് ഉ​ട​ലി​ലെ വ​ര​ക​ളു​ടെ ഘ​ട​ന, നീ​ളം, വീ​തി, പ്ര​ത്യേ​ക ആ​കൃ​തി​ക​ള്‍ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ചാ​ണ് ക​ടു​വ​ക​ളെ തി​രി​ച്ച​റി​യു​ന്ന​ത്. ക​ടു​വ​ക​ളു​ടെ കാ​ല്‍​പ്പാ​ടു​ക​ളും പ​രി​ശോ​ധി​ക്കും. നോ​ര്‍​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ല്‍ 90 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സെ​ന്‍​സ​സി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഡി​വി​ഷ​നെ 23 ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ചാ​ണ് സെ​ന്‍​സ​സ്. ഏ​പ്രി​ല്‍ മാ​സ​ത്തോ​ടെ സെ​ന്‍​സ​സി​ന്‍റെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കും

 

District News

പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ കു​രു​മു​ള​കി​ന് മ​ഞ്ഞ​ളി​പ്പ് രോ​ഗം വ്യാ​പ​കം

പു​ൽ​പ്പ​ള്ളി: വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ കു​രു​മു​ള​കി​ന് മ​ഞ്ഞ​ളി​പ്പ് രോ​ഗം വ്യാ​പ​ക​മാ​കു​ന്നു പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ​ളി​പ്പ് രോ​ഗം വ്യാ​പ​ക​മാ​യ​ത്. വ​ര​ൾ​ച്ച​യും കൃ​ഷി നാ​ശ​വും കീ​ട​ബാ​ധ​യെ​യും തു​ട​ർ​ന്ന് കു​രു​മു​ള​ക് കൃ​ഷി പു​ർ​ണ​മാ​യും ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ബാ​ങ്കു​ക​ളി​ൽ നി​ന്നും വാ​യ്പ എ​ടു​ത്തും ത​നി വി​ള​യാ​യി പു​ന​ർ കൃ​ഷി ചെ​യ്ത കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ​ളി​പ്പ് രോ​ഗം വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്.


കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ഷി​യി​ട​ത്തി​ലെ​ത്തി മ​ണ്ണ് പ​രി​ശോ​ധി​ച്ച ശേ​ഷം നി​ര​വ​ധി കീ​ട​നാ​ശി​നി​ക​ൾ കു​രു​മു​ള​കി​ന്‍റെ ചു​വ​ട്ടി​ലും ത​ണ്ടി​ലും ത​ളി​ച്ചി​ട്ടും രോ​ഗം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കു​രു​മു​ള​ക് ചെ​ടി​ക​ൾ​ക്ക് ആ​ദാ​യം ല​ഭി​ക്കും മു​ൻ​പേ​യും വി​ള​വെ​ടു​ക്കാ​ൻ മാ​സ​ങ്ങ​ൾ മാ​ത്ര​മു​ള്ള​പ്പോ​ഴു​മാ​ണ് കു​രു​മു​ള​കി​ന്‍റെ ഇ​ല​ക​ളും ത​ണ്ടു​ക​ളും പ​ഴു​ത്ത് ന​ശി​ക്കു​ന്ന​ത്.


അ​ടി​യ​ന്ത​ര​മാ​യി മ​ഞ്ഞ​ളി​പ്പ് രോ​ഗം പ്ര​തി​രോ​ധി​ക്കാ​നാ​വ​ശ്യ​മാ​യ കീ​ട​നാ​ശി​ക​ൾ ക​ണ്ടെ​ത്താ​ൻ കൃ​ഷി വ​കു​പ്പ് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കു​ടി​യേ​റ്റ​മേ​ഖ​ല​യി​ൽ കു​രു​മു​ള​ക് ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കേ​ണ്ട കൃ​ഷി​വ​കു​പ്പ് രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

District News

കു​ടും​ബ​ശ്രീ ബാ​ല​പാ​ർ​ല​മെ​ന്‍റ് ന​ട​ത്തി

ക​ൽ​പ്പ​റ്റ: കു​ടു​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ജി​ല്ലാ​ത​ല ബാ​ല പാ​ർ​ല​മെ​ന്‍റ് പു​ത്തൂ​ർ​വ​യ​ലി​ൽ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി താ​പോ​ഷ് ബ​സു​മ​താ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ ബ​ഹു​സ്വ​ര​ത​യു​ടെ നാ​ടാ​ണെ​ന്നും സ്വ​ന്തം മ​ന​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള പാ​ട​വ​മാ​ണ് ആ​ദ്യം ആ​ർ​ജി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ബി​ജോ​യ്, റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ സി.​കെ. പ​വി​ത്ര​ൻ, വി.​പി. ബ​ബി​ത, കെ.​പി. പ്രീ​ത, സി​ഫാ​ന​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫോ​സി​ൽ ഇ​ന്ധ​ന നി​യ​ന്ത്ര​ണ ബി​ൽ, മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന ഉ​ത്ത​ര​വാ​ദി​ത്വ ബി​ൽ എ​ന്നി​വ ബാ​ല പാ​ർ​ല​മെ​ന്‍റി​ൽ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.


കു​ടും​ബ​ശ്രീ ത്രി​ത​ല സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ൽ അ​യ​ൽ​ക്കൂ​ട്ട മാ​തൃ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ല​സ​ഭ​ക​ളി​ൽ അ​ഞ്ച് മു​ത​ൽ 18 വ​രെ വ​യ​സു​ള്ള കു​ട്ടി​ക​ളാ​ണു​ള്ള​ത്. ജി​ല്ല​യി​ലെ 27 സി​ഡി​എ​സു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 1,316 ബാ​ല​സ​ഭ​ക​ളി​ൽ 17,869 കു​ട്ടി​ക​ൾ അം​ഗ​ങ്ങ​ളാ​ണ്. ഓ​രോ ബാ​ല​സ​ഭ​യി​ലും പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ലാ ബാ​ല പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ പാ​ർ​ല​മെ​ന്‍റി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച കു​ട്ടി​ക​ളെ 21,22,23 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന സം​സ്ഥാ​ന പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​പ്പി​ക്കും.

District News

യു​ഡി​എ​ഫ് ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

ക​ൽ​പ്പ​റ്റ: യു​ഡി​എ​ഫ് ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. വീ​ടി​ല്ലാ​ത്ത എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​വ​നം, ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഘ​ട്ട​ങ്ങ​ളാ​യി ലാ​പ്ടോ​പ്പ്, ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​ൽ, കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം സൗ​ക​ര്യം, ജ​ന​സൗ​ഹൃ​ദ കേ​ന്ദ്രം, ബൈ​പാ​സ് നാ​ലു​വ​രി​യാ​ക്ക​ൽ, ടൗ​ണ്‍​ഹാ​ൾ നി​ർ​മാ​ണം തു​ട​ങ്ങി​യ​വ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ്.


ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ഭ​ര​ണം വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് നി​ല​നി​ർ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ജീ​ബ് കേ​യെം​തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പി.​കെ. അ​ബൂ​ബ​ക്ക​ർ, ടി.​ജെ. ഐ​സ​ക്, പി.​പി. ആ​ലി, റ​സാ​ഖ് ക​ൽ​പ്പ​റ്റ, സി. ​മൊ​യ്തീ​ൻ​കു​ട്ടി, സ​ലിം മേ​മ​ന, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, എ.​പി. ഹ​മീ​ദ്, സി.​കെ. നാ​സ​ർ, സി. ​ജ​യ​പ്ര​സാ​ദ്, പി. ​വി​നോ​ദ്കു​മാ​ർ, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, പി.​ആ​ർ. ബി​ന്ദു, വി.​പി. ശോ​ശാ​മ്മ, സ​രോ​ജി​നി ഓ​ട​ന്പ​ത്ത്, ഷെ​രീ​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജ്ജം

ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി വെ​യ​ർ ഹൗ​സി​ൽ നി​ന്നും ജി​ല്ല​യി​ലെ വി​വി​ധ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചു. ഇ​ന്ന​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മെ​ഷീ​നു​ക​ൾ എ​ത്തി​ച്ച​ത്. ഇ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ങ്ങ​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ എ​ത്തി​ക്കും.


മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ബൂ​ത്തു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഷീ​നു​ക​ൾ മാ​ന​ന്ത​വാ​ടി സെ​ന്‍റ് പാ​ട്രി​ക്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് കോ​ളേ​ജി​ലും ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ എ​സ്ക​ഐം​ജെ ഹൈ​സ്കൂ​ളി​ലും പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ​ന​മ​രം ഗ​വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​മാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.


ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ക​ൽ​പ്പ​റ്റ എ​സ്ഡി​എം​എ​ൽ​പി സ്കൂ​ളി​ലും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യു​ടേ​ത് മാ​ന​ന്ത​വാ​ടി സെ​ന്‍റ് പാ​ട്രി​ക് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ളി​ലും സ്ട്രോ​ങ് റൂ​മു​ക​ൾ സ​ജ്ജ​മാ​ക്കി. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​യി ക​മ്മീ​ഷ​നിം​ഗ് ചെ​യ്യും.

District News

32 കി​ലോ ച​ന്ദ​ന​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

നി​ല​ന്പൂ​ർ: 32 കി​ലോ നാ​ട​ൻ ച​ന്ദ​ന​വു​മാ​യി ര​ണ്ടു​പേ​ർ നി​ല​ന്പൂ​ർ വ​നം ഫ്ള​യിം​ഗ് സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ൽ. കി​ഴി​ശേ​രി പു​ളി​യ​ക്കോ​ട് മു​ണ്ടു​പ​റ​ന്പ് പൂ​പ്പ​റ്റ അ​ബ്ദു​ൾ നാ​സ​ർ (48), വ​ട​ക്കേ​ത്ത് അ​ബ്ദു​റ​ഹ്മ​ൻ (56) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​ല​ന്പൂ​ർ റേ​ഞ്ച് വ​നം ഫ്ള​യിം​ഗ് സ്ക്വാ​ഡി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ച​ന്ദ​ന​വു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.


പു​ളി​യ​ക്കോ​ട് മു​ണ്ടു​പ​റ​ന്പി​ലെ നാ​സ​റി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് നി​ന്നാ​ണ് ച​ന്ദ​നം ക​ണ്ടെ​ത്തി​യ​ത്. ക​ഷ്ണ​ങ്ങ​ളും ചീ​ളു​ക​ളു​മാ​ക്കി ചാ​ക്കി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. നി​ല​ന്പൂ​ർ റേ​ഞ്ച് വ​നം ഫ്ള​യിം​ഗ് സ്ക്വാ​ഡ് റേ​ഞ്ച​ർ ബി​ജേ​ഷ് കു​മാ​ർ, എ​സ്എ​ഫ്ഒ ജോ​സ്മോ​ൻ, ബി​എ​ഫ്ഒ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, സ​ത്യ​രാ​ജ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. കേ​സ് തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി കൊ​ടു​ന്പു​ഴ വ​നം​സ്റ്റേ​ഷ​ന് കൈ​മാ​റും.

District News

എ​ച്ച്ഐ​വി ; പ്ര​തി​രോ​ധ​ത്തി​ന് വി​ദ്യാ​ർ​ഥി സ​മൂ​ഹം മു​ന്നി​ട്ടി​റ​ങ്ങ​ണം: സ​ബ് ക​ള​ക്ട​ർ


മ​ല​പ്പു​റം: സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള വി​പ്ല​ക​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു​ത​ന്നെ എ​ച്ച്ഐ​വി അ​ണു​ബാ​ധ​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ​ത്തി​നു​ള്ള മു​ന്നേ​റ്റം ഉ​ണ്ടാ​ക​ണ​മെ​ന്ന് സ​ബ് ക​ള​ക്ട​ർ ദി​ലീ​പ് കൈ​നി​ക്ക​ര. ലോ​ക എ​യ്ഡ്സ് ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​റ്റി​പ്പു​റം എം​ഇ​എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​കെ. ജ​യ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ്രി​ൻ​സി​പ്പ​ൽ ഡോ. ​റ​ഹ്മ​ത്തു​ന്നീ​സ സ​ന്ദേ​ശം കൈ​മാ​റി. ജി​ല്ലാ എ​യ്ഡ്സ് നി​യ​ന്ത്ര​ണ ഓ​ഫീ​സ​ർ ഡോ. ​കെ.​എം. നൂ​ന​മ​ർ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ടി.​എ​ൻ. അ​നൂ​പ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ മീ​ഡി​യ ഓ​ഫീ​സ​ർ കെ.​പി. സാ​ദി​ഖ് അ​ലി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​അ​ബ്ദു​സ​ലീം, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ മീ​ഡി​യ ഓ​ഫീ​സ​ർ ഡി.​എ​സ്. വി​ജ​യ​കു​മാ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ ​പി.​യു. സ​നീ​ഷ്, ക​മ്മ്യൂ​ണി​റ്റി സ​ർ​വൈ​വ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ. ഷെ​രീ​ഫ്, റെ​ഡ്ക്രോ​സ് ചെ​യ​ർ​മാ​ൻ എം.​വി. വാ​സു​ണ്ണി, എ​ൻ.​സി ഷാ​ഹി​ല, കെ.​എം അ​ഭി​ജി​ത്ത്, പി.​കെ. ജീ​ജ, രാ​ജേ​ഷ് പ്ര​ശാ​ന്തി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണ സ​ന്ദേ​ശ​റാ​ലി​യി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പൊ​തു​സ​മ്മേ​ള​നം റെ​ഡ് റി​ബ​ണ്‍ കാ​ന്പ​യി​ൻ, ബ​ലൂ​ണ്‍ പ​റ​ത്ത​ൽ, ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ്, കാ​ന്‍റി​ൽ ലൈ​റ്റ് കാ​ന്പ​യി​ൻ, ക​ള​ർ ഹാ​ൻ​സ് കാ​ന്പ​യി​ൻ, പോ​സ്റ്റ​ർ ര​ച​നാ​മ​ത്സ​രം, ബാ​ന്‍റ് മേ​ളം എ​ന്നി​വ​യും ന​ട​ത്തി.


പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​ബ് ക​ള​ക്ട​ർ ക്യാ​ഷ് പ്രൈ​സ് വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ഫ്ളാ​ഷ് മോ​ബും കു​റ്റി​പ്പു​റം ടൗ​ണി​ൽ അ​ര​ങ്ങേ​റി.

District News

തദ്ദേശ തെരഞ്ഞെടുപ്പ് : നി​ല​ന്പൂ​ർ മു​മ്മു​ള്ളിയിൽ സ്ഥാ​നാ​ർ​ഥി പ​ട


നി​ല​ന്പൂ​ർ: മു​മ്മു​ള്ളി ഡി​വി​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി പ​ട. വോ​ട്ട​ർ​മാ​ർ ക​ണ്‍​ഫ്യൂ​ഷ​നി​ൽ. ന​ഗ​ര​സ​ഭ​യി​ലെ പ​തി​നൊ​ന്നാം ഡി​വി​ഷ​നാ​യ മു​മ്മു​ള്ളി​യി​ൽ ഇ​ക്കു​റി വോ​ട്ട​ർ​മാ​ർ ഏ​റെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്.


വോ​ട്ട് ചോ​ദി​ച്ച് എ​ത്തു​ന്ന​ത് എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ. എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും വി​മ​ത​ൻ​മാ​ർ. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ സ​ഹോ​ദ​ര​ൻ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി. എ​സ്ഡി​പി​ഐ​ക്കും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​നും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ.


അ​ങ്ങ​നെ ഡി​വി​ഷ​ൻ പി​ടി​ക്കാ​ൻ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​തും എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും വി​മ​ത​ൻ​മാ​രു​ള്ള​തും മു​മ്മു​ള്ളി ഡി​വി​ഷ​നി​ലാ​ണ്. നി​ല​വി​ലു​ള്ള​ത് 999 വോ​ട്ട​ർ​മാ​രാ​ണ്. ഇ​ത് എ​ട്ടു​പേ​ർ​ക്കാ​യി വീ​തം വ​യ്ക്കു​ന്പോ​ൾ ആ​ര് ജ​യി​ക്കും എ​ന്ന​ത് ഏ​റെ നി​ർ​ണാ​യ​കം.


എ​ൽ​ഡി​എ​ഫി​ലെ ര​ജ​നി​യാ​ണ് നി​ല​വി​ലെ കൗ​ണ്‍​സി​ല​ർ. 2015 ൽ ​മു​സ്ലിം ലീ​ഗി​ലെ പി.​വി. ഹം​സ​യാ​ണ് വി​ജ​യി​ച്ച​ത്. ഹം​സ പി​ന്നീ​ട് ഐ​എ​ൻ​എ​ല്ലി​ൽ ചേ​ർ​ന്നു. വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ വി​ജ​യ സാ​ധ്യ​ത​യെ ബാ​ധി​ക്കി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റി​ഷാ​ദ് കാ​ഞ്ഞി​ര​പാ​റ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷൗ​ക്ക​ത്ത​ലി കൂ​മ​ഞ്ചേ​രി​യും പ​റ​യു​ന്നു.


എ​ന്നാ​ൽ വി​ജ​യം ഉ​റ​പ്പെ​ന്നാ​ണ് ലീ​ഗ് വി​മ​ത സ്ഥാ​നാ​ർ​ഥി ക​ബീ​ർ മ​ഠ​ത്തി​ലും സി​പി​ഐ വി​മ​ത​ൻ ഫൈ​സ​ൽ ചി​റ​ക്ക​ലും പ​റ​യു​ന്ന​ത്. ഇ​ക്കു​റി മു​മ്മു​ള്ളി​യി​ൽ എ​ൻ​ഡി​എ​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​നൂ​പ് കൈ​പ്പ​ഞ്ചേ​രി.


തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് ഇ​ക്കു​റി മു​മ്മു​ള്ളി​യി​ൽ വി​ജ​യി​ക്കു​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഷാ​ജ​ഹാ​ൻ പാ​ത്തി​പ്പാ​റ​യും ഉ​റ​പ്പി​ച്ച് പ​റ​യു​ന്നു. എ​സ്ഡി​പി​ഐ പി​ന്തു​ണ​ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഷ​ബീ​റും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഉ​ണ്ണി​കൃ​ഷ്ണ​നും വോ​ട്ട് തേ​ടു​ന്ന തി​ര​ക്കി​ൽ ത​ന്നെ.


മു​മ്മു​ള്ളി ഡി​വി​ഷ​നി​ലെ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വും മു​ന്ന​ണി​ക​ൾ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന വി​മ​ത​രും മു​മ്മു​ള്ളി​യി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ക​ണ്‍​ഫ്യൂ​ഷ​ൻ കൂ​ട്ടു​ക​യാ​ണ്.

District News

എ​സ്ഐ​ആ​ർ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ സ​ന്ദേ​ശം


മ​ല​പ്പു​റം: ബി​എ​ൽ​ഒ​മാ​ർ വോ​ട്ട​ർ​മാ​രു​ടെ എ​ന്യു​മ​റേ​ഷ​ൻ ഫോ​മു​ക​ൾ ഡാ​റ്റാ എ​ൻ​ട്രി ചെ​യ്യു​ന്പോ​ൾ ഫോ​ണ്‍ ന​ന്പ​ർ ചേ​ർ​ക്കാ​തി​രു​ന്നാ​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ശ​ബ്ദ​സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.


ബി​എ​ൽ​ഒ​മാ​ർ​ക്ക് ല​ഭ്യ​മാ​യി​രി​ക്കു​ന്ന എ​ന്യു​മ​റേ​ഷ​ൻ ഫോ​മു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ചെ​യ്യേ​ണ്ട ഫീ​ൽ​ഡു​ക​ൾ സ്റ്റാ​ർ മാ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​വോ​ട്ട​ർ​മാ​ർ ഒ​രു രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ളും ന​ട​ത്താ​തെ ഒ​പ്പി​ട്ട് മാ​ത്രം ന​ൽ​കി​യാ​ൽ പോ​ലും ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ർ​ബ​ന്ധ​മാ​യും ഉ​ൾ​പ്പെ​ടു​ത്തും.

വോ​ട്ട​ർ പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ൾ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് വ്യ​വ​സ്ഥാ​പി​ത​മാ​യ മാ​ർ​ഗ​ങ്ങ​ളു​ണ്ട്. അ​തി​നു​വേ​ണ്ടി ഓ​ണ്‍​ലൈ​നാ​യി ഫോ​റം- 8 ലു​ള്ള അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ണ്‍ ന​ന്പ​ർ ചേ​ർ​ക്കാ​നും ഫോ​റം 8 ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. അ​ത് ഇ​പ്പോ​ഴും ഓ​ണ്‍​ലൈ​നി​ൽ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.

District News

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് തി​രി​ച്ചു വ​രും: വി.​എ​സ്. ജോ​യ്

 

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് തി​രി​ച്ചു വ​രു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ജാ​ന​റ്റ് സ​ണ്ണി, സു​രേ​ഷ് പാ​ത്തി​പ്പാ​റ, ഹാ​ജി​റ ഫി​റോ​സ് എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും പൊ​തു​യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി.​എ​സ്. ജോ​യ്. ന​ഗ​ര​സ​ഭ​യി​ൽ ഇ​ക്കു​റി മി​ക​ച്ച വി​ജ​യ​മാ​ണ് യു​ഡി​എ​ഫി​ന് ഉ​ണ്ടാ​വു​ക.


ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​നു​കൂ​ല വോ​ട്ടാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​രു​ന്ന​ൻ ഫി​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ്, പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ്, പി.​ടി. റ​ണ്‍​സ്ക്ക​ർ, സാ​ലി ബി​ജു, സൈ​ഫു ഏ​നാ​ന്തി, തോ​ട​ട്ടോ​ളി ഷൗ​ക്ക​ത്ത്, വ​ള്ളി​ക്കാ​ട​ൻ ഹു​സൈ​ൻ, അ​ജ്മ​ൽ അ​ണ​ക്കാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് പ​ള്ളി തി​രു​നാ​ൾ


എ​ട​ക്ക​ര: ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജ​യ്നേ​ഷ് പു​തു​ക്കാ​ട്ടി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തി. പു​തു​താ​യി നി​ർ​മി​ച്ച ക​ൽ​ക്കു​രി​ശി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മ​വും ന​ട​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മാ​ന​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ അ​ല​ക്സ് താ​രാ​മം​ഗ​ലം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.


ഫാ. ​സോ​മി വ​ട​യാ​പ​റ​ന്പി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ചാ​ക്കോ കീ​ഴേ​ത്ത്, ജോ​ർ​ജ് വ​ട​യാ​പ​റ​ന്പി​ൽ, ജോ​ർ​ജ്കു​ട്ടി കോ​ട്ടേ​പ​റ​ന്പി​ൽ, ഷി​ജു പെ​രു​മ​ന​പ​റ​ന്പി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​സ് കി​ഴ​ക്കേ​ക്ക​ര, ജോ​ണ്‍​സ​ൻ വീ​പ്പാ​ട്ട്, ഷി​ബു കൈ​ത​മ​ല, സെ​ക്ര​ട്ട​റി അ​ജ​യ് ഘോ​ഷ്, നി​ർ​മാ​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

District News

അ​തി​ദ​രി​ദ്ര​രി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പാ​വ​ങ്ങ​ളെ വ​ഞ്ചി​ച്ചു: ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്


എ​ട​ക്ക​ര: അ​തി ദ​രി​ദ്ര​രി​ല്ലെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി ഇ​ട​ത് സ​ർ​ക്കാ​ർ പാ​വ​പ്പെ​ട്ട​വ​ർ​ക്കു​ള്ള കേ​ന്ദ്ര സ​ഹാ​യം ത​ട​ഞ്ഞ് വ​ഞ്ചി​ച്ചു​വെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് തേ​ടി മൂ​ത്തേ​ടം പാ​ലാ​ങ്ക​ര​യി​ലെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


അ​തി​ദ​രി​ദ്ര​രി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ആ​ദി​വാ​സി​ക​ൾ​ക്കും പാ​വ​പ്പെ​ട്ട​വ​ർ​ക്കു​മു​ള്ള സൗ​ജ​ന്യ റേ​ഷ​ൻ അ​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ളാ​ണ് നി​ഷേ​ധി​ക്കാ​ൻ പോ​കു​ന്ന​ത്. കൈ​യ​ടി നേ​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പാ​വ​പ്പെ​ട്ട​വ​രെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. യു​ഡി​എ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ജീ​ബ് ചെ​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്ലിം ലീ​ഗ് ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, പി. ​ഉ​സ്മാ​ൻ, എ​ൻ.​കെ. കു​ഞ്ഞു​ണ്ണി, വി.​പി. അ​ബ്ദു​ൾ ജ​ലീ​ൽ, എം.​എം. ജോ​ണ്‍, കെ.​എ. പീ​റ്റ​ർ, എ.​കെ. ഇ​ബ്രാ​ഹിം, ഇ​ൽ​മു​ന്നീ​സ, റ​ഷീ​ദ് വാ​ള​പ്ര, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളാ​യ എ​ൻ.​എ. ക​രീം, റ​ഹി​യാ​ന​ത്ത് കു​റു​മാ​ട​ൻ, ബ്ലോ​ക്ക് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി ജ​സ്മ​ൽ പു​തി​യ​റ, റോ​സ​മ്മ, പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി ടി.​ജി. രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

ര​ക്ത​ദാ​ന കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു

എ​ട​ക്ക​ര: അ​ന്താ​രാ​ഷ്ട്ര എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ന്നം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​ന മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി ബ്ല​ഡ് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.


നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി ബ്ല​ഡ് സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​കെ. പ്ര​വീ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഡെ​യി​ൻ​സ് പി. ​സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സെ​ക്ര​ട്ട​റി ഐ​ബി​ൻ ജേ​ക്ക​ബ്, ഫാ. ​ഷി​ജു​എ​ബ്ര​ഹാം, ഫാ. ​ജി​ബി​ൻ എം. ​ഇ​ടി​ക്കു​ള, ഫാ. ​ലി​ജി​ൻ വ​ർ​ക്കി ഫി​ലി​പ്പ്, ഫാ. ​കെ.​എ​സ്. റോ​ജി​ൻ, സ​ബ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ആ​ശി​ഷ് പു​ലി​ക്കോ​ട​ൻ, ജോ​ഷി ജോ​സ​ഫ്, റി​ജി​ൻ സി. ​ചെ​റി​യാ​ൻ, റോ​ബി തോ​മ​സ്, അ​ജീ​ഷ് പി. ​തോ​മ​സ്, ശ്രു​തി ജി​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ൾ നി​യ​മം പാ​ലി​ക്ക​ണം: ക​ള​ക്ട​ർ

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന​ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു​ള്ള​വ ആ​യി​രി​ക്ക​ണ​മെ​ന്നും വാ​ഹ​ന​ത്തി​ന് നി​യ​മാ​നു​സൃ​ത​മാ​യി വേ​ണ്ട രേ​ഖ​ക​ളെ​ല്ലാം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. വി​നോ​ദ് അ​റി​യി​ച്ചു.


തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ർ​ഥി​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​മു​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ വാ​ഹ​ന​പ്ര​ചാ​ര​ണ ചെ​ല​വ് സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ക​ണ​ക്കി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ്. പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന് വ​ര​ണാ​ധി​കാ​രി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം. സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം പാ​ടി​ല്ല.


വ​ര​ണാ​ധി​കാ​രി​യാ​ണ് പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​നു​ള്ള പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ടാ​ക്സി/​ടൂ​റി​സ്റ്റ് പെ​ർ​മി​റ്റ്, ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ്, ടാ​ക്സ് അ​ട​ച്ച​തി​ന്‍റെ രേ​ഖ, ഇ​ൻ​ഷ്വ​റ​ൻ​സ്, പു​ക പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം പെ​ർ​മി​റ്റി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം.


വ​ര​ണാ​ധി​കാ​രി ന​ൽ​കു​ന്ന ഒ​റി​ജി​ന​ൽ പെ​ർ​മി​റ്റ് വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് കാ​ണ​ത്ത​ക്ക വി​ധം പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. പെ​ർ​മി​റ്റി​ൽ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ, സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് എ​ന്നി​വ ഉ​ണ്ടാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ വാ​ഹ​ന​ത്തി​ന്‍റെ രൂ​പ​മാ​റ്റം, വാ​ഹ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യം, കൊ​ടി എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​നം, വീ​ഡി​യോ പ്ര​ചാ​ര​ണ വാ​ഹ​നം എ​ന്നി​വ​യെ​ല്ലാം മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി​രി​ക്ക​ണം.
വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി ഘ​ടി​പ്പി​ക്കു​ന്ന​തി​ന് പോ​ലീ​സ് അ​ധി​കാ​രി​യു​ടെ അ​നു​മ​തി വാ​ങ്ങ​ണം. ഇ​തി​നാ​യി വ​ര​ണാ​ധി​കാ​രി ന​ൽ​കി​യ വാ​ഹ​ന പെ​ർ​മി​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​പേ​ക്ഷി​ക്ക​ണം.
വ​ര​ണാ​ധി​കാ​രി​യു​ടേ​യോ പോ​ലീ​സ് അ​ധി​കാ​രി​യു​ടേ​യോ പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത വാ​ഹ​നം പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. അ​ത്ത​രം വാ​ഹ​നം അ​ന​ധി​കൃ​ത പ്ര​ചാ​ര​ണ വാ​ഹ​ന​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്കും.

District News

കു​രു​വ​ന്പ​ല​ത്ത് സാ​ന്ത്വ​നകേ​ന്ദ്രം തു​റ​ന്നു

പു​ലാ​മ​ന്തോ​ൾ: കു​രു​വ​ന്പ​ല​ത്ത് നി​ർ​മി​ച്ച സാ​ന്ത്വ​ന കേ​ന്ദ്രം കെ​ട്ടി​ടം കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​റ്റ​ന്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ന്ത​പു​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ന്നി സം​ഘ​ട​ന​ക​ൾ സം​സ്ഥാ​ന​ത്ത് ന​ട​ത്തി​വ​രു​ന്ന സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​സാ​ന്ത്വ​ന കേ​ന്ദ്ര​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പൊ​തു​സ​മ്മേ​ള​നം സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം അ​ല​വി സ​ഖാ​ഫി കൊ​ള​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​യ്യി​ദ് മു​ർ​ത​ള ശി​ഹാ​ബ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, ഇ​ബ്റാ​ഹിം ബാ​ഖ​വി മേ​ൽ​മു​റി, പി.​വി. സൈ​ത​ല​വി സ​ഖാ​ഫി, എ.​സി.​കെ. പാ​ങ്ങ്, സ​ലീം കു​രു​വ​ന്പ​ലം, വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ, പി.​പി. അ​ബ്ദു​ല്ല​ത്തീ​ഫ്, മു​ഹ​മ്മ​ദ​ലി അ​ൽ ഹ​സ​നിഎ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ഭാ​ര​വാ​ഹി​ക​ൾ

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം കോ​ട്ട​ക്ക​ൽ പീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ സ​മാ​പി​ച്ചു. പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ സ്കൗ​ട്ട്സ് ആ​ൻ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ച്ചു. ദേ​ശീ​യ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ർ ക്യാ​പ്റ്റ​ൻ കി​ഷോ​ർ സിം​ഗ് ചൗ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എം. ​അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ന​ശാ​മു​ക്ത് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത​ല ല​ഹ​രി​വി​രു​ദ്ധ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ പ​ട്ടാ​ന്പി എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലും രാ​ജ്യ​പു​ര​സ്കാ​ർ പ​രി​ശീ​ല​ന ക്യാ​ന്പ് തൃ​ശൂ​ർ മാ​ള ഹോ​ളി ഗ്രേ​സ്് അ​ക്കാ​ഡ​മി​യി​ലും സം​ഘ​ടി​പ്പി​ക്കും
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പൂ​ക്കോ​ട്ടും​പാ​ടം ഗു​ഡ് വി​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ മാ​നേ​ജ​ർ എം. ​അ​ബ്ദു​ൾ നാ​സ​ർ ചെ​യ​ർ​മാ​ൻ/ സം​സ്ഥാ​ന ചീ​ഫ് ക​മ്മീ​ഷ​ണ​റാ​യും കോ​ട്ട​ക്ക​ൽ പീ​സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം. ​ജൗ​ഹ​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യും കാ​ല​ടി ശ്രീ​ശാ​ര​ദ സൈ​നി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ദീ​പ ച​ന്ദ്ര​ൻ സം​സ്ഥാ​ന ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​റ്റു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ:


അ​ഡ്വ. കെ. ​ആ​ന​ന്ദ്(​എ​റ​ണാ​കു​ളം), ഡോ. ​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് (തി​രു​വ​ന​ന്ത​പു​രം), സി.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ് (കോ​ഴി​ക്കോ​ട്), ഡോ. ​പി.​എ. ക​ബീ​ർ (മ​ല​പ്പു​റം), കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (മ​ല​പ്പു​റം), ബി. ​സി​ന്ധു (കോ​ഴി​ക്കോ​ട്), പി. ​ഹ​രി​ദാ​സ് (മ​ല​പ്പു​റം), ഡോ. ​എ​സ്.​പൂ​ജ (തി​രു​വ​ന​ന്ത​പു​രം), മി​നി ച​ന്ദ്ര​ൻ (കോ​ഴി​ക്കോ​ട്), ഫാ. ​ജോ​ർ​ജ് പു​ഞ്ച​യി​ൽ (കാ​സ​ർ​ഗോ​ഡ്), ഡോ. ​കെ.​കെ. ഷാ​ജ​ഹാ​ൻ (കൊ​ല്ലം), ജോ​ജി പോ​ൾ (മ​ല​പ്പു​റം), ഡോ. ​സു​ഭ​ദ്ര മു​ര​ളീ​ധ​ര​ൻ (പാ​ല​ക്കാ​ട്).

District News

താ​മ​ര​ശേ​രി രൂ​പ​ത​യി​ല്‍ "സേ​ഫ് വി​തി​ന്‍' പ​ദ്ധ​തി​ക്ക് തു​ട​ക്കം

 

താ​മ​ര​ശേ​രി: പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ പ​തി​വാ​യ വ​യ​നാ​ട്, വി​ല​ങ്ങാ​ട് മേ​ഖ​ല​ക​ളി​ലെ ദു​ര​ന്ത​ബാ​ധി​ത​രു​ടെ അ​തി​ജീ​വ​ന​ത്തി​നും ദു​ര​ന്ത​പ്ര​തി​രോ​ധ​ത്തി​നു​മാ​യി കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ​യും സെ​ന്‍റ​ര്‍ ഫോ​ര്‍ ഓ​വ​റോ​ള്‍ ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ​യും (സി​ഒ​ഡി) കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റ​ത്തി​ന്‍റെ​യും (കെ​എ​സ്എ​സ്എ​ഫ്) സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​വി​ഷ്‌​ക​രി​ച്ച "സേ​ഫ് വി​തി​ന്‍: റീ​ക​ണ​ക്ട് വ​യ​നാ​ട് ആ​ന്‍​ഡ് വി​ല​ങ്ങാ​ട്' എ​ന്ന സ​മ​ഗ്ര പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ച​ട​ങ്ങ് കാ​രി​ത്താ​സ് ഇ​ന്ത്യ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ബെ​ന്നി ഇ​ട​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.


കാ​രി​ത്താ​സ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റെ മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ​ഭ എ​ന്നും ക​ഷ്ട​പ്പെ​ടു​ന്ന​വ​രോ​ടൊ​പ്പം ഉ​ണ്ടെ​ന്നും വ​യ​നാ​ടി​ന്‍റെ​യും വി​ല​ങ്ങാ​ടി​ന്‍റെ​യും പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ല്‍ ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. കാ​രി​ത്താ​സ് ഇ​ന്ത്യ സ്റ്റേ​റ്റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഭീ​ഷ് ആ​ന്‍റ​ണി, കെ​എ​സ്എ​സ്എ​ഫ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ല്‍, താ​മ​ര​ശേ​രി രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​യ്സ് വ​യ​ലി​ല്‍, സി​ഒ​ഡി ഡ​യ​റ​ക്ട​ര്‍ ഫാ. ​സാ​യി പാ​റ​ന്‍​കു​ള​ങ്ങ​ര, സേ​ഫ് വി​തി​ന്‍-​കെ​എ​സ്എ​സ്എ​ഫ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ജോ ജോ​യ്, സി​ഒ​ഡി പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​സി. ജോ​യ്, സി​ഒ​ഡി പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ സി​ദ്ധാ​ര്‍​ത്ഥ് എ​സ്. നാ​ഥ്, ഷാ​നി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ നേ​രി​ട്ട മേ​ഖ​ല​ക​ളി​ല്‍ സ​മ​ഗ്ര​മാ​യ അ​തി​ജീ​വ​ന​വും മു​ന്നൊ​രു​ക്ക​വും സാ​ധ്യ​മാ​ക്കു​ന്ന​താ​ണ് സേ​ഫ് വി​തി​ന്‍ പ​ദ്ധ​തി. ത​ദ്ദേ​ശീ​യ സ​മൂ​ഹ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള ഭ​ര​ണം, മാ​ന​സി​കാ​രോ​ഗ്യ​വും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ക​മ്മ്യൂ​ണി​റ്റി ത​ല​ത്തി​ലു​ള്ള പി​ന്തു​ണാ സം​വി​ധാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ പ്ര​തി​രോ​ധ​ശേ​ഷി, ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സു​സ്ഥി​ര​വും ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യു​ന്ന​തു​മാ​യ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന സാ​മ്പ​ത്തി​ക ഭ​ദ്ര​ത, ന​യ​പ​ര​മാ​യ ച​ര്‍​ച്ച​ക​ളി​ലൂ​ടെ​യും സം​യു​ക്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ദു​ര​ന്ത​പ്ര​തി​രോ​ധം ഉ​റ​പ്പു​വ​രു​ത്തു​ന്ന ശൃം​ഖ​ല​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ള്‍ കേ​ന്ദ്ര​മാ​ക്കി​യാ​ണ് സേ​ഫ് വി​തി​ന്‍ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തി​നാ​യി ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ടെ മാ​പ്പിം​ഗ് ന​ട​ത്തി ഡാ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്ക​ല്‍, ടാ​സ്‌​ക് ഫോ​ഴ്സു​ക​ള്‍ രൂ​പീ​ക​രി​ച്ച് പ​രി​ശീ​ല​നം ന​ല്‍​ക​ല്‍, മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വ് വ​ര്‍​ധി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

 

District News

ഐ​ടി ജീ​വ​ന​ക്കാ​രു​ടെ ഐ ​ഫോ​ണു​ക​ള്‍ ക​വ​ര്‍​ന്ന പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍


കോ​ഴി​ക്കോ​ട്: ഐ​ടി ജീ​വ​ന​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ല്‍ ക​യ​റി ഐ​ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ത​ഞ്ചാ​വൂ​ര്‍ സ്വ​ദേ​ശി മു​രു​കാ​ന​ന്ദ​ന്‍ (29), വെ​സ്റ്റ്ഹി​ല്‍ അ​ത്താ​ണി​ക്ക​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി (56) എ​ന്നി​വ​രെ​യാ​ണ് എ​ല​ത്തൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​സ്റ്റ്ഹി​ല്‍ ചു​ങ്ക​ത്തെ അ​ല​ങ്കാ​ര്‍ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തെ വാ​ട​ക​വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. നാ​ല് ഐ​ഫോ​ണു​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്ന​ത്. മോ​ഷ​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട വീ​ട്ടി​ലെ താ​മ​സ​ക്കാ​ര്‍ ത​ന്നെ പ്ര​തി​ക​ളെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ല​ത്തൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ആ​ര്‍. ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

പൗ​രോ​ഹി​ത്യ വ​ജ്ര​ജൂ​ബി​ലി നി​റ​വി​ല്‍ ഫാ. ​ജോ​സ് പു​ളി​ക്ക​ത്ത​റ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് അ​തി​രൂ​പ​താ വൈ​ദീ​ക​നാ​യ ജോ​സ് പു​ളി​ക്ക​ത്ത​റ​യു​ടെ പൗ​രോ​ഹി​ത്യ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം നാ​ളെ രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് സി​റ്റി സെ​ന്‍റ് ജോ​സ​ഫ്‌​സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് പാ​രി​ഷ്ഹാ​ളി​ല്‍ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ല്‍ കോ​ഴി​ക്കോ​ട് അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജെ​ന്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.


ആ​റു പ​തി​റ്റാ​ണ്ടു നീ​ണ്ട പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​ക​ള്‍​ക്കൊ​ടു​വി​ല്‍ ഫാ. ​ജോ​സ് പു​ളി​ക്ക​ത്ത​റ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. ഗോ​തു​ര​ത്ത് പു​ളി​ക്ക​ത്ത​റ ദേ​വ​സ്യ-​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1938 മാ​ര്‍​ച്ച് 26നാ​ണ് ജോ​സ് പു​ളി​ക്ക​ത്ത​റ ജ​നി​ച്ച​ത്.

1966 ഡി​സം​ബ​ര്‍ നാ​ലി​ന് കോ​ഴി​ക്കോ​ട് രൂ​പ​താ ബി​ഷ​പ് ആ​ല്‍​ഡോ മ​രി​യ പ​ത്രോ​ണി​യി​ല്‍ നി​ന്ന് വൈ​ദീ​ക പ​ട്ടം സ്വീ​ക​രി​ച്ചു.
തൃ​ക്ക​രി​പ്പു​ര്‍ സെ​ന്‍റ് പോ​ള്‍​സ് ദേ​വാ​ല​യ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യാ​ണ് പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ ആ​രം​ഭി​ച്ച​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി വി​ക​സ​ന, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ഫാ. ​ജോ​സ് പു​ളി​ക്ക​ത്ത​റ​യ്ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് പ്ര​വ​ര്‍​ത്തി​ച്ച കാ​ല​ത്ത് ഡി​വൈ​ന്‍ പാ​ര​ല​ല്‍ കോ​ള​ജ് ആ​രം​ഭി​ച്ചു. പ​ഴ​യ​കോ​ട്ട​യ്ക്ക​ടു​ത്ത് 10 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച് നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ അ​മ്മി​ണി​ക്കാ​ട് അ​ഞ്ച് ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ത്ത് ബ്ലൈ​ന്‍​ഡ് സ്‌​കൂ​ള്‍ ആ​രം​ഭി​ച്ചു.


വി​വി​ധ പ​ള്ളി​ക​ളു​ടെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​വി​ധ സ്‌​കോ​ള​ര്‍​ഷി​പ് പ​ദ്ധ​തി​ക​ള്‍​ക്കും തു​ട​ക്ക​മി​ടാ​ന്‍ ക​ഴി​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഫാ. ​ജോ​സ് പു​ളി​ക്ക​ത്ത​റ, സി​റ്റി സെ​ന്‍റ് ജോ​സ​ഫ്‌​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​വി​ല്യം രാ​ജ​ന്‍, ജോ​ളി ജെ​റോം, സി.​എ. റോ​ള​ണ്ട്, ജി​യോ ജ​യ്‌​സ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

District News

മ​ല​യോ​ര​ത്തി​ന് ആ​വേ​ശ​മാ​യി വോ​ളി​ബോ​ൾ ടൂ​ർ​ണ്ണ​മെ​ന്‍റ്

പു​ല്ലു​രാം​പാ​റ: അ​കാ​ല​ത്തി​ൽ വി​ട പ​റ​ഞ്ഞ കോ​ഴി​ക്കോ​ട് സി​റ്റി ക​ൺ​ട്രോ​ൾ യൂ​ണി​റ്റ് സീ​നി​യ​ർ സി​പി​ഒ​യും പു​ല്ലു​രാം​പാ​റ സ്വ​ദേ​ശി​യു​മാ​യ ഷാ​ജി മാ​ത്യു പെ​രി​കി​ല​ത്തി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യ് ടൗ​ൺ ടീം ​പ​ള്ളി​പ്പ​ടി വോ​ളി​ബോ​ൾ ടൂ​ർ​ണ്ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​മ്പാ​ടി എ​സ്എ​ച്ച്ഒ ഇ.​കെ. ര​മ്യ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​


പ​ള്ളി​പ്പ​ടി താ​ള​നാ​നി ട്രേ​ഡേ​ർ​സും ഓ​മ​ശ്ശേ​രി ഒ​ത​യ​മം​ഗ​ല​വും ഏ​റ്റു​മു​ട്ടി​യ ഫൈ​ന​ലി​ൽ ഓ​മ​ശ്ശേ​രി ടീം ​വി​ജ​യി​ച്ചു.​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ഓ​മ​ശ്ശേ​രി ഒ​ത​യ​മം​ഗ​ലം ടീ​മി​ന് പെ​രി​കി​ല​ത്തി​ൽ കു​ടും​ബം സ്പോ​ൺ​സ​ർ ചെ​യ്ത 5001 രൂ​പ​യും പ​ള്ളി​പ്പ​ടി​യി​ലെ ആ​ദ്യ കാ​ല വോ​ളി​ബോ​ൾ താ​ര​മാ​യി​രു​ന്ന അ​ന്ത​രി​ച്ച കു​ഞ്ഞി​പ്പ​യു​ടെ കു​ടും​ബം സ്പോ​ൺ​സ​ർ ചെ​യ്ത എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും.​ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ താ​ള​നാ​നി​യി​ൽ ട്രേ​ഡേ​ർ​സ് പ​ള്ളി​പ്പ​ടി, വെ​റ്റി​ല​പ്പാ​റ ടീ​മു​ക​ൾ​ക്ക് ബി​നീ​ഷ് ന​രി​ക്കു​ഴി​യി​ൽ (ഓ​സ്ട്രേ​ലി​യ) സ്പോ​ൺ​സ​ർ ചെ​യ്ത 3001, 2001 രൂ​പ​യും ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു. മി​ക​ച്ച ക​മ​ന്‍റെ​റ്റ​റാ​യി യു​വ അ​ലും​നി പ്ര​സി​ഡ​ന്റും പു​ല്ലു​രാം​പാ​റ കു​മ്പി​ടാ​ൻ മൈ ​റി​വ​ർ ഡേ ​റി​സോ​ർ​ട്ട് പ്രൊ​പ്രൈ​റ്റ​റും സി​നി​മാ താ​ര​വും മോ​ട്ടി​വേ​റ്റ​റു​മാ​യ ജോ​ജോ സി ​കാ​ഞ്ഞി​ര​ക്കാ​ട​നും എ​ത്തി.


ടൂ​ർ​ണ്ണ​മെ​ന്‍റ് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് താ​ള​നാ​നി​യി​ൽ, ജോ​ഷി പു​ളി​ക്ക​ൽ, ചാ​ർ​ളി പ​റ​യ​ൻ​കു​ഴി​യി​ൽ, ജോ​സ് മ​റ്റ​പ്പ​ള്ളി​ൽ, മ​റി​യ​ക്കു​ട്ടി പെ​രി​കി​ല​ത്തി​ൽ, ബെ​ന്നി പെ​രി​കി​ല​ത്തി​ൽ, അ​മേ​യ ബെ​ന്നി പെ​രി​കി​ല​ത്തി​ൽ, പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ളു​വ​ൻ​സ​ർ സി​ബി​ൻ പാ​റാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ബാ​ബു തീ​ക്കു​ഴി​വ​യ​ലി​ൽ, ബി​ജോ കെ.​പി.​സു​ശാ​ന്ത് പു​ളി​ക്ക​ത്ത​ട​ത്തി​ൽ, ജോ​ബി പു​ന്ന​ത്താ​ന​ത്ത്, ബി​ജു കേ​ള​ക​ത്ത്, രാ​ഹു​ൽ മു​ക്ക​ണ​ത്തി​ൽ, ഒ.​പി.​തോ​മ​സ് ഓ​ണാ​ട്ട്, ലി​ജോ കു​ന്നേ​ൽ, നി​ബി​ൻ പു​ളി​ക്ക​ൽ, അ​ഖി​ൽ പ​റ​യ​ൻ​കു​ഴി​യി​ൽ, പീ​റ്റ​ർ സ്രാ​മ്പി​ക്ക​ൽ, സ​ജി മു​ണ്ട​ശ്ശേ​രി​യി​ൽ, ജോ​ജോ ന​ങ്യാ​കു​ളം, ര​തീ​ഷ് കെ.​വി. സോ​ണി പു​റ്റു​മ​ണ്ണി​ൽ, അ​ഭി​ലാ​ഷ് ക​ള​പ്പു​ര​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

സ്വ​കാ​ര്യ കോ​ൺ​ട്രാ​ക്ട് കാ​ര്യേ​ജ് ബ​സു​ക​ള്‍​ക്കെ​തി​രേ പ​രാ​തി​ക​ള്‍ കൂ​ടു​ന്നു


കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് രാ​ത്രി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ കോ​ൺ​ട്രാ​ക്ട് കാ​ര്യേ​ജ് ബ​സു​ക​ളി​ൽ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി മോ​ട്ടോ​ര്‍ വാ​ഹ​ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് .വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു സ്വ​കാ​ര്യ ബ​സ് വാ​ട​ക​യ്ക്കെ​ടു​ത്ത് ടി​ക്ക​റ്റ് ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്താ​ണ് സം​സ്ഥാ​ന​ത്ത് ചി​ല ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.


എ​ന്നാ​ൽ, ഇ​ത്ത​രം ഓ​ൺ​ലൈ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​നു​ള്ള ഓ​ഫി​സു​ക​ൾ ഇ​ല്ല. മാ​ത്ര​മ​ല്ല, യാ​ത്ര​യ്ക്കി​ടെ സ​ർ​വീ​സി​ൽ പ​രാ​തി ഉ​ണ്ടെ​ങ്കി​ൽ അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യം കു​റ​വാ​ണ്.​വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​മ്പോ​ഴോ, ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി ഉ​ണ്ടെ​ങ്കി​ലോ ന​ട​പ​ടി​യെ​ടു​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യി മോ​ട്ട​ർ വാ​ഹ​ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.


പി​ടി​യി​ലാ​യ ഇ​ത്ത​രം സ​ർ​വീ​സ് ന​ട​ത്തി​യ ബ​സി​ന് സ​ർ​വീ​സ് ന​ട​ത്താ​ൻ രേ​ഖ​ക​ളി​ല്ലെ​ന്നു ക​ണ്ടെ​ത്തി. ഇ​ത് ഗു​രു​ത​ര സ​ഭ​വ​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.​ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്ന് ഇ​ത​ര സം​സ്ഥാ​ന​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​യി​ൽ ഇ​ത്ത​രം ബ​സു​ക​ളെ​ക്കു​റി​ച്ച് ഒ​രു​മാ​സ​ത്തി​നി​ടെ മൂ​ന്ന് പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.​


ബം​ഗ​ളൂ​രു​വി​ൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര ചെ​യ്ത യു​വ​തി​യെ രാ​ത്രി ക​ൽ​പ​റ്റ ഇ​റ​ക്കി. കോ​ഴി​ക്കോ​ട്ടേ​ക്ക് മ​റ്റു യാ​ത്ര​ക്കാ​രി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​റ​ക്കി വി​ട്ട സം​ഭ​വ​മാ​ണ് ഇ​തി​ലൊ​ന്ന്.​തു​ട​ർ​ന്നു യു​വ​തി ബ​സ് ജീ​വ​ന​ക്കാ​രു​മാ​യി ബ​ഹ​ളം വ​ച്ച​തോ​ടെ സ​മീ​പ​ത്തു​ള്ള​വ​രും പോ​ലീ​സും എ​ത്തി. പി​ന്നീ​ട് യു​വ​തി​ക്ക് കോ​ഴി​ക്കോ​ട് എ​ത്താ​നു​ള്ള സൗ​ക​ര്യ​വും പാ​ഴ്സ​ൽ വ​സ്തു​ക്ക​ളും, ടി​ക്ക​റ്റി​ലെ ബാ​ക്കി പ​ണ​വും ബ​സ് ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് ഈ​ടാ​ക്കി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.


ക​ഴി​ഞ്ഞ ആ​ഴ്ച ചേ​ള​ന്നൂ​ർ‌ അ​മ്പ​ല​ത്തു​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നു തൃ​ശ്ശി​നാ​പ്പ​ള്ളി യാ​ത്ര ചെ​യ്യേ​ണ്ട ബ​സി​ന് ഓ​ൺ​ലൈ​നി​ൽ ടി​ക്ക​റ്റെ​ടു​ത്ത് മ​ണി​ക്കൂ​ർ കാ​ത്തു​നി​ന്നി​ട്ടും ബ​സ് എ​ത്തി​യി​ല്ല.​


ക​ണ്ണൂ​രി​ൽ നി​ന്ന് വ​രേ​ണ്ട ബ​സ് സ​മ​യം ക​ഴി​ഞ്ഞി​ട്ടും എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നു പ​ല​വ​ട്ടം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ബ​സി​ന് അ​ന്നു സ​ർ​വീ​സി​ല്ലെ​ന്ന് അ​റി​യി​ച്ച​ത്. പി​ന്നീ​ട് ഓ​ട്ടോ​യി​ൽ റെ​യി​ൽ​വേ​യി​ൽ എ​ത്തി യ​ശ്വ​ന്ത​പു​ര ട്രെ​യി​ൻ ക​യ​റി കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നു ബ​സ് മാ​ർ​ഗം പോ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് നി​ന്നു ബെം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ ബ​സി​ലാ​യി​രു​ന്നു ഒ​ടു​വി​ല​ത്തെ സം​ഭ​വം. മൈ​സൂ​രി​ന​ടു​ത്ത് ബ​സ് ഡ്രൈ​വ​റും സ​ഹ​ജീ​വ​ന​ക്കാ​ര​നും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നെ​തി​രെ യാ​ത്ര​ക്കാ​ർ ഇ​ട​പെ​ട്ട് ഓ​ൺ​ലൈ​ൻ സ്ഥാ​പ​ന​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ ബ​സി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്ന് അ​റി​യി​ച്ചു ക​യ്യൊ​ഴി​ഞ്ഞു.​പി​ന്നീ​ട് പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് യാ​ത്ര പു​ന​രാ​രം​ഭി​ച്ച​ത്

District News

ജോ​ർ​ദാ​ൻ കു​ടും​ബ കൂ​ട്ടാ​യ്മ കു​ടും​ബ സം​ഗ​മ​വും വാ​ർ​ഷി​ക​വും ന​ട​ത്തി

 

ക​ട്ടി​പ്പാ​റ: ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക​യി​ലെ ജോ​ർ​ദാ​ൻ യൂ​ണി​റ്റി​ന്‍റെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ​യും വാ​ർ​ഷി​ക​വും ന​ട​ത്തി. വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍​റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റെ​ജി മ​ണി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഇ​ട​വ​ക വി​കാ​രി ഫാ. ​മി​ൽ​ട്ട​ൺ മു​ള​ങ്ങാ​ശ്ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി, സെ​ക്ര​ട്ട​റി ജി​ൻ​സി ജോ​ബി പ​റ​പ്പ​ള്ളി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​സ്എ​ച്ച്കോ​ൺ​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​ൻ​സാ ടോം, ​കൈ​ക്കാ​ര​ൻ ജോ​ഷി മ​ണി​മ​ല,ജോ​ബി പ​റ​പ്പ​ള്ളി , ചാ​ണ്ടി ചു​മ​ട് താ​ങ്ങി​ക്ക​ൽ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​
സ്നേ​ഹ​വി​രു​ന്നി​ന് ശേ​ഷം ജോ​ർ​ദാ​ൻ കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

District News

തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ല്‍ വാ​നി​ല്‍ പ​റ​ന്നു​യ​ര്‍​ന്ന് വ​ര്‍​ണ​പ്പ​ട്ട​ങ്ങ​ള്‍

കോ​ഴി​ക്കോ​ട്: ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ പ്രാ​തി​നി​ധ്യം വ​ര്‍​ധി​പ്പി​ക്ക​ല്‍ ല​ക്ഷ്യ​മി​ട്ട് കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ഒ​രു​ക്കി​യ മെ​ഗാ കൈ​റ്റ് ഫെ​സ്റ്റ് ആ​വേ​ശ​ത്തി​ര​യി​ള​ക്കി. തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ (എ​സ്ഐ​ആ​ര്‍) പ്ര​ചാ​ര​ണാ​ര്‍​ഥം ജി​ല്ല​യി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യി ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം, ജി​ല്ലാ സ്വീ​പ് സെ​ല്‍, ജി​ല്ലാ ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ്, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, വ​ണ്‍ ഇ​ന്ത്യ കൈ​റ്റ് ടീം ​തു​ട​ങ്ങി​യ​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല​യി​ലെ വി​വി​ധ കോ​ളേ​ജു​ക​ളി​ല്‍ നി​ന്നു​ള്ള ആ​യി​ര​ത്തി​ല്‍​പ​രം ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ്-​നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം വ​ള​ണ്ടി​യ​ര്‍​മാ​ര്‍ പ​ങ്കാ​ളി​ക​ളാ​യി. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന യു​വ​ജ​ന പ​ങ്കാ​ളി​ത്ത​മു​ള്ള എ​സ്ഐ​ആ​ര്‍ പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​ണി​തെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.


ജി​ല്ലാ​ക​ള​ക്ട​ര്‍​സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. 4000 വ​ള​ണ്ടി​യ​ര്‍​മാ​ര്‍ നാ​ല് ല​ക്ഷം വോ​ട്ട​ര്‍​മാ​രി​ലേ​ക്ക് നേ​രി​ട്ടി​റ​ങ്ങി​യ 'എ ​ഡേ വി​ത്ത് ബി​എ​ല്‍​ഒ', ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍, സ​ന്ദേ​ശ​രേ​ഖ വി​ത​ര​ണം, സം​ശ​യ ദു​രീ​ക​ര​ണം, ഫോം ​പൂ​രി​പ്പി​ക്കു​ന്ന​തി​നു​ള്ള പി​ന്തു​ണ സം​വി​ധാ​ന​ങ്ങ​ള്‍, പൂ​രി​പ്പി​ച്ച ഫോ​മു​ക​ളു​ടെ ശേ​ഖ​ര​ണം, പ​ട്ടി​ക​വ​ര്‍​ഗ ഉ​ന്ന​തി​ക​ള്‍, തീ​ര​ദേ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​വി​ശേ​ഷ എ​ന്റോ​ള്‍​മെ​ന്‍റ് പ​രി​പാ​ടി​ക​ള്‍, ഡി​ജി​റ്റൈ​സേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ എ​സ്ഐ​ആ​ര്‍ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഫെ​സ്റ്റി​വ​ലി​ന് മു​ന്നോ​ടി​യാ​യി സ​രോ​വ​രം ബ​യോ​പാ​ര്‍​ക്കി​ല്‍ തി​ര​ഞ്ഞെ​ടു​ത്ത 15 കോ​ള​ജു​ക​ളി​ലെ മു​ന്നൂ​റോ​ളം കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കൈ​റ്റ് നി​ര്‍​മാ​ണ ശി​ല്‍​പ​ശാ​ല ഒ​രു​ക്കി​യി​രു​ന്നു.

District News

സ്ഥാ​നാ​ര്‍​ഥി സം​ഗ​മ​വും യു​ഡി​എ​ഫ് നേ​തൃ​ത്വ ക​ൺ​വെ​ൻ​ഷ​നും


കോ​ട​ഞ്ചേ​രി: കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നും ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ.​കോ​ട​ഞ്ചേ​രി​യി​ൽ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച സ്ഥാ​നാ​ര്‍​ഥി സം​ഗ​മ​വും യു​ഡി​എ​ഫ് നേ​തൃ​ത്വ ക​ൺ​വെ​ൻ​ഷ​നും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​


ച​ട​ങ്ങി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ​എം പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം​ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ. കാ​സിം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടെ​ന്നി​സ​ൺ ചാ​ത്ത​ൻ​ക​ണ്ടം, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് ജോ​സ് പൈ​ക,ജോ​ബി ഇ​ല​ന്തൂ​ർ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ജ​യ്സ​ൺ മേ​നാ​ക്കു​ഴി, യു​ഡി​എ​ഫ് ട്ര​ഷ​റ​ർ അ​ബ്ദു​ൽ ക​ഹാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, കെ.​എം. ബ​ഷീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ മി​ല്ലി മോ​ഹ​ൻ, രാ​ജേ​ഷ് ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ത്ഥി അം​ബി​ക മം​ഗ​ല​ത്ത്, വി ​ഡി ജോ​സ​ഫ്, ബി​ജു ഓ​ത്തി​ക്ക​ൽ,ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, ആ​ഗ​സ്ത്തി പ​ല്ലാ​ട്ട്, റോ​യ് കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഇ-​മാ​ലി​ന്യ സം​സ്ക​ര​ണ ട്രെ​യി​നിം​ഗ് സം​ഘ​ടി​പ്പി​ച്ചു


ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ഇ - ​മാ​ലി​ന്യ ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​കെ​സി​എ​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ മാ​നേ​ജ​ർ പി. ​കെ. സു​രേ​ഷ് കു​മാ​ർ ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് മാ​ലി​ന്യ​ങ്ങ​ളു​ടെ ത​രം​തി​രി​ക്ക​ൽ സം​ബ​ന്ധി​ച്ച പ​രി​ശീ​ല​ന​വും ഇ - ​മാ​ലി​ന്യ​ത്തി​ന്‍റെ സം​സ്ക​ര​ണ ട്രെ​യി​നി​ങ്ങും സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ടി.​പി. സീ​ന ഇ-​മാ​ലി​ന്യം സി​കെ​സി​എ​ൽ പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റി. ഡി​സം​ബ​ർ മാ​സ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഇ- ​മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നാ​യ വി.​എ​സ്. അ​നു​നാ​ഥ്, ക്ലീ​ൻ കേ​ര​ള സെ​ക്ട​ർ കോ​ഡി​നേ​റ്റ​ർ​മാ​രാ​യ പി. ​അ​തു​ല്യ, യു.​എ​സ്. ആ​ദ​ർ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് ഇ​ട​മ​ല​യാ​ർ ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

അ​ങ്ക​മാ​ലി: ഇ​ട​മ​ല​യാ​ർ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കോ​ൺ​ട്രാ​ക്ട് ലൈ​സ​ൻ​സി​നു​ള്ള അ​പേ​ക്ഷ​ക​നി​ൽ​നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യി. എം. ​വി​ത്സ​ൺ എ​ന്ന അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ അ​ങ്ക​മാ​ലി ഓ​ഫീ​സി​ലാ​യി​രു​ന്നു വി​ജി​ല​ൻ​സി​ന്‍റെ പ​രി​ശോ​ധ​ന.


അ​പേ​ക്ഷ​ക​നി​ൽ നി​ന്നും കോ​ൺ​ട്രാ​ക്ട് ലൈ​സ​ൻ​സി​നാ​യി 15,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യാ​യി​രു​ന്നു വി​ത്സ​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചും വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. വി​ജി​ല​ൻ​സ് കൊ​ച്ചി യൂ​ണി​റ്റാ​ണ് ഇ​യാ​ളെ വ​ള​രെ ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​യാ​ളെ ഓ​ഫീ​സി​ൽ വ​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു

District News

അ​ച്ഛ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക്; മ​ക​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ


പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​രി​ൽ അ​ച്ഛ​നും മ​ക​നും സ്ഥാ​നാ​ർ​ഥി​ക​ൾ. അ​ച്ഛ​ൻ ജി​ല്ലാ പ​ഞ്ചാ‌​യ​ത്ത് ഡി​വി​ഷ​നി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​മ്പോ​ൾ മ​ക​ൻ മ​ൽ​സ​രി​ക്കു​ന്ന​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കാ​ണ്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും.


ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച നോ​ര്‍​ത്ത് ഡി​സ്ട്രി​ക്ട് പ്ര​സി​ഡ​ന്‍റ് പു​ല്ലു​വ​ഴി മ​ഴു​വ​ന്‍​ചേ​രി എം.​പി. ജെ​യ്‌​സ​ണ്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പു​ല്ലു​വ​ഴി ഡി​വി​ഷ​നി​ല്‍ നി​ന്നും മ​ക​ന്‍ അ​ഗ​സ് ജെ​യ്‌​സ​ണ്‍ രാ​യ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 17-ാം വാ​ര്‍​ഡി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.


25 വ​ര്‍​ഷം മു​മ്പ് യു​ഡി​എ​ഫി​നാ​യി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച ജെ​യ്‌​സ​ണ്‍ ര​ണ്ടാം ത​വ​ണ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. 15 വ​ര്‍​ഷം മു​മ്പ് ബി​ജെ​പി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്ത ജെ​യ്‌​സ​ണ്‍ പെ​രു​മ്പാ​വൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.


മ​ക​ന്‍ അ​ഗ​സ് യു​വ​മോ​ര്‍​ച്ച​യു​ടെ പ്ര​ദേ​ശി​ക നേ​താ​വാ​ണ്. 2020ല്‍ ​മാ​താ​വ് ഷേ​ര്‍​ളി ബി​ജെ​പി​ക്കാ​യി മ​ത്സ​രി​ച്ച അ​തേ വാ​ര്‍​ഡി​ലാ​ണ് അ​ഗ​സി​ന്‍റെ പോ​രാ​ട്ടം. ചൂ​ര​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ ക​യ​റ്റു​മ​തി ബി​സി​ന​സാ​ണ് അ​ഗ​സി​ന്.


ര​ണ്ട് ടീ​മു​ക​ളാ​യി അ​തി​രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നും പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​റ​ങ്ങു​ന്ന പി​താ​വും മ​ക​നും രാ​ത്രി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ച​ര്‍​ച്ച​ക​ളി​ൽ മു​ഴു​കും.

District News

കു​ഞ്ഞു​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ച​ർ​ച്ച രാ​ഷ്ട്രീ​യം മാ​ത്രം; മ​ക​നും മ​ക​ളും സ്ഥാ​നാ​ർ​ഥി​ക​ൾ

കൊ​ച്ചി: എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി കാ​യി​പ്പു​റ​ത്ത് വീ​ട്ടി​ല്‍ കെ.​സി. കു​ഞ്ഞു​കു​ട്ടി - രാ​ധാ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ സം​സാ​രം പ്ര​ചാ​ര​ണ​വി​ശേ​ഷ​ങ്ങ​ൾ മാ​ത്രം. മ​ക്ക​ളാ​യ ദി​പു കു​ഞ്ഞു​കു​ട്ടി​യും ദി​വ്യ രാ​ജേ​ഷും മ​ൽ​സ​രി​ക്കു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യാ​ണ് ഇ​രു​വ​രും മ​ത്സ​ര​രം​ഗ​ത്തു​ള​ള​ത്.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​മാ​യ ദി​പു കു​ഞ്ഞു​കു​ട്ടി പ​ള്ളു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​ഞ്ഞി​ലി​ത്ത​റ ഡി​വി​ഷ​നി​ല്‍ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ദി​പു​വി​ന്‍റെ സ​ഹോ​ദ​രി അ​ങ്ക​ണ​വാ​ടി ടീ​ച്ച​ര്‍ കൂ​ടി​യാ​യ ദി​വ്യ രാ​ജേ​ഷ് കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ത​മ്മ​നം 41-ാം ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​ണ്. പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ സീ​റ്റാ​ണി​ത്.


2000-2006 ല്‍ ​കു​മ്പ​ള​ങ്ങി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​സ് സി ​പ്ര​മോ​ട്ട​റാ​യി പ്ര​വ​ര്‍​ത്തി​ച്ച പ​രി​ച​യ​വു​മാ​യാ​ണ് ദി​വ്യ ക​ന്നി​യ​ങ്ക​ത്തി​ന് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ത​മ്മ​നം ലേ​ബ​ര്‍ കോ​ള​നി​യി​ല്‍ പാ​ലാ​തു​രു​ത്തി​പ്പ​റ​മ്പി​ല്‍ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യാ​ണ് ദി​വ്യ.
സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം കൊ​ഴു​ക്കു​മ്പോ​ള്‍ പി​ന്തു​ണ​യു​മാ​യി കു​ടും​ബ​വും കൂ​ടെ​യു​ണ്ട്. ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​മാ​യി കു​മ്പ​ള​ങ്ങി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ബോ​ര്‍​ഡ് മെ​മ്പ​റും കു​മ്പ​ള​ങ്ങി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ് ഇ​വ​രു​ടെ പി​താ​വ് കു​ഞ്ഞു​കു​ട്ടി. സ​ഹോ​ദ​ര​ന്‍ ദി​ലീ​പ് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്. 2010 ല്‍ ​കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡി​ല്‍ നി​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ദി​ലീ​പ് മ​ൽ​സ​രി​ച്ചു വി​ജ​യി​ച്ചി​രു​ന്നു.

District News

പു​റ​ത്താ​ക്ക​ൽ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ്; ആ​ലു​വ​യി​ൽ എ​ട്ട്, അ​ങ്ക​മാ​ലി​യി​ൽ ര​ണ്ട്


ആ​ലു​വ/​അ​ങ്ക​മാ​ലി: ആ​ലു​വ ന​ഗ​ര​സ​ഭാ മു​ൻ അ​ധ്യ​ക്ഷ​യ​ട​ക്കം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്ക് എ​തി​രെ റി​ബ​ലാ​യി മ​ത്സ​രി​ക്കു​ന്ന അ​ഞ്ചു പേ​രെ​യും മൂ​ന്ന് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളേ​യും കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ആ​റു വ​ർ​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി. അ​ങ്ക​മാ​ലി​യി​ലും റി​ബ​ലു​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന ര​ണ്ടു​പേ​രെ പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സാ​ണ് ഇ​ന്ന​ലെ പ​ത്തു​പേ​രേ​യും പു​റ​ത്താ​ക്കി​യ വി​വ​രം അ​റി​യി​ച്ച​ത്.


ഒ​ന്നാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന മ​ണ്‌​ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ന ജോ​ർ​ജ് ര​ണ്ടാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ലി​സി ഏ​ബ്ര​ഹാം, എ​ട്ടാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന സാ​ബു പ​രി​യാ​ര​ത്ത്, പ​തി​നേ​ഴാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന സ​നീ​ഷ് ഫ്രാ​ൻ​സി​സ്, ഇ​രു​പ​താം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന സീ​ന ബ​ഷീ​ർ എ​ന്നി​വ​രെ​യും, പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്ക് എ​തി​രാ​യി പ്ര​വ​ർ​ത്തി​ച്ച മ​ണ്‌​ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ബി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​കെ. മോ​ഹ​ന​ൻ, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ബാ​ബു എ​ന്നി​വ​രെ​യു​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും ആ​റു​വ​ർ​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​ത്. ലി​സി ഏ​ബ്ര​ഹാം ആ​ലു​വ ന​ഗ​ര​സ​ഭ​യു​ടെ 2015 - 20 കാ​ല​യ​ള​വി​ലെ ചെ​യ​ർ​പേ​ഴ്സ​നാ​ണ്.


അ​ങ്ക​മാ​ലി തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ റി​ബ​ലാ​യി ഒ​ന്നാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന കെ.​ഒ. പൗ​ലോ​സി​നെ​യും എ​ട്ടാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന സ​ജ​യ് ജോ​ൺ ക​ല്ലൂ​ക്കാ​ര​നെ​യു​മാ​ണ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ആ​റു​വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

 

District News

ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണം നി​ര്‍​ത്തി​വ​ച്ചി​ട്ടി​ല്ല: ജി​സി​ഡി​എ

 

കൊ​ച്ചി: ക​ലൂ​ര്‍ അ​ന്താ​രാ​ഷ്ട്ര സ്‌​റ്റേ​ഡി​യ​ത്തി​ലെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ട് നി​ര്‍​മാ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ളും നി​ര്‍​ത്തി​വ​ച്ചി​ട്ടി​ല്ലെ​ന്ന് ജി​സി​ഡി​എ. സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നി​ല്‍ നി​ന്ന് സ്റ്റേ​ഡി​യം തി​രി​കെ ഏ​റ്റെ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഈ ​മാ​സം 20ന് ​മു​മ്പാ​യി നി​ല​വി​ല്‍ ചെ​യ്തു​വ​രു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സ്‌​പോ​ണ്‍​സ​ര്‍​ക്ക് സ​മ​യം അ​നു​വ​ദി​ച്ച​താ​യും ജി​സി​ഡി​എ പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.


ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ അ​ര്‍​ജ​ന്‍റീ​ന​യു​ടെ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​നു വേ​ണ്ടി സ്‌​റ്റേ​ഡി​യം ന​വീ​ക​രി​ക്കാ​ന്‍ സെ​പ്റ്റം​ബ​ര്‍ 26 മു​ത​ല്‍ ന​വം​ബ​ര്‍ 30 വ​രെ​യാ​ണ് സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍ സ്റ്റേ​ഡി​യം ഏ​റ്റെ​ടു​ത്ത​ത്. തു​ട​ര്‍​ന്നു നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​യി സ്‌​പോ​ണ്‍​സ​ര്‍​ക്ക് കൈ​മാ​റി. സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​പ്പോ​ള്‍ ജി​സി​ഡി​എ സ്‌​റ്റേ​ഡി​യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ചെ​യ്തു​വ​രു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സ്‌​പോ​ണ്‍​സ​റു​മാ​യു​ള്ള ധാ​ര​ണ പ്ര​കാ​രം 20 വ​രെ സ​മ​യം അ​നു​വ​ദി​ച്ച​താ​യും ജി​സി​ഡി​എ അ​റി​യി​ച്ചു.


ട​ര്‍​ഫ് ന​വീ​ക​ര​ണം, ഇ​രി​പ്പി​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, സ്‌​റ്റേ​ഡി​യ​ത്തി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം, പാ​ര്‍​ക്കിം​ഗ് പു​ന​രു​ദ്ധാ​ര​ണം, ചു​റ്റു​മ​തി​ലു​ക​ളു​ടെ നി​ര്‍​മാ​ണം, ഫാ​ള്‍ സീ​ലിം​ഗ്, ടോ​യ്‌​ല​റ്റു​ക​ളു​ടെ​യും വി​ഐ​പി എ​ന്‍​ട്രി, പ്ലെ​യേ​ഴ്‌​സ് റൂം ​എ​ന്നി​വ​യു​ടെ​യും ന​വീ​ക​ര​ണം, ഫ്‌​ള​ഡ് ലൈ​റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്ക​ല്‍, aലി​ഫ്റ്റു​ക​ളു​ടെ മെ​യി​ന്‍റ​ന​ന്‍​സ് എ​ന്നി​വ​യാ​യി​രു​ന്നു സ്‌​പോ​ണ്‍​സ​ര്‍ ഏ​റ്റെ​ടു​ത്ത നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍.


ഇ​തി​ല്‍ ട​ര്‍​ഫ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​ന്നാം നി​ല​യി​ലെ ചെ​യ​റു​ക​ള്‍ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ച്ചു. വി​ഐ​പി ഏ​രി​യ​യി​ലെ ക​സേ​ര​ക​ളും മാ​റ്റി എ​ച്ച്ഡി​പി​ഇ ഇ​രി​പ്പി​ട​ങ്ങ​ള്‍ ഒ​രു​ക്കി. നാ​ല് ടോ​യ്‌​ല​റ്റ് ബ്ലോ​ക്കു​ക​ളി​ലും ടീം ​റൂ​മു​ക​ളി​ലും പു​തി​യ ടൈ​ലു​ക​ള്‍ സ്ഥാ​പി​ച്ചു. ഡ്രൈ​നേ​ജ് ലൈ​നു​ക​ള്‍ പൂ​ര്‍​ണ​മാ​യി വൃ​ത്തി​യാ​ക്കി. പ്ര​വേ​ശ​ന പാ​ത​യ്ക്ക് ഇ​രു​വ​ശ​വു​മു​ള്ള 35 മ​ര​ങ്ങ​ള്‍​ക്ക് ചു​റ്റു​മാ​യി അ​ടി​ത്ത​റ കെ​ട്ടി. സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലേ​ക്കു​ള്ള എ​ന്‍​ട്ര​ന്‍​സ് ലോ​ബി​യു​ടെ മു​ന്‍​ഭാ​ഗം മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്. ഫ്‌​ളെ​ഡ് ലൈ​റ്റി​ന്‍റെ നാ​ല് കാ​ലു​ക​ളു​ടെ സ്റ്റീ​ല്‍ ഫ്രെം ​ന​വീ​ക​രി​ച്ചു. 1.49 കി​ലോ​മീ​റ്റ​ര്‍ നീ​ളം വ​രു​ന്ന ചു​റ്റു​മ​തി​ലി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് 348 മീ​റ്റ​റും പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് 299 മീ​റ്റ​റും നി​ര്‍​മി​ച്ചു.


ശേ​ഷി​ക്കു​ന്ന 845 മീ​റ്റ​ര്‍ ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണ​മാ​ണ് പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​ത്. അ​തി​നു ശേ​ഷ​മേ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ നി​ര്‍​മാ​ണം തു​ട​രാ​നാ​കൂ. ടോ​യ്‌​ല​റ്റ് ബ്ലോ​ക്കു​ക​ളി​ലെ സാ​നി​റ്റ​റി ഫി​റ്റിം​ഗ്‌​സ് സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. മ​ര​ങ്ങ​ള്‍​ക്ക് ചു​റ്റും നി​ര്‍​മി​ച്ച അ​ടി​ത്ത​റ​യി​ല്‍ ഗ്രാ​നൈ​റ്റ് സ്ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. മെ​ട്രോ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ണ്ട്. ഫ്‌​ള​ഡ് ലൈ​റ്റു​ക​ളി​ലെ പ​ഴ​യ ബ​ള്‍​ബു​ക​ള്‍ മാ​റ്റി എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. ഈ ​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ളാ​ണ് 20ന് ​മു​ന്‍​പാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സ്‌​പോ​ണ്‍​സ​ര്‍​ക്ക് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

District News

വ​യോ​ധി​ക​യു​ടെ മാ​ല മോ​ഷ്ടി​ച്ച​വ​ർ പി​ടി​യി​ൽ


കൂ​ത്താ​ട്ടു​കു​ളം: വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി. മ​ഴു​വ​ന്നൂ​ർ വാ​രി​ക്കാ​ട്ടി​ൽ വി.​ആ​ർ. ഷി​ജു (46), കോ​ട്ട​പ്പ​ടി പ​രു​ത്തേ​ലി പി.​ആ​ർ. രാ​ജ​ൻ (44) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​മാ​സം 15 ന് ​കി​ഴ​കൊ​മ്പ് മു​ള​ന്താ​ന​ത്ത് ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ കൗ​സ​ല്യ (74യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല പ്ര​തി​ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.


പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് രാ​ജ​നെ ഉ​പ്പു​ക​ണ്ടം ഭാ​ഗ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സി​സി​ടി​വി പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ പോ​ലീ​സി​ന് ല​ഭി​ച്ച ചി​ത്ര​വും രാ​ജ​ന്‍റെ രൂ​പ​വും ത​മ്മി​ൽ സാ​ദൃ​ശ്യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ കൃ​ത്യം ന​ട​ത്തി​യ​താ​യി സ​മ്മ​തി​ച്ചു. രാ​ജ​ന്‍റെ മൊ​ഴി​പ്ര​കാ​രം കൂ​ട്ടു​പ്ര​തി​യാ​യ ഷി​ജു​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.


മോ​ഷ്ടി​ച്ച മാ​ല വി​റ്റ​താ​യാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. ഇ​ല​ഞ്ഞി​യി​ലെ സു​ഹൃ​ത്ത് വ​ഴി​യാ​ണ് പ്ര​തി​ക​ൾ കൂ​ത്താ​ട്ടു​കു​ള​ത്ത് എ​ത്തി​യ​ത്. ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് മാ​ല മോ​ഷ്ടി​ക്കു​ന്ന​താ​ണ് പ​തി​വ്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ രാ​ജ​ൻ. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

District News

ദേ​ശീ​യപാ​ത​യി​ൽ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞു

 

 മ​ര​ട്: ദേ​ശീ​യ പാ​ത​യി​ൽ നെ​ട്ടൂ​രി​ൽ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 11.50 ഓ​ടെ നെ​ട്ടൂ​ർ ഐ​എ​ൻ​ടി​യു​സി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വാ​നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.


ആ​ന്ധ്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള പി​ക്ക​പ്പ് വാ​ൻ ആ​ല​പ്പു​ഴ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന​തി​നി​ടെ അ​തേ ദി​ശ​യി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന മീ​ൻ ക​യ​റ്റു​ന്ന ലോ​റി​യു​ടെ ക​ണ്ണാ​ടി​യി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് മീ​ഡി​യ​നി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.


വാ​നി​ന്‍റെ സ്റ്റെ​പ്പി​നി വീ​ൽ തെ​റി​ച്ച് കു​ണ്ട​ന്നൂ​ർ ഭാ​ഗ​ത്തു നി​ന്ന് വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റും ത​ക​ർ​ത്തു. ക്രെ​യി​നെ​ത്തി​ച്ച് 12.30 ഓ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം റോ​ഡി​ൽ നി​ന്നും നീ​ക്കി.

District News

സു​ര​ക്ഷാ കാ​മ​റ​യി​ല്ല; പി​ടി​യി​ലാ​യ​ത് നൂ​റോ​ളം സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ

കാ​ക്ക​നാ​ട്: ഡ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സു​ര​ക്ഷാ കാ​മ​റ​യും​അ​റ്റ​ൻ​ഡ​ർ​മാ​രും ഇ​ല്ലാ​ത്ത നൂ​റോ​ളം സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി.


സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ മ​തി​യാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സും ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സു​ര​ക്ഷാ കാ​മ​റ​ക​ൾ ഇ​ല്ലാ​തെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്ക​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. അ​റ്റ​ൻ​ഡ​ർ​മാ​രി​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ർ.


പ​രി​ശോ​ധ​ന​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ആ​ർ​ടി​ഒ ബി​ജു ഐ​സ​ക് പ​റ​ഞ്ഞ

District News

കാ​ന്‍​സ​ര്‍ അ​തി​ജീ​വി​ച്ച​വ​ർ ഒ​ത്തു​കൂ​ടി

കൊ​ച്ചി: ആ​ന്‍​സ്വേ​ഴ്‌​സ് ഓ​ഫ് കാ​ന്‍​സ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ച്ചി​ന്‍ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ന്‍​സ​ര്‍ അ​തി​ജീ​വി​ച്ച​വ​രു​ടെ സം​ഗ​മം ന​ട​ത്തി. ക​ലൂ​ര്‍ എം​ഇ​എ​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി എം​ഇ​എ​സ് സെ​ക്ര​ട്ട​റി കെ.​എ.​മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍​വൈ​വ​ര്‍ മീ​റ്റ് പ്രോ​ഗ്രാം ചെ​യ​ര്‍​മാ​ന്‍ എം ​എ​സ് അ​ബ്ദു​ല്‍ റൗ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 
വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നും കാ​ന്‍​സ​ര്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​വ​ര്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ഗാ​ന​ങ്ങ​ളും ക​വി​ത​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു വ​ച്ചു. ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​അ​ജു മാ​ത്യു, ഡോ. ​റോ​ജ ജോ​സ​ഫ് എ​ന്നി​വ​ര്‍ ക്ലാ​സ് എ​ടു​ത്തു. സി​നി​മാ​താ​രം ശ​ര​ത് സ​ഭ, ഫി​ലിം എ​ഡി​റ്റ​ര്‍ സോ​ണി വ​ര്‍​ഗീ​സ് എ്ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ നീ​ണ്ട സം​ഗ​മ​ത്തി​ല്‍ ലൂ​ര്‍​ദ് ന​ഴ്‌​സിം​ഗ് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ വി​വി​ധ സ്‌​ക്രി​പ്റ്റു​ക​ളും ഡോ​ക്യു​മെ​ന്‍റ​റി​യും മ​റ്റു​മു​ണ്ടാ​യി​രു​ന്നു. ഗാ​യ​ക​രാ​യ ന​വാ​സ് മ​ണ​ലോ​ടി, ആ​ന്‍റ​ണി പ​ള്ളു​രു​ത്തി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു.

District News

നി​റം മാ​റി​യ പാ​ലാ​രി​വ​ട്ടം ത​നി​നി​റം കാ​ട്ടു​മോ‍?

കൊ​ച്ചി: മു​പ്പ​തു വ​ര്‍​ഷം എ​ല്‍​ഡി​എ​ഫ് കു​ത്ത​ക​യാ​ക്കി വ​ച്ചി​രു​ന്ന ഡി​വി​ഷ​ന്‍ തി​രി​ച്ചു​പി​ടി​ച്ച കോ​ണ്‍​ഗ്ര​സി​ന​ത് നി​ല​നി​ര്‍​ത്താ​നാ​കു​മോ അ​തോ, എ​ല്‍​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ക്കു​മോ എ​ന്ന​താ​ണ് പാ​ലാ​രി​വ​ട്ടം ഡി​വി​ഷ​നി​ലെ രാ​ഷ്ട്രീ​യ ചോ​ദ്യം. പേ​രി​ലും ന​മ്പ​റി​ലും മാ​ത്രം മാ​റ്റം വ​ന്ന ഡി​വി​ഷ​ന്‍റെ അ​തി​രു​ക​ള്‍ ഇ​പ്പോ​ഴും പ​ഴ​യ​തു ത​ന്നെ. എ​ന്നാ​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സി​ല്‍ മാ​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ല്‍ ഏ​താ​നും ദി​ന​ങ്ങ​ൾ​കൂ​ടി കാ​ത്തി​രി​ക്ക​ണം.


15 വ​ര്‍​ഷം മു​മ്പ് നി​റം മാ​റി​യ ഡി​വി​ഷ​നി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. സി​റ്റിം​ഗ് കൗ​ണ്‍​സി​ല​റും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യിരുന്ന വി.​കെ. മി​നി​മോ​ളാ​ണ് യു​ഡി​എ​ഫി​ന്‍റെ പോ​രാ​ളി. പാ​ടി​വ​ട്ട​ത്തെ കൗ​ണ്‍​സി​ല​റും ഐ​ടി പ്ര​ഫ​ഷ​ണ​ലു​മാ​യ ആ​ര്‍.​ര​തീ​ഷി​നെ​യാ​ണ് ഡി​വി​ഷ​ന്‍ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ സി​പി​എം ഇ​വി​ടെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​ര്‍​ക്കും വെ​ല്ലു​വി​ളി​യാ​യി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ.​ആ​ര്‍. രാ​ജേ​ന്ദ്ര​നും ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി ടോം ​കെ.​ജോ​ര്‍​ജും അ​ങ്ക​ത്ത​ട്ടി​ലു​ണ്ട്.


വി​മ​ത ഭീ​ഷ​ണി​യാ​ണ് മി​നി​മോ​ള്‍ നേ​രി​ടു​ന്ന ക​ടു​ത്ത വെ​ല്ലു​വി​ളി. ഡി​വി​ഷ​നി​ലെ മു​ന്‍ കൗ​ണ്‍​സി​ല​റും യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​നു​മാ​യ ജോ​സ​ഫ് അ​ല​ക്‌​സാ​ണ് സീ​റ്റ് കി​ട്ടാ​ത്ത​തി​ന്‍റെ പ​രി​ഭ​വ​ത്തി​ൽ മി​നി​മോ​ള്‍​ക്കെ​തി​രെ വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ട​ത് കോ​ട്ട​യാ​യ ഡി​വി​ഷ​ന്‍ 2010 ല്‍ ​മി​നി​മോ​ള്‍ യു​ഡി​എ​ഫി​നു​വേ​ണ്ടി പി​ടി​ച്ചെ​ടു​ത്ത​ശേ​ഷം തൊ​ട്ട​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജോ​സ​ഫ് അ​ല​ക്‌​സ് ഇ​വി​ടെ നി​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​നി​താ​സം​വ​ര​ണം ആ​യ​പ്പോ​ള്‍ മി​നി​മോ​ള്‍ തി​രി​കെ എ​ത്തി. ഇ​ത്ത​വ​ണ ജ​ന​റ​ല്‍ കാ​റ്റ​ഗ​റി ആ​യ​പ്പോ​ഴും ഡി​വി​ഷ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ മി​നി​മോ​ളെ​യാ​ണ് കോ​ണ്‍​ഗ്ര​സ് നി​യോ​ഗി​ച്ച​ത്. ഇ​തി​നോ​ടു​ള്ള വി​യോ​ജി​പ്പാ​ണ് ജോ​സ​ഫി​ന്‍റെ വി​മ​ത​വേ​ഷം.


കോ​ണ്‍​ഗ്ര​സി​ലെ ക​രു​ത്ത​നാ​യ എം.​ബി. മു​ര​ളീ​ധ​ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കൗ​ണ്‍​സി​ലി​ല്‍ എ​ത്തി​യ ആ​ര്‍.​ര​തീ​ഷി​ന് ഡി​വി​ഷ​ന്‍ മാ​റി മ​ത്സ​രി​ക്കു​ന്ന​തി​ന്‍റേ​താ​യ വെ​ല്ലു​വി​ളി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും സീ​റ്റ് തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന വാ​ശി​യി​ലാ​ണ്. കൗ​ണ്‍​സി​ല​ര്‍ ആ​യി​രി​ക്കെ കോ​ര്‍​പ​റേ​ഷ​ന്‍റെ ഐ​ടി മേ​ഖ​ല​യി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ള്‍ ത​നി​ക്ക​നു​കൂ​ല​മാ​യ വോ​ട്ടാ​യി മാ​റു​മെ​ന്ന് ര​തീ​ഷ് പ്ര​തീ​ക്ഷി​ക്കു​ന്നു. പാ​ടി​വ​ട്ടം ഡി​വി​ഷ​നി​ല്‍ ര​തീ​ഷ് തോ​ല്‍​പ്പി​ച്ച എം.​ബി. മു​ര​ളീ​ധ​ര​ന്‍ വെ​ണ്ണ​ല ഡി​വി​ഷ​നി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​ണ് ഇ​ക്കു​റി.

District News

പ​ള്ളി​ക്ക​ര ക​ണ്‍​വ​ന്‍​ഷ​ന് തു​ട​ക്ക​മാ​യി

 

കൊ​ച്ചി: പ​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍ യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 34-ാമ​ത് പ​ള്ളി​ക്ക​ര ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ര്‍​വ​ഹി​ച്ചു. ദൈ​വ വ​ച​ന​ത്തി​ല്‍ ഊ​ന്നി​യ ജീ​വി​ത​മാ​ണ് സ​ന്തോ​ഷ​ത്തി​ന് നി​ധാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൗ​മ റ​മ്പാ​ന്‍ മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കി. ഇ​ന്ന് ഫാ. ​റി​നോ ജോ​ൺ, നാ​ളെ ഫാ. ​ജാ​ന്‍​സ​ണ്‍ കു​റു​മ​റ്റ​ത്തി​ല്‍, നാ​ലി​ന് ഫാ. ​കു​ര്യ​ന്‍ മാ​ത്യു വ​ട​ക്കേ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സു​വി​ശേ​ഷ പ്ര​സം​ഗം ന​ട​ത്തും. സ​മാ​പ​ന ദി​വ​സ​മാ​യ അ​ഞ്ചി​ന് ഏ​ലി​യാ​സ് മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​പി. പി. ​തോ​മ​സ് തു​മ്പ​മ​ണ്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും.

District News

പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത് ബി​ജെ​പി ആ​ശ​യ​ങ്ങ​ൾ: കെ.​സി. വേ​ണു​ഗോ​പാ​ൽ


പെ​രു​മ്പാ​വൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​ത് ന​യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളു​മ​ല്ല ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മ​റി​ച്ച് ബി​ജെ​പി ആ​ശ​യ​ങ്ങ​ളെ ആ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​വി​ടെ ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന് എ​ഐ​സി​സി ജ​ന. സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. അ​തി​ന് ഏ​റ്റ​വും ഉ​ത്ത​മ ഉ​ദാ​ഹ​ര​മാ​ണ് പി ​എം ശ്രീ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​ത്.

യു​ഡി​എ​ഫ് പെ​രു​മ്പാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ത്രി​ത​ല പ​ഞ്ചാ​യ​ത്ത് - മു​നി​സി​പ്പ​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ഹാ​സം​ഗ​മം പെ​രു​മ്പാ​വൂ​ർ സു​ഭാ​ഷ് മൈ​താ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ബെ​ന്നി ബെ​ഹ​നാ​ൻ എം ​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

District News

ക​രി​ങ്ങാ​ച്ചി​റ ക​ത്തീ​ഡ്ര​ലി​ൽ ത​മു​ക്ക് പെ​രു​ന്നാ​ൾ കൊ​ടി​യേ​റി

തൃ​പ്പൂ​ണി​ത്തു​റ: ക​രി​ങ്ങാ​ച്ചി​റ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ ത​മു​ക്ക് പെ​രു​ന്നാ​ൾ തു​ട​ങ്ങി. കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് കൊ​ടി​യു​യ​ർ​ത്തി.

വൈ​കി​ട്ട് യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും ക​രി​ങ്ങാ​ച്ചി​റ കാ​ർ​ണി​വ​ലി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ 7.30ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, വൈ​കി​ട്ട് തി​രു​വാ​ങ്കു​ളം കു​രി​ശു പ​ള്ളി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ 8.30ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, വൈ​കി​ട്ട് ചി​ത്ര​പ്പു​ഴ കു​രി​ശു​പ​ള്ളി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം.

District News

മാ​ര്‍​ത്തോ​മെ​ക്‌​സ് 2 കെ 25 ​സ​മാ​പി​ച്ചു


പെ​രു​മ്പാ​വൂ​ര്‍: മാ​ര്‍​ത്തോ​മ്മാ വ​നി​താ കോ​ള​ജി​ല്‍ അ​ഞ്ച് ദി​വ​സം നീ​ണ്ടു​നി​ന്ന ശാ​സ്ത്ര സാ​ഹി​ത്യ ക​ലാ​സാം​സ്‌​കാ​രി​ക പ്ര​ദ​ര്‍​ശ​നം സ​മാ​പി​ച്ചു. ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​യു​യാ​ക്കിം മാ​ര്‍ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ര്‍​ത്ത​കി​യും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ആ​ശാ ശ​ര​ത്ത് കോ​ള​ജ് മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു.​പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​ല​താ പി. ​ചെ​റി​യാ​ന്‍, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ ബി. ​സു​ജ, മു​ന്‍ പ്രി​ന്‍​സ​ല്‍ ഡോ. ​മ​റി​യം കു​രു​വി​ള ജോ​സ​ഫ്, ബി​ജോ​യ് എം. ​ജോ​ണ്‍, ട്ര​ഷ​റ​ര്‍ പി.​കെ. കു​രു​വി​ള, കോ-​ക​ണ്‍​വീ​ന​ര്‍ ഡോ. ​സം​ഗീ​ത റേ​ച്ച​ല്‍ കോ​രു​ത്, സ്റ്റു​ഡ​ന്‍​സ് ക​ണ്‍​വീ​ന​ര്‍ അ​ന്‍​സി​ല ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ന​ഗ​ര​സ​ഭ​യി​ല്‍ ആ​റ് വാ​ര്‍​ഡു​ക​ളി​ല്‍ തീ ​പാ​റു​ന്ന പോ​രാ​ട്ടം

 

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ല്‍ ആ​റ് വാ​ര്‍​ഡു​ക​ളി​ല്‍ തീ ​പാ​റു​ന്ന പോ​രാ​ട്ടം. ന​ഗ​ര​സ​ഭ ഒ​ന്ന്, ഒ​മ്പ​ത്, 12, 13, 16, 24 വാ​ര്‍​ഡു​ക​ളി​ലാ​ണ് ഇ​ക്കു​റി വാ​ശി​യേ​റി​യ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി എ​ല്‍​ഡി​എ​ഫി​ന്‍റെ കു​ത്ത​ക​യാ​യി​രു​ന്ന ഒ​ന്നാം വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് റി​ബ​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് മ​ത്സ​രം ക​ന​ത്ത​ത്.


നി​ല​വി​ലെ 28-ാം വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ കെ.​കെ. സു​ബൈ​റാ​ണ് റി​ബ​ലാ​യി മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​ഐ അം​ഗ​വും മു​ന്‍ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ പി.​കെ. ബാ​ബു​രാ​ജാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. കോ​ണ്‍​ഗ്ര​സി​ലെ കെ.​കെ. മു​നീ​റാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. സ്വ​ത​ന്ത്ര​നാ​യി സ​ലിം നാ​ലി​യ​ത്തും ഇ​വി​ടെ മ​ത്സ​ര രം​ഗ​ത്തു​ണ്ട്.


നി​ല​വി​ലെ ര​ണ്ടു ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളും മാ​റ്റു​ര​യ്ക്കു​ന്ന ഒ​മ്പ​താം വാ​ര്‍​ഡി​ലും മ​ത്സ​രം ശ​ക്ത​മാ​ണ്. ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നും മു​സ്‌​ലിം ലീ​ഗ് അം​ഗ​വു​മാ​യ കെ.​എം. അ​ബ്ദു​ൾ സ​ലാ​മാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. സി​പി​ഐ അം​ഗ​വും ഇ​വി​ട​ത്തെ നി​ല​വി​ലെ കൗ​ണ്‍​സി​ല​ര്‍ സി​പി​ഐ​യി​ലെ ഫൗ​സി​യ അ​ലി​യാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ഇ​രു​മു​ന്ന​ണി​ക​ളും നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടു​ന്ന വാ​ര്‍​ഡി​ല്‍ പൊ​രി​ഞ്ഞ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. ജ​ന​റ​ല്‍ സീ​റ്റി​ല്‍ വ​നി​താ സ്ഥാ​നാ​ര്‍​ഥി മ​ത്സ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യി​ലെ ഏ​ക വാ​ര്‍​ഡും ഇ​താ​ണ്.


ഇ​രു​മു​ന്ന​ണി​ക​ളെ​യും മാ​റി മാ​റി വി​ജ​യി​പ്പി​ക്കു​ന്ന 12-ാം വാ​ര്‍​ഡി​ലും മ​ത്സ​രം ക​ടു​ത്ത​താ​ണ്. മു​സ്‌​ലിം ലീ​ഗി​ലെ മു​സ്ത​ഫ ക​മാ​ലും, സി​പി​എ​മ്മി​ലെ റ​ബി​ന്‍​സ് ടി. ​അ​ലി​യാ​രും മാ​റ്റു​ര​യ്ക്കു​ന്ന വാ​ര്‍​ഡി​ല്‍ എ​ന്‍​ഡി​എ സ്വ​ത​ന്ത്ര​നാ​യി പി. ​വൈ​ശാ​ഖും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.


ബ​ന്ധു​ക്ക​ളാ​യ വീ​ട്ട​മ്മ​മാ​ര്‍ ജ​ന​വി​ധി തേ​ടു​ന്ന 13ലും ​മ​ത്സ​രം ക​ന​ത്തു. യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​യാ​യി നൗ​ഫി​യ മൈ​തീ​നും, എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​യാ​യി അ​ജു മോ​ള്‍ ഖ​ലീ​ലു​മാ​ണ് ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​രു​വ​രും ബ​ന്ധു​ക്ക​ള്‍ കൂ​ടി​യാ​ണ്.
മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് പു​റ​മെ ര​ണ്ട് സ്വ​ത​ന്ത്ര​ര്‍ കൂ​ടി ജ​ന​വി​ധി തേ​ടു​ന്ന 16-ാം വാ​ര്‍​ഡി​ലും വ​ലി​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ സ​ജി ചാ​ത്ത​ക്ക​ണ്ടം, സി​പി​ഐ​യി​ലെ ജോ​ര്‍​ജ് വെ​ട്ടി​കു​ഴി, എ​ന്‍​ഡി​എ​യി​ലെ കെ.​കെ ര​മ​ണ​ന്‍, സ്വ​ത​ന്ത്ര​രാ​യി ബെ​ന്നി ജോ​ണ്‍, കെ.​ജെ സേ​വ്യ​ര്‍ എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.


ഇ​തി​ല്‍ സേ​വ്യ​ര്‍ ഇ​വി​ടെ നേ​ര​ത്തെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചി​രു​ന്നു. വ​നി​ത​ക​ള്‍ മാ​റ്റു​ര​ക്കു​ന്ന 24-ാം വാ​ര്‍​ഡി​ലും ക​ടു​ത്ത പോ​രാ​ട്ട​മാ​ണ്.
കോ​ണ്‍​ഗ്ര​സി​ലെ നി​ല​വി​ലെ കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​യ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി​യും, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാി ബി​ന്ദു മ​ധു​വു​മാ​ണ് ഇ​വി​ടെ നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മ​ട്ടു​ന്ന​ത്.

 

യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ഹ്നം ഇ​ള​ക്കി എ​തി​ർ സ്ഥാ​നാ​ർ​ഥി​യു​ടെ
ബോ​ർ​ഡി​ൽ പ​തി​പ്പി​ച്ചെ​ന്ന് പ​രാ​തി


കോ​ത​മം​ഗ​ലം:​നെ​ല്ലി​ക്കു​ഴി​യി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ഹ്നം ഇ​ള​ക്കി​യെ​ടു​ത്ത് എ​തി​ർ സ്ഥാ​നാ​ർ​ഥി​യു​ടെ ബോ​ർ​ഡി​ലെ ചി​ഹ്ന​ത്തി​ന് മു​ക​ളി​ൽ പ​തി​പ്പി​ച്ച​താ​യി പ​രാ​തി. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 14 വാ​ർ​ഡ്‌ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ത​ങ്ക​പ്പ​ൻ സ​ർ​ക്കി​ളി​നും, ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി. ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യാ​ണ് രാ​ഹു​ൽ ത​ങ്ക​പ്പ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യകു​ട​യു​ടെ ചി​ത്ര​ങ്ങ​ൾ തെ​രെ​ഞ്ഞ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി മു​ന്നേ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളി​ൽ പ​തി​പ്പി​ച്ച​ത്. ഇ​തി​ൽ ആ​റി​ട​ത്ത് നി​ന്ന് ചി​ത്രം ഇ​ള​ക്കി മാ​റ്റി​യെ​ടു​ത്ത് എ​തി​ർ സ്ഥാ​നാ​ർ​ഥി​യു​ടെ ബോ​ർ​ഡി​ലെ ചി​ഹ്ന​ത്തി​ന് മു​ക​ളി​ൽ പ​തി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.


സ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് കോ​ത​മം​ഗ​ലം സി​ഐ പി.​ടി. ബി​ജോ​യി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​ക്കും പ​രാ​തി ന​ൽ​കി.

 

കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക

1. കോ​ട്ട​പ്പ​ടി
സി.​എം. ബേ​ബി (യു​ഡി​എ​ഫ്), ബി​ജി പി. ​ഐ​സ​ക്. (എ​ൽ​ഡി​എ​ഫ്), പി.​കെ. സ​ത്യ​ൻ (എ​ൻ​ഡി​എ)
2. ഭൂ​ത​ത്താ​ൻ​കെ​ട്ട്
ജെ​സി സാ​ജു (യു​ഡി​എ​ഫ്), ജി​ജി പു​ളി​ക്ക​ൽ (എ​ൽ​ഡി​എ​ഫ്), ഗ്രേ​സി ഷാ​ജു (എ​ൻ​ഡി​എ)
3. ഇ​ട​മ​ല​യാ​ർ
ബി​ൻ​സി മോ​ഹ​ന​ൻ (യു​ഡി​എ​ഫ്) , ശാ​ന്ത​മ്മ പ​യ​സ്(​എ​ൽ​ഡി​എ​ഫ്), ആ​ശ ശ്രീ​കു​മാ​ർ (എ​ൻ​ഡി​എ)
4. കു​ട്ട​മ്പു​ഴ
ചി​ഞ്ചു പി. ​ഏ​ബ്ര​ഹാം (യു​ഡി​എ​ഫ്), മും​താ​സ് റെ​ജി (എ​ൽ​ഡി​എ​ഫ്), ഷൈ​ജു മ​ധു (എ​ൻ​ഡി​എ)
5. കീ​രം​പാ​റ
റാ​ണി​ക്കു​ട്ടി ജോ​ർ​ജ് (യു​ഡി​എ​ഫ്), റ​മ്മി ബോ​സ് (എ​ൽ​ഡി​എ​ഫ്)
6. ക​വ​ള​ങ്ങാ​ട്
മേ​ഘ ഷി​ബു.(​യു​ഡി​എ​ഫ്) , ലി​സി ജോ​യി (എ​ൽ​ഡി​എ​ഫ്) , കു​മാ​രി ബാ​ല​ക്യ​ഷ്ണ​ൻ (എ​ൻ​ഡി​എ)
7. നേ​ര്യ​മം​ഗ​ലം
പ്രി​യ​ങ്ക ടോ​മി (യു​ഡി​എ​ഫ്) , ലി​സി ജോ​ർ​ജ് (എ​ൽ​ഡി​എ​ഫ്), ജ​യ മ​ണി (എ​ൻ​ഡി​എ)
8. നെ​ല്ലി​മ​റ്റം
പി.​എം. സി​ദ്ദീ​ഖ്(​യു​ഡി​എ​ഫ്), റി​യാ​സ് തു​രു​ത്തേ​ൽ (എ​ൽ​ഡി​എ​ഫ്), എം.​കെ. അ​ർ​ജു​ൻ (എ​ൻ​ഡി​എ)
9. പൈ​ങ്ങോ​ട്ടൂ​ർ
സി​ജോ ജോ​ൺ (യു​ഡി​എ​ഫ്) , സ​ന്തോ​ഷ് ജോ​ർ​ജ് (എ​ൽ​ഡി​എ​ഫ്), കെ.​ജി. സ​ജി (എ​ൻ​ഡി​എ)
10. പോ​ത്താ​നി​ക്കാ​ട്
ജേ​ക്ക​ബ് വ​ർ​ഗീ​സ് (യു​ഡി​എ​ഫ്) , വി​ൻ​സ​ൻ ഇ​ല്ലി​യ്ക്ക​ൽ (എ​ൽ​ഡി​എ​ഫ്), ബേ​ബി ജോ​സ​ഫ് (എ​ൻ​ഡി​എ)
11. പ​ല്ലാ​രി​മം​ഗ​ലം
രാ​ജേ​ഷ് കു​ഞ്ഞു​മോ​ൻ (യു​ഡി​എ​ഫ്) , കെ.​ആ​ർ. ര​തീ​ഷ് (എ​ൽ​ഡി​എ​ഫ്)
12. വാ​ര​പ്പെ​ട്ടി
പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ (യു​ഡി​എ​ഫ്), ഇ.​എം. അ​ജാ​സ് (എ​ൽ​ഡി​എ​ഫ്), ര​ജി​ൻ അ​പ്പു (എ​ൻ​ഡി​എ)
13. ചെ​റു​വ​ട്ടൂ​ർ
പി.​ആ​ർ. വൃ​ന്ദ​കു​മാ​രി (യു​ഡി​എ​ഫ്), സ​ന്ധ്യ സു​രേ​ന്ദ്ര​ൻ (എ​ൽ​ഡി​എ​ഫ്), അ​മ്പി​ളി ബി​നു (എ​ൻ​ഡി​എ)
14. ഇ​ള​മ്പ്ര
ച​ന്ദ്ര​ലേ​ഖ ശ​ശി​ധ​ര​ൻ (യു​ഡി​എ​ഫ്), ര​ഞ്ജി​നി ര​വി (എ​ൽ​ഡി​എ​ഫ്), അ​ഞ്ജു കെ. ​മു​ര​ളി (എ​ൻ​ഡി​എ)
15. പി​ണ്ടി​മ​ന
വി​ജോ​യ് പി. ​ജോ​സ​ഫ് (യു​ഡി​എ​ഫ്) , എ​സ്.​എം. അ​ലി​യാ​ർ (എ​ൽ​ഡി​എ​ഫ്), സ​ഹ​ൽ സ​ഹ്യാ​ദ്രി (എ​ൻ​ഡി​എ)
16. നെ​ല്ലി​ക്കു​ഴി
ര​ഹ​ന നൂ​റു​ദീ​ൻ (യു​ഡി​എ​ഫ്), ശ്രീ​ചി​ത്ര ശ്രീ​നി​വാ​സ് (എ​ൽ​ഡി​എ​ഫ്), മി​നി മ​ധു (എ​ൻ​ഡി​എ).

 

കാ​ര്‍​ഷി​ക പ്ര​ശ്ന​ങ്ങ​ള്‍ കേ​ട്ട​റി​ഞ്ഞ് സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം


മൂ​വാ​റ്റു​പു​ഴ: കാ​ര്‍​ഷി​ക പ്ര​ശ്ന​ങ്ങ​ള്‍ കേ​ട്ട​റി​ഞ്ഞ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ള​കം ഡി​വി​ഷ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ത്യൂ​സ് വ​ര്‍​ക്കി​യു​ടെ മാ​റാ​ടി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി. രാ​വി​ലെ മാ​റാ​ടി വി​കാ​സ് ന​ഗ​റി​ല്‍ എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ല്‍​എ പ​ര്യ​ട​ന പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.


മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വി​ഷ​നി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ ജ​യി​സ് ജോ​ണ്‍, സാ​ബു ജോ​ണ്‍, പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളും സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു. മ​ണ്ണ​ത്തൂ​ര്‍ ക​വ​ല​യി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ന്‍ എം​എ​ല്‍​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍


മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ 17-ാം വാ​ര്‍​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​നു പോ​ളി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ ജോ​ളി മ​ണ്ണൂ​ര്‍, മ​ണി​ക​ണ്ഠ​ന്‍, സ്ഥാ​നാ​ര്‍​ഥി മ​നു പോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

പു​റ​ത്താ​ക്കി


പോ​ത്താ​നി​ക്കാ​ട്: പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ര്‍ ബ്ലോ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പൈ​ലി ഏ​ലി​യാ​സ് അ​തി​ര​ന്പു​ഴ​യെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്നും ആ​റു​വ​ര്‍​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​റി​യി​ച്ചു.


തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി


മൂ​വാ​റ്റു​പു​ഴ : ന​ഗ​ര​സ​ഭ​യി​ലെ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കും. എ​സ്എ​ന്‍​ഡി​പി ജം​ഗ്ഷ​നി​ല്‍ നി​ന്നും വാ​ഴ​പ്പി​ള്ളി ജം​ഗ്ഷ​നി​ല്‍ നി​ന്നും തു​ട​ങ്ങു​ന്ന റാ​ലി​ക​ള്‍ ടൗ​ണ്‍ ഹാ​ള്‍ ഗ്രൗ​ണ്ടി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.


എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സം​ഗ​മം


മൂ​വാ​റ്റു​പു​ഴ: എ​ന്‍​ഡി​എ പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ന്‍​ഷ​നും സ്ഥാ​നാ​ര്‍​ഥി സം​ഗ​മ​വും ദേ​ശീ​യ നി​ര്‍​വ​ഹ​ക സ​മി​തി​യം​ഗം സി.​കെ. പ​ദ്‌​നാ​ഭ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് വി​ല്‍​സ​ണ്‍ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം


മൂ​വാ​റ്റു​പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ള​കം ഡി​വി​ഷ​നി​ല്‍ മ​ത്സ​രി​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. ശ്രീ​കാ​ന്തി​ന്‍റെ പൊ​തു​പ​ര്യ​ട​ന പ​രി​പാ​ടി ഇ​ന്ന് ആ​രം​ഭി​ക്കും. രാ​വി​ലെ 7.30ന് ​മാ​റാ​ടി മ​ണ്ണ​ത്തൂ​ര്‍ ക​വ​ല​യി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​ആ​ര്‍. മു​ര​ളി​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

District News

ബ​ഥ​നി ശാ​ലോം ഭ​വ​ന്‍ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു


പോ​ത്താ​നി​ക്കാ​ട് : ബ​ഥ​നി ശാ​ലോം ഭ​വ​ന്‍ പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ 20-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍ ന​ടി മ​റീ​ന മൈ​ക്കി​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​വാ​റ്റു​പു​ഴ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ടോ​മി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി കെ. ​വ​ര്‍​ഗീ​സ്, എ​സ്എ​ച്ച്ഒ ബി​ജു​കു​മാ​ര്‍, ഫാ. ​ജോ​ണ്‍ മാ​ക്കാ​പ്പി​ള്ളി​ല്‍, സി​സ്റ്റ​ര്‍ ഷേ​ബ, സി​സ്റ്റ​ര്‍ വ​ന്ദ​ന, കെ.​ജെ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു

District News

ക്രി​സ്മ​സ് ന​ക്ഷ​ത്ര​ങ്ങ​ൾ ഒ​രു​ക്കി ബെ​ൻ​സി​യും കൂ​ട്ടു​കാ​രും

 

കോ​ത​മം​ഗ​ലം: ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ക്ഷ​ത്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലൂ​ടെ ഒ​രു തൊ​ഴി​ൽ സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് പി​ണ്ടി​മ​ന​യി​ലെ 16 വീ​ട്ട​മ്മ​മാ​ർ. ഇ​ൻ​ഫി​ലി​റ്റി ന​ക്ഷ​ത്രം സെ​റ്റ് ചെ​യ്യു​ക​യാ​ണ് ജോ​ലി. അ​വ​ര​വ​രു​ടെ വീ​ടു​ക​ളാ​ണ് തൊ​ഴി​ലി​ടം. വീ​ട്ടു​ജോ​ലി​ക്കു ശേ​ഷം മി​ച്ചം​വ​രു​ന്ന സ​മ​യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​വി​ടെ വീ​ട്ട​മ്മ​മാ​ർ.


വെ​റ്റി​ല​പ്പാ​റ പ​ടി​ക്ക​മാ​ലി​ൽ ബെ​ൻ​സി ബി​നോ​യി ആ​ണ് ഗ്രൂ​പ്പി​ന്‍റെ ലീ​ഡ​ർ. പെ​രു​മ്പാ​വൂ​രി​ലു​ള്ള ഒ​രു ക​മ്പ​നി​ക്കു വേ​ണ്ടി​യാ​ണ് ന​ക്ഷ​ത്ര നി​ർ​മാ​ണം. ഫ്രെ​യി​മും മ​റ്റ് സാ​മ​ഗ്രി​ക​ളും ക​മ്പ​നി ന​ൽ​കും. എ​ല്ലാം കൂ​ട്ടി​ച്ചേ​ർ​ത്ത് മി​ന്നി തി​ള​ങ്ങു​ന്ന ന​ക്ഷ​ത്ര​മാ​ക്കി മാ​റ്റി ക​മ്പ​നി​ക്ക് തി​രി​കെ ന​ൽ​ക​ണം. ന​ക്ഷ​ത്ര​ത്തി​ന്‍റെ എ​ണ്ണം അ​നു​സ​രി​ച്ചാ​ണ് പ്ര​തി​ഫ​ലം. പ​ല ഡി​സൈ​നു​ക​ളി​ലു​ള്ള ന​ക്ഷ​ത്ര​ങ്ങ​ളു​ണ്ട്. ബ​ൾ​ബു​ക​ളും റ​സി​സ്റ്റ​റു​ക​ളു​മെ​ല്ലാം സൂ​ക്ഷ്മ​ത​യോ​ടെ ഘ​ടി​പ്പി​ക്ക​ണം. ഒ​രു ന​ക്ഷ​ത്രം പൂ​ർ​ത്തി​യാ​കാ​ൻ ര​ണ്ട് ദി​വ​സ​മെ​ങ്കി​ലും എ​ടു​ക്കു​മെ​ന്ന് ബെ​ൻ​സി ബി​നോ​യി പ​റ​ഞ്ഞു.


ബെ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യൂ​ണി​റ്റ് ന​ക്ഷ​ത്രം നി​ർ​മി​ക്കു​ന്ന​തി​നു​ള​ള പ്ര​വ​ർ​ത്ത​നം ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ തു​ട​ങ്ങി​യ​താ​ണ്. ബെ​ൻ​സി​ക്ക് ക​മ്പ​നി പ​രി​ശീ​ല​നം ന​ൽ​കി. ബെ​ൻ​സി സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റു​ള്ള​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി ഒ​പ്പം കൂ​ട്ടു​ക​യാ​യി​രു​ന്നു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വീ​ട്ട​മ്മ​മാ​ർ​ക്കും തൊ​ഴി​ൽ ര​ഹി​ത​രാ​യ യു​വ​തി​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കി ഒ​പ്പം കൂ​ട്ടു​വാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

District News

കൂ​റ്റ​ൻ ന​ക്ഷ​ത്ര​മൊ​രു​ക്കി മാ​റാ​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി

മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ യു​വ​ദീ​പ്തി കെ​സി​വൈ​എം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​റ്റ​ൻ ന​ക്ഷ​ത്രം ഒ​രു​ക്കി.


പ​ള്ളി​യു​ടെ മു​ൻ വ​ശ​ത്ത് 60 അ​ടി ഉ​യ​ര​വും, 40 അ​ടി വീ​തി​യും, ഒ​രു ട​ൺ ഭാ​ര​വു​മു​ള്ള ന​ക്ഷ​ത്ര​മാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ട​യ്ക്കാ​മ​രം പൊ​ട്ടി​ച്ചെ​ടു​ത്ത് ചീ​കി ഉ​ണ​ക്കി ത്രീ ​ഡ​യ​മ​ൻ​ഷ​നി​ൽ ന​ക്ഷ​ത്ര​രൂ​പം ഉ​ണ്ടാ​ക്കി.


പ്ലാ​സ്റ്റി​ക് ക​ട​ലാ​സ് ചു​റ്റി ഉ​ള്ളി​ൽ 40ഓ​ളം ട്യൂ​ബ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ന​ക്ഷ​ത്രം തെ​ളി​ക്കു​ന്ന​ത്. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് കൂ​റ്റ​ൻ ന​ക്ഷ​ത്രം ഉ​യ​ർ​ത്തി സ്ഥാ​പി​ച്ച​ത്.


വി​കാ​രി ഫാ. ​ജ​യിം​സ് ചൂ​ര​ത്തൊ​ട്ടി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡി​ന്‍റോ​മോ​ൻ ബേ​ബി, സെ​ക്ര​ട്ട​റി അ​തു​ൽ ബെ​ന്നി, ട്ര​ഷ​റ​ർ ആ​ൽ​ബ​ർ​ട്ട് ബെ​ന്നി, ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ ഡാ​രി​സ് സെ​ബാ​സ്റ്റ്യ​ൻ, അ​ല​ൻ മാ​ത്യു, ഡൊ​മി​നി​ക് തോ​മ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​സി​വൈ​എം, സി​എം​എ​ൽ അം​ഗ​ങ്ങ​ളു​ടെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു മാ​സ​ത്തോ​ള​മാ​യു​ള്ള അ​ധ്വാ​ന ഫ​ല​മാ​യാ​ണ് ന​ക്ഷ​ത്ര നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത

District News

ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​യി​ൽ സാ​ന്താ​ക്ലോ​സ് ശി​ല്പം


വാ​ഴ​ക്കു​ളം: കു​ട്ടി​ക​ളേ​യും മു​തി​ർ​ന്ന​വ​രേ​യും ആ​ക​ർ​ഷി​ച്ച് വാ​ഴ​ക്കു​ളം ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി കാ​ന്പ​സി​ൽ സ്ഥാ​പി​ച്ച സാ​ന്താ​ക്ലോ​സ് . 20 അ​ടി​യി​ലേ​റെ വ​ലി​പ്പ​മു​ള്ള​താ​ണ് സാ​ന്താ​ക്ലോ​സി​ന്‍റെ കൂ​റ്റ​ൻ ശി​ല്പം.150 കി​ലോ ഇ​രു​മ്പും 50 മീ​റ്റ​റോ​ളം തു​ണി​യും സ്പോ​ഞ്ചും പ​ഞ്ഞി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം.


പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡി​നോ ക​ള്ളി​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ത്തു ജോ​ർ​ജ് തൊ​ട്ടി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ലെ ആ​ർ​ട്ട് അ​ധ്യാ​പ​ക​നും ക​ലാ കാ​ര​നു​മാ​യ സാ​ജു മ​ണ്ണ​ത്തൂ​ർ അ​ന​ധ്യാ​പ​ക​രാ​യ അ​ജി​ൽ മാ​ട​വ​ന, ബൈ​ജു അ​റ​യ്ക്ക​ൽ, റോ​യി കു​ന്നേ​ൽ, മാ​ത്യു കു​ന്ന​ത്ത്, റെ​ജി കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​രു​ടെ ഒ​രാ​ഴ്ച​ത്തെ പ​രി​ശ്ര​മ ഫ​ല​മാ​ണ് ഈ ​ക​ലാ​ശി​ല്പം.

District News

എം​സി റോ​ഡി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ഹോ​ട്ട​ല്‍ ക​ബ​നി പാ​ല​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്ന് കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​ര്‍ എ​തി​ര്‍​ദി​ശ​യി​ല്‍ വ​രി​ക​യാ​യി​രു​ന്ന കാ​റി​ലേ​ക്കും റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു കാ​റി​ലേ​ക്കും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ കാ​ര്‍ യാ​ത്ര​ക്കാ​രാ​യ മൂ​ന്നു പേ​രെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ - കൂ​ത്താ​ട്ടു​കു​ളം എം​സി റോ​ഡി​ല്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

District News

ക​ലോ​ത്സ​വ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

 

കൂ​ത്താ​ട്ടു​കു​ളം : റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​ത്തി​ൽ യു​പി വി​ഭാ​ഗം റ​ണ്ണ​റ​പ്പ് കി​രീ​ടം നേ​ടി​യ കൂ​ത്താ​ട്ടു​കു​ളം ഗ​വ. യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. തി​രു​വാ​തി​ര, ഒ​പ്പ​ന, അ​ക്ഷ​ര ശ്ലോ​കം, ക​വി​താ​ലാ​പ​നം തു​ട​ങ്ങി 11 ഇ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 49 പോ​യി​ന്‍റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ നേ​ടി.


പ്ര​ധാ​നാ​ധ്യാ​പി​ക ടി.​വി. മാ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ക​രു​ണാ​ക​ര​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹ​ണി റെ​ജി എ​ന്നി​വ​ർ ചേ​ർ​ന്ന് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​ൺ​വീ​ന​ർ കെ.​പി. ആ​ശ, സി.​എ​ച്ച്. ജ​യ​ശ്രി, ബി​സ്മി ശ​ശി, അ​ര​ണ്യ സ​ജീ​വ്, കെ.​പി. രേ​ഖ, കെ.​ജി. മ​ല്ലി​ക, വീ​ണ പൈ ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക്രി​സ്മ​സ് വി​പ​ണി ഉ​ണ​ർ​ന്നു


കോ​ത​മം​ഗ​ലം: ക്രി​സ്മ​സ് വി​പ​ണി ഉ​ണ​ർ​ന്നു. ക​ട​ക​ളി​ൽ വി​വി​ധ ഇ​നം ന​ക്ഷ​ത്ര​ങ്ങ​ളും, പു​ൽ​ക്കൂ​ട് സെ​റ്റു​ക​ളും , ഇ​ലൂ​മി​നേ​ഷ​ൻ ലൈ​റ്റു​ക​ളും, അ​ല​ങ്കാ​ര വ​സ്തു​ക്ക​ളും, ക്രി​സ്മ​സ് പാ​പ്പാ ഡ്ര​സു​ക​ളും അ​ട​ക്കം ക​ട​ക​ളി​ൽ നി​ര​ന്നു തു​ട​ങ്ങി.


മ​റ്റു​ള്ള​വ​യെ​യെ​ല്ലാം സൈ​ഡാ​ക്കി, ക്രി​സ്മ​സ്കാ​ല ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി​യു​ള്ള ഡി​സ്പ്ലേ​യി​ലേ​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ മാ​റി. പു​തു​മ​യു​ള്ള നി​യോ​ൺ ന​ക്ഷ​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ താ​രം. കൂ​ടു​ത​ല്‍ വ്യ​ത്യ​സ്ത​ത​യു​ള്ള​വ ഇ​നി​യും വ​രാ​നു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.


ബേ​ക്ക​റി​ക​ളി​ൽ ഇ​ക്കു​റി ഇം​ഗ്ലീ​ഷ് ഫ്രു​ഡ് കേ​ക്ക്, പ്ലം ​ഫീ​യെ​സ്റ്റ​സ്, പ്ലം ​സെ​ലി​ബ്രേ​ഷ​ൻ, ജാ​ഗ​രി മി​ല്ല​റ്റ് കേ​ക്ക്, ഷു​ഗ​ർ​ല​സ് പ്ലം ​കേ​ക്ക്, ഗി​ഫ്റ്റ് ഹാ​ബേ​ഷ് തു​ട​ങ്ങി​യ​വ​യാ​ണ് താ​ര​ങ്ങ​ൾ.


മു​ൻ​കാ​ല​ങ്ങ​ളി​ൽ വി​പ​ണി കൈ​യ​ട​ക്കി​യ പ്ലം, ​കാ​ര​റ്റ്, മാ​ർ​ബി​ൾ, ബ്ലാ​ക്ക് ഫോ​റ​സ്റ്റ്, വൈ​റ്റ് ഫോ​റ​സ്റ്റ് കേ​ക്കു​ക​ളും വി​പ​ണി​യി​ലു​ണ്ട്.വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ക്രി​സ്തു​മ​സ് വി​പ​ണി ല​ക്ഷ്യ​മി​ട്ടു​ള്ള ക​ള​ക്ഷ​നു​ക​ൾ എ​ത്തി.തെ​ര​ഞ്ഞെ​ടു​പ്പു​കാ​ലം തു​ട​ക്ക​ത്തി​ല്‍ പ്ര​തി​കൂ​ല​മാ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. പി​ന്നീ​ട് വി​പ​ണി സ​ജീ​വ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

District News

എം​എ​സ്‌​ജെ സെ​മി​നാ​രി​യി​ല്‍ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു


കോ​ത​മം​ഗ​ലം: കൃ​ഷി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് മു​ത്തം​കു​ഴി എം​എ​സ്‌​ജെ സെ​മി​നാ​രി​യി​ല്‍ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. എം​എ​സ്‌​ജെ സ​ഭ​യു​ടെ ഇ​ന്ത്യ​ന്‍ ഡെ​ലി​ഗേ​റ്റ് ഫാ. ​സ​ജി​ന്‍ ത​ളി​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ത്തം​കു​ഴി കൃ​ഷി ഓ​ഫീ​സ​ർ ഷീ​ല അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സെ​മി​നാ​രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ടോം മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍, സെ​മി​നാ​രി പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​ജോ​ര്‍​ജ്കു​ട്ടി കി​ഴ​ക്കേ​മാ​ളി​യേ​ക്ക​ല്‍, വൈ​സ് റെ​ക്ട​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് കോ​ല്ലും​പു​റ​ത്ത്, ഫാ. ​ജോ​സ​ഫ് മ​ക്കോ​ളി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഒ​ന്നാം​ഘ​ട്ട​മാ​യി വ​ഴു​ത​ന, പാ​വ​ൽ, ചീ​നി തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളു​ടെ ന​ടീ​ലും നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഈ​വ​ര്‍​ഷ​ത്തെ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം കൃ​ഷി ഓ​ഫീ​സ​ർ നി​ർ​വ​ഹി​ച്ചു. സെ​മി​നാ​രി അ​ധി​കൃ​ത​രും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു.

District News

ജില്ലാ​ പ​ഞ്ചാ​യ​ത്ത്: മു​ഖ​ത്ത​ല നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ്, പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫ്

കൊ​ട്ടി​യം: ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മു​ഖ​ത്ത​ല ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ക്കാ​ൻ അ​ധ്യാ​പി​ക​യെ ക​ള​ത്തി​ലി​റ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യാ​ണ് യു​ഡി​എ​ഫ്. കു​റ​ച്ചു​നാ​ളു​ക​ളാ​യി എ​ൽ​ഡി​എ​ഫി​ന്‍റെ കു​ത്ത​ക​യാ​ക്കി വ​ച്ചി​രി​ക്കു​ന്ന സീ​റ്റ് വി​ട്ടു​ക​ള​യാ​തെ​യി​രി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് സി​റ്റിം​ഗ് അം​ഗ​ത്തെ ത​ന്നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്ക് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.


കു​ണ്ട​റ, ഇ​ര​വി​പു​രം എ​ന്നീ​ര​ണ്ടു നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​താ​ണ് മു​ഖ​ത്ത​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ. മ​യ്യ​നാ​ട്, തൃ​ക്കോ​വി​ൽ വ​ട്ടം പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ഖ​ത്ത​ലഡി​വി​ഷ​ൻ. തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്ത് കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ഇ​ര​വി​പു​രം മ​ണ്ഡ​ല​ത്തി​ലു​മാ​ണ്.


ഡി​വി​ഷ​ൻ രൂ​പീ​കൃ​ത​മാ​യ കാ​ലം മു​ത​ൽ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ വി​ജ​യി​ച്ചി​ട്ടു​ള്ള​ത്. സി​റ്റിം​ഗ് അം​ഗ​ത്തെ ത​ന്നെ രം​ഗ​ത്തി​റ​ക്കി സീ​റ്റ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ് ശ്ര​മി​ക്കു​മ്പോ​ൾ ക​ന്നി​യ​ങ്ക​ക്കാ​രാ​യ ര​ണ്ടു മു​തി​ർ​ന്ന വ​നി​ത​ക​ളെ​യാ​ണ് യുഡി​എ​ഫും എ​ൻ​ഡി​എ​യും മ​ത്സ​ര രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്.

സി​പി​എ​മ്മി​ൽ നി​ന്നു​ള്ളഎ​സ്.​സെ​ൽ​വി​യാ​ണ് സ്ഥാ​നാ​ർ​ഥി. സി​പി​എം കൊ​ട്ടി​യം ഏ​രി​യ ക​മ്മി​റ്റി​യം​ഗം, ജ​നാ​ധി​പ​ത്യമ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ കൊ​ട്ടി​യം ഏ​രി​യ സെ​ക്ര​ട്ട​റി, കൈ​ത്ത​റി തൊ​ഴി​ലാ​ളി കൗ​ൺ​സി​ൽ സം​സ്‌​ഥാ​ന കൗ​ൺ​സി​ൽ അം​ഗം, വെ​ൺ​പാ​ല​ക്ക​ര ശാ​ര​ദ വി​ലാ​സി​നി വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് , വ​ട​ക്കേ​വി​ള കൈ​ത്ത​റി സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഡി​പ്ലോ​മ ഇ​ൻ​ഹാ​ൻ​ഡ്ലും ടെ​ക്നോ​ള​ജി ബി​രു​ദ​ധാ​രി​യാ​ണ്. ത​ട്ടാ​മ​ല വെ​ൺ​പാ​ല​ക്ക​ര സ്വ​ദേ​ശി​നി.


യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ഗീ​താ​ശി​വ​ൻ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ കൊ​ല്ലം ജ്യോ​തി കോ​ള​ജ് അ​ധ്യാ​പി​ക​യാ​യും പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചാ​ലും​മൂ​ട് കാ​ഞ്ഞാ​വെ​ളി സ്വ​ദേ​ശി​നി​യാ​ണ്.


കൊ​ല്ലം എ​സ്എ​ൻ വ​നി​താ കോ​ള​ജ് കെ​എ​സ് യു ​യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, മ​ഹി​ളാ കോ​ൺ​ഗ്ര​സ് കൊ​ല്ലം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് , ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് , വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളിലും ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.ക​ട​വൂ​ർ നോ​ർ​ത്ത് റ​സി​ഡ​ന്‍റ്സ് സ​ഹ​ക​ര​ണ സം ​ഘം ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് അം​ഗ​മാ​ണ്. മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്‌​ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
കൊ​ല്ലം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യും മു​ഖ​ത്ത​ല സ്വ​ദേ​ശി​നി​യു​മാ​യ ടി.​രാ​ജാം​ബി​ക​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.
മൂ​ന്നു പ​തി​റ്റാ​ണ്ടി​ൽ അ​ധി​ക​മാ​യി പൊ​തു പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു​ണ്ട്. പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും സ​ജീ​വ​മാ​ണ്. ആ​ർ​ട്ട് ഓ​ഫ് ലീ​വിം​ഗ് അ​ധ്യാ​പി​ക​യു​മാ​ണ്.

District News

ക​ല്ലു​വാ​തു​ക്കൽ ഡിവിഷനിൽ ഇ​ട​തു​മു​ന്ന​ണി​യ്ക്ക് ഇരട്ടമനസോ..‍?

ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​വാ​തു​ക്ക​ൽ ഡി​വി​ഷ​നി​ൽ ഇ​ട​തു​മു​ന്ന​ണി സീ​റ്റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഘ​ട​ക​ക​ക്ഷി​യാ​യ ജ​ന​താ​ദ​ളി​ന്.
എ​ന്നാ​ൽ ഇ​വി​ടു​ത്തെ മു​ന്ന​ണി പ്ര​വ​ർ​ത്ത​നം ക​ണ്ടാ​ൽ ജ​ന​താ​ദ​ൾ ഘ​ട​ക​ക​ക്ഷി​യാ​ണെ​ന്നു തോ​ന്നു​ക പോ​ലു​മി​ല്ല. ഇ​വി​ടെ ര​ഹ​സ്യ​മാ​യി​ട്ടും പ​ല​യി​ട​ത്തു പ​ര​സ്യ​മാ​യി​ട്ടും സ്വ​ത​ന്ത്രനെ പി​ന്തു​ണ​യ്ക്കു​ക​യാ​ണെ​ന്നു തോ​ന്നി പോ​കും. സ്വ​ത​ന്ത്രനെ​യാ​ണ് ഇ​ഷ്ട​മെ​ങ്കി​ൽ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു കൂ​ടെ നി​ർ​ത്തി​കൂ​ടെ എ​ന്ന ചോ​ദ്യ​വും വോ​ട്ട​ർ​മാ​ർ ചോ​ദി​ക്കു​ന്നു.


ജ​ന​താ​ദ​ളി​ലു​ണ്ടാ​യ സ്ഥാ​നാ​ർ​ഥി ത​ർ​ക്ക​മാ​ണ് ഈ ​സ്ഥി​തി​വി​ശേ​ഷം സൃ​ഷ്ടി​ച്ച​ത്. ജ​ന​താ​ദ​ളി​ന്‍റെ പ്രാ​ദേ​ശി​ക ഘ​ട​കം​ അ​ശോ​ക​നെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചു.
പാ​ർ​ട്ടി ചിഹ്ന​വും അ​നു​വ​ദി​ച്ചു. സ​മീ​പ​കാ​ല​ത്ത് പാ​ർ​ട്ടി​യി​ൽ എ​ത്തി​യ ആ​ളാ​ണ് അ​ശോ​കനെ​ന്ന് ഒ​രു വി​ഭാ​ഗം ആ​രോ​പി​ച്ചു. എ. ​കു​ഞ്ഞ​യ്യ​പ്പ​നെ ​മ​റു​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു.


ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം ന​ട​ത്തു​ന്ന ന​ട​യ്ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കു​ഞ്ഞ​യ്യ​പ്പ​ൻ 26 വ​ർ​ഷം ഇ​ട​തു മു​ന്ന​ണി​യി​ൽ​പ്പെ​ട്ട ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി​രു​ന്നു.
30 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ന് ശേ​ഷം മൂ​ന്നു​വ​ർ​ഷം മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.


പ്ര​ഫ. ഇ​ളം​കു​ളം കു​ഞ്ഞ​ൻപി​ള്ള സ്മാ​ര​ക ഭ​ര​ണ സ​മി​തി അം​ഗ​മാ​ണ്.​ എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ ജി​ല്ലാ നേ​താ​വ് തു​ട​ങ്ങി​യ നി​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​ങ്ങ​നെ ഇ​ട​തു​മു​ന്ന​ണി​യ്ക്കു പ്രി​യ​പ്പെ​ട്ട​വ​നും മാ​റ്റി​നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത നേ​താ​വു​മാ​ണ് കു​ഞ്ഞ​യ്യ​പ്പ​ൻ.


അ​തു​കൊ​ണ്ടു​ത​ന്നെ മു​ന്ന​ണി​യി​ലെ പ​ല ക​ക്ഷി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ര​ഹ​സ്യ​മാ​യി​ട്ടാ​ണെ​ങ്കി​ലും കു​ഞ്ഞ​യ്യ​പ്പ​നൊ​പ്പ​മാ​ണ്.​ജ​ന​താ​ദ​ളി​ന്‍റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന അ​ശോ​ക​നും പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.


ക​ല്ലു​വാ​തു​ക്ക​ൽ ഡി​വി​ഷ​ൻ യുഡിഎ​ഫി​നെ​യും ഇ​ട​തു മു​ന്ന​ണി​യേ​യും മാ​റി മാ​റി സ്വീ​ക​രി​ച്ചി​ട്ടു​ള്ള ഡി​വി​ഷ​നാ​ണ്. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ണ്ഡ​ലം പ്ര​സി​ഡന്‍റുമാ​യ സു​രേ​ഷ് കു​മാ​റാ​ണ് യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി. ബിജെപി ​ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ ഭാ​ര​വാ​ഹി​യും ബി ​ജെ പി ​മു​ൻ ഏ​രി​യാ പ്ര​സി​ഡ​ന്‍റു​മാ​യ ഗോ​പ​കു​മാ​റാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​

District News

പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മ​ത്സ​രച്ചൂടേറി...

പു​ന​ലൂ​ർ : പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മ​ത്സ​രം കൊ​ഴു​ക്കു​ന്നു. ഇ​രു​മു​ന്ന​ണി​ക​ളും ബി​ജെ​പി​യും ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ സ്വാ​ധീ​നം ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​രു​മു​ന്ന​ണി​ക​ളും ബി​ജെ​പി​യും ചേ​ർ​ന്നു നി​ര​വ​ധി മ​ണ്ഡ​ല​ങ്ങ​ളി​ൽ ത്രി​കോ​ണ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ 13 വാ​ർ​ഡു​ക​ളി​ൽ നേ​രി​ട്ടു​ള്ള പോ​രാ​ട്ട​മാ​ണ്. യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ ത​മ്മി​ലാ​ണ് 13 വാ​ർ​ഡു​ക​ളി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്.

ഒ​മ്പ​ത് വാ​ർ​ഡു​ക​ളി​ൽ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു രം​ഗം സ​ജീ​വ​മാ​യ​തോ​ടെ എ​ന്തു​വി​ല​കൊ​ടു​ത്തും വാ​ർ​ഡു​ക​ൾ പി​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് മു​ന്ന​ണി​ക​ൾ മെ​ന​യു​ന്ന​ത്. ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്തോ​ളം വാ​ർ​ഡു​ക​ളി​ൽ ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ക​ഴി​ഞ്ഞ ത​വ​ണ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത്. അ​ത്ത​രം വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ക്കാ​നാ​ണ് ഇ​രുമു​ന്ന​ണി​ക​ളും ബി​ജെ​പി​യും ശ്ര​ദ്ധാകേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.


പ്ര​മു​ഖ​നേ​താ​ക്ക​ൾ മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡു​ക​ളി​ൽ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡു​ക​ളി​ൽ പ്ര​ചാ​ര​ണം അ​ത്ര​ത്തോ​ളം സ​ജീ​വ​മാ​യി​ട്ടി​ല്ല.​ വ​രുംദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വി​ജ​യി​ക്കാ​നാ​ണ് മു​ന്ന​ണി​ക​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത് ചി​ല സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളും വാ​ർ​ഡു​ക​ളി​ൽ രം​ഗ​ത്തു​ള്ള​ത് ഇ​രുമു​ന്ന​ണി​ക​ൾ​ക്കും ത​ല​വേ​ദ​ന​യാ​ണ്.


ക​ല​യ​നാ​ട്, കാ​ര​ക്കാ​ട് വാ​ർ​ഡു​ക​ളി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ബി​ജെ​പി​യു​ടെ സാ​ന്നി​ധ്യം പ​ത്തോ​ളം വാ​ർ​ഡു​ക​ളി​ൽ സ​ജീ​വ​മാ​ണ്.​ര​ണ്ടു വാ​ർ​ഡു​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​യു​ന്നു​ണ്ട്.


അ​ഞ്ചു വാ​ർ​ഡു​ക​ളി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ഉ​ണ്ടാ​ക്കാ​നും ബി​ജെ​പി​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ത്ത​രം വാ​ർ​ഡു​ക​ളി​ൽ ശ​ക്ത​മാ​യ പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ട്ടു സീ​റ്റ് പി​ടി​ക്കാ​മെ​ന്നാ​ണ് അ​വ​ർ ക​രു​തു​ന്ന​ത്. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന ശാ​സ്താം​കോ​ണം വാ​ർ​ഡി​ൽ മ​ത്സ​രം തീ​പാ​റു​ക​യാ​ണ്. ഇ​രു​മു​ന്ന​ണി​ക​ളും ബി​ജെ​പി​യും ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഏ​റെ മു​ന്നി​ലാ​ണ്. എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന ഐ​ക്ക​ര​ക്കോ​ണം വാ​ർ​ഡി​ലും മ​ത്സ​രം ശ​ക്ത​മാ​ണ്. സി​പി​എ​മ്മി​ലെ ജ​യ​കു​മാ​റും ബി​ജെ​പി​യി​ലെ ദീ​പ്കു​മാ​റും കോ​ൺ​ഗ്ര​സി​ന്‍റെ യു​വ നേ​താ​വ് സൈ​ജു വ​ർ​ഗീ​സും രം​ഗ​ത്തു​ണ്ട്.

ശാ​സ്താം​കോ​ണം വാ​ർ​ഡി​ൽ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​മാ​ണ്. ഇ​വി​ടെ​യും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്നു. കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​വ് നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ സി​പി​എ​മ്മി​ന്‍റെ മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ് .ബി​ജു​വി​നെ നേ​രി​ടു​ന്നു. ബി​ജെ​പി​യു​ടെ യു​വ നേ​താ​വ് മ​ണി​ക്കു​ട്ട​നും ഒ​പ്പ​ത്തി​നൊ​പ്പ​മു​ണ്ട്. നെ​ടു​ങ്ക​യം വാ​ർ​ഡി​ലും ക​രു​ത്ത​രാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. സി​പി​ഐ സ്വ​ത​ന്ത്ര​ൻ പി.​എ​സ്. ശാ​മു​വ​ലും കോ​ൺ​ഗ്ര​സ്‌ നേ​താ​വ് സാ​ബു അ​ല​ക്സും ന​ല്ല പോ​രാ​ട്ട​ത്തി​ലാ​ണ്. ഡി​എം​കെ സ്ഥാ​നാ​ർ​ഥി അ​ജി​താ ഷെ​ഫീ​ക്കും രം​ഗ​ത്തു​ണ്ട്.


ടൗ​ൺ വാ​ർ​ഡി​ൽ ച​തു​ഷ്ക്കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ അ​ജീ​ഷ്, സി​പി​എ​മ്മി​ന്‍റെ റി​യാ​സ്, ബി​ജെ​പി​യു​ടെ ഗു​ണ​ശേ​ഖ​ര പി​ള്ള, ഡി​എം​കെ​യു​ടെ എ.​കെ. ന​വാ​സ് എ​ന്നി​വ​ർ ഏ​റ്റു​മു​ട്ടു​ന്നു. കോ​മ​ളം​കു​ന്ന് വാ​ർ​ഡി​ൽ മു​ൻ ചെ​യ​ർ​മാ​നും സി​പി​എം നേ​താ​വു​മാ​യ എം.​എ. രാ​ജ​ഗോ​പാ​ലി​നെ നേ​രി​ടു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും യു​വ നേ​താ​ക്ക​ളാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ അ​ല​ൻ ജെ​പി ജോ​ണും ബി​ജെ​പി​യു​ടെ ശ്രീ​ഹ​രി​യു​മാ​ണ് എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ൾ. ക​ല​യ​നാ​ട് വാ​ർ​ഡി​ൽ മു​തി​ർ​ന്ന സി​പി​എം നേ​താ​വ് രാ​ജേ​ന്ദ്ര​ൻ നാ​യ​ർ കോ​ൺ​ഗ്ര​സി​ലെ ഷൈ​നു​മാ​യാ​ണ് മ​ത്സ​രം. ബി​ജെ​പി​യു​ടെ വ​ത്സ​ല​യും രം​ഗ​ത്തു​ണ്ട്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ശി​വ​രാ​ജ​നും രം​ഗ​ത്തു​ണ്ട്. മ​ത്സ​രം സ​ജീ​വ​മാ​യ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​റും വാ​ശി​യും കൈ​വ​രും.

 

പെ​രു​മാ​റ്റ​ച​ട്ടം​ മ​റി​ക​ട​ന്ന 1500 ബോ​ര്‍​ഡു​ക​ള്‍ നീ​ക്കി

 

കൊ​ല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം മ​റി​ക​ട​ന്നു ജി​ല്ല​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച 1500 ല​ധി​കം ബോ​ര്‍​ഡു​ക​ള്‍ പ​രാ​തി​യെ​തു​ട​ര്‍​ന്നു നീ​ക്കം​ചെ​യ്ത​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്.


ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന നി​രീ​ക്ഷ​ണ സ​മി​തി​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്ക​വെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച അ​ച്ച​ന്‍​കോ​വി​ല്‍-​ആ​ലി​മു​ക്ക് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ചു പെ​രു​മാ​റ്റ​ച​ട്ടം ബാ​ധ​ക​മാ​ണോ​യെ​ന്നു കോ​ട​തി​നി​ര്‍​ദേ​ശം കൂ​ടി​പ​രി​ഗ​ണി​ച്ചു പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.


ക​രു​നാ​ഗ​പ്പ​ള്ളി കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സ്ഥ​ലം​മാ​റ്റം ന​ട​ത്തി​വി​ടു​ത​ല്‍ ചെ​യ്ത​
തു സം​ബ​ന്ധി​ച്ച പ​രാ​തി​യി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍​നി​ന്നു വി​ശ​ദീ​ക​ര​ണം​തേ​ടി. പേ​ര​യ​ത്ത് പ്ര​ചാ​ര​ണ​ബോ​ര്‍​ഡു​ക​ള്‍ വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക്കു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി, ആ​ന്‍റി​ഡി​ഫേ​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കും നി​ര്‍​ദേ​ശി​ച്ചു.


അ​നു​മ​തി​യി​ല്ലാ​തെ മോ​ട്ട​ര്‍​വാ​ഹ​ന നി​യ​മ​ലം​ഘ​ന​വും ന​ട​ത്തി പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലും അ​ന്വേ​ഷ​ണ​ത്തി​നു തീ​രു​മാ​നി​ച്ചു.


ഹ​രി​ത​ച​ട്ടം പാ​ലി​ക്കാ​തെ പ്ര​ചാ​ര​ണ​മെ​ന്ന പ​രാ​തി ബ​ന്ധ​പ്പെ​ട്ട റി​ട്ടേ​ണിം​ഗ്ഓ​ഫീ​സ​ര്‍​ക്കു പ​രി​ശോ​ധ​ന​യ്ക്കും തു​ട​ര്‍​ന​ട​പ​ടി​ക്കു​മാ​യി കൈ​മാ​റാ​നും നി​ര്‍​ദേ​ശി​ച്ചു.
സ​ര്‍​ക്കാ​ര്‍ ഐ​ടി​ഐ​യി​ല്‍ ത​ട​സ​ര​ഹി​ത​പ്ര​വ​ര്‍​ത്ത​ന​ത്തി​നു ട്രാ​ന്‍​സ്‌​ഫോ​മ​ര്‍ അ​ടി​യ​ന്ത​ര​മാ​ണെ​ന്ന അ​പേ​ക്ഷ​യി​ല്‍ ടെ​ണ്ട​ര്‍ ന​ട​പ​ടി സം​ബ​ന്ധി​ച്ചു സം​സ്ഥാ​ന​ത​ല സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​ന് സ​മ​ര്‍​പി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.


തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​നി​രീ​ക്ഷ​ക​ന്‍ സ​ബി​ന്‍ സ​മീ​ദ്, സ​മി​തി ക​ണ്‍​വീ​ന​റാ​യ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​സ്. സു​ബോ​ധ്, തെ​ര​ഞ്ഞെ​ടു​പ്പ് ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി. ​ജ​യ​ശ്രീ, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​ല്‍. ഹേ​മ​ന്ത് കു​മാ​ര്‍, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സി​പി പ്ര​തീ​പ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

വി​മ​ത​രെ പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്

കൊ​ല്ലം : കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​യി​ക്ക​ല്‍ 19-ാം ഡി​വി​ഷ​നി​ല്‍ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ്.


സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന റി​ബ​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്കു​വേ​ണ്ടി പ​ര​സ്യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന വ​ട​ക്കേ​വി​ള ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു പാ​പ്പ​ച്ച​നെ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന മീ​നു​ലാ​ലി​നേ​യും പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കി.അ​ഞ്ച​ല്‍ : വി​മ​ത​രെ പു​റ​ത്താ​ക്കി വി​വി​ധ പാ​ർ​ട്ടി​ക​ൾ. കോ​ണ്‍​ഗ്ര​സാ​ണ് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.


കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ തി​ങ്ക​ള്‍​ക​രി​ക്കം വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് സി​സി​ലി ജോ​ബ്, ഏ​ഴം​കു​ളം വാ​ര്‍​ഡി​ലെ റി​ബ​ല്‍ സ്ഥാ​നാ​ര്‍​ഥി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷി​ജോ ജോ​യ് വി​ള​വി​നാ​ല്‍, ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കെ​ട്ടു​പ്ലാ​ച്ചി വാ​ര്‍​ഡി​ല്‍ വി​മ​ത സ്ഥാ​നാ​ര്‍​ഥി പി. ​പ്ര​സ​ന്ന, ഇ​ട​മു​ള​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ഴു​പാ​റ​ക്ക​ല്‍ വാ​ര്‍​ഡി​ല്‍ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് റം​ലി എ​സ് റാ​വു​ത്ത​ര്‍ എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ പു​റ​ത്താ​ക്കി​യ​ത്.


ഇ​തി​നോ​ടോ​പ്പം ത​ന്നെ ഇ​ട​മു​ള​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അം​ഗ​വും വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റു​മാ​യ ഐ.​ഷാ​ജ​ഹാ​നെ​തി​രെ​യും കോ​ണ്‍​ഗ്ര​സ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. ഷോം ​അ​റി​യി​ച്ചു.


കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ ഡി​പ്പോ വാ​ര്‍​ഡി​ല്‍​നി​ന്നും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന സി​പി​ഐ​യി​ലെ ജ​യ​കു​മാ​രി ( മ​ഞ്ജു) യെ ​പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ജി​മോ​ന്‍ അ​റി​യി​ച്ചു.


ചി​ത​റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​ല​യ​മ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ​രി​ധി​യി​ലെ ചി​ല​ര്‍​ക്കെ​തി​രെ​യും ഉ​ട​ന്‍ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.

District News

ബി​ഷ​പ് ബെ​ന്‍​സി​ഗ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​യ്ഡ്സ് ദി​നാ​ച​ര​ണം നടത്തി

കൊ​ല്ലം: ബി​ഷ​പ് ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ലും കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗും സം​യു​ക്ത​മാ​യി ലോ​ക എ​യ്ഡ്സ് ദി​നം ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.


ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.


യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ച്ച്ഐ​വി,എ​യ്ഡ്സ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​ലു​ള്ള ആ​ശ​ങ്ക പ​രി​ഗ​ണി​ച്ച് അ​തു ത​ട​യു​ന്ന​തി​നു​ള്ള അ​വ​ബോ​ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ബോ​ധ​വത്കര​ണ​പ​രി​പാ​ടി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.


ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ ബ്രി​ട്ടോ, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജീ​ന മേ​രി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ടി.​ജ​യിം​സ് , ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട​ന്‍റ് സി​സ്റ്റ​ര്‍ സി​റ്‌​ല മേ​രി, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ജി. മോ​ഹ​ന്‍, ഡോ. ​ബെ​ന്നി ക്ലീറ്റ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ച

 

District News

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‌ കുടുംബപ്രശ്നം പരിഹരിച്ചു

കൊ​ല്ലം : വ​യോ​ധി​ക​യും മ​രു​മ​ക​ളും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​ച്ച​താ​യി കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.


66 വ​യ​സു​ള്ള ഇ​രു​മ്പ​ന​ങ്ങാ​ട് സ്വ​ദേ​ശി​നി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി ക്കു ​നി​ർ​ദേശം ന​ൽ​കി​യി​രു​ന്നു.


ത​ന്നെ മ​രു​മ​ക​ൾ നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​ഞ്ഞു.​കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി​യു​ടെ നി​ർ​ദേശാ​നു​സ​ര​ണം എ​ഴു​കോ​ൺ എ​സ്എ​ച്ച്ഒ. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു പ​രാ​തി​ക്കാ​രി​യും മ​രു​മ​ക​ളും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യുന്നു. പ​രാ​തി​ക്കാ​രി​ക്കു ഭാ​വി​യി​ൽ യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യുന്നു.തു​ട​ർ​ന്നു ന​ട​ത്തി​യ സി​റ്റിം​ഗി​ൽ പ​രാ​തി​ക്കാ​രി ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്മീ​ഷ​ൻ കേ​സ് തീ​ർ​പ്പാ​ക്കി.

District News

മാ​ലി​ന്യ സം​സ്കാ​ര​ണത്തിന് സ്റ്റാർട്ടപ്പുമായി ഫാ​ത്തി​മ ​മാ​താ കോ​ള​ജ്

കൊ​ല്ലം : ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റു​ഡ​ന്‍റ് സ്റ്റാ​ർ​ട്ട​പ്പ്‌ പ്രോ​ഗ്രാ​മാ​യ ബ​യോ​മെ​ർ​കാ​റ്റ​സ് രൂ​പ​ക​ല്പ​ന ചെ​യ്ത ഇ​ക്കോ​നോ​വ എ​ന്ന ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ച്ചു.


കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. അ​ഭി​ലാ​ഷ് ഗ്രി​ഗ​റി, ഫാ. ​ബെ​ൻ​സ​ൺ, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ.​സി​ന്ത്യ കാ​ത​റി​ൻ മൈ​ക്കി​ൾ, ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​എ​ൻ.​ഷൈ​ജു , ഡോ. ​ബി.​സി​നി​ലാ​ൽ, ഡോ. ​കെ.​പി.​ഡി​ന്‍റു , ഡോ.​രേ​ഷ്മ ബെ​ൻ​സ​ൺ എ​ന്നി​വ​ർ പങ്കെ ടുത്തു.

District News

കാ​ക്കോ​ട്ടു​മൂ​ല പ​ള്ളി​യി​ൽ തി​രു​ഹൃ​ദ​യ​ തി​രു​നാ​ളിന് കൊടിയേറി


കാ​ക്കോ​ട്ടു​മ​ല: കാ​ക്കോ​ട്ടു​മൂ​ല തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​തി​രു​നാ​ൾ ആ​രം​ഭി​ച്ചു. ഏ​ഴി​നു സ​മാ​പി​ക്കും. ഇ​ന്ന് രാ​വി​ലെ ആ​റി​നു പ്ര​ഭാ​ത പ്രാ​ർ​ഥ​ന. 6.30ന് ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി. വ​ച​ന​പ്ര​ഘോ​ഷ​ണം - ക​രി​ക്കു​ഴി ക​ർ​മ​ല​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​ജോ​യി ലൂ​യി​സ് ഫെ​ർ​ണാ​ണ്ട​സ് .


നാ​ളെ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​നു ദി​വ്യ​ബ​ലി. വ​ച​ന​പ്ര​ഘോ​ഷ​ണം- ആ​ശ്രാ​മം​ഹോ​ളി​ഫാ​മി​ലി പ​ള്ളി വി​കാ​രി ഫാ. ​ഫ്രെ​ഡി​നാ​ന്‍റ് പീ​റ്റ​ർ. നാ​ലി​നു രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി.​വൈ​കു​ന്നേ​രം അ​ഞ്ചി​നു ദി​വ്യ​ബ​ലി.
വ​ച​ന​പ്ര​ഘോ​ഷ​ണം-​മു​താ​ക്ക​ര സെ​ന്‍റ് പി​റ്റേ​ഴ്സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ഡെ​റ്റോ.​അ​ഞ്ചി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി. വ​ച​ന​പ്ര​ഘോ​ഷ​ണം-​കോ​വി​ൽ​തോ​ട്ടം സാ​ൻ​പി​യോ ധ്യാ​ന​കേ​ന്ദ്രം ഫാ. ​എ​ബി​ൻ പാ​പ്പ​ച്ച​ൻ ഒ​എ​ഫ്എം കാ​പ്.


തു​ട​ർ​ന്നു സെ​മി​ത്തേ​രി ആ​ശീ​ർ​വാ​ദം. വാ​ഹ​ന ആ​ശീ​ർ​വാ​ദം.
ആ​റി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ.​ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം. കൊ​ല്ലം രൂ​പ​ത ബി​സി​സി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ.​സാ​ബു ഒ​സി​ഡി.
തു​ട​ർ​ന്നു​പ്ര​ദ​ക്ഷി​ണം. ഏ​ഴി​നു രാ​വി​ലെ പ​ത്തി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി.


തെ​ക്കും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​വി​കാ​രി ഫാ. ​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ. വ​ച​ന​പ്ര​ഘോ​ഷ​ണം - ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ ബ്രി​ട്ടോ. തു​ട​ർ​ന്നു ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. കൊ​ടി​യി​റ​ക്കം. നാ​ട​കം.

 

District News

ച​വ​റ​യി​ലെ പെ​ൻ​ഷ​ൻകാ​ർ​ക്ക് പ​ണം ല​ഭി​ക്കാ​ൻ ഉ​ച്ച​വ​രെ കാ​ത്തു നി​ൽ​ക്ക​ണം

ച​വ​റ : ച​വ​റ സ​ബ് ട്ര​ഷ​റി​യി​ൽ​നി​ന്നും പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ ഉ​ച്ച​വ​രെ കാ​ത്തു നി​ൽ​ക്കേ​ണ്ട​തി​നാ​ൽ ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​താ​യി പ​രാ​തി.


രാ​വി​ലെ ഒ​മ്പ​ത​ര​യ്ക്കു ടോ​ക്ക​ൺ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ഏ​ക​ദേ​ശം 12നു ​ശേ​ഷ​മേ പ​ണം ല​ഭി​ക്കു​ക​യു​ള്ളു. അ​താ​തു ദി​വ​സം പ​ന്മ​ന വ​ടു​ത​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്ബി​ഐ​യു​ടെ ശാ​ഖ​യി​ൽ​നി​ന്നാ​ണ് സ​ബ് ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണം എ​ടു​ത്തു കൊ​ണ്ടു​വ​രേ​ണ്ട​ത്. ഇ​വി​ടെ വേ​ണ്ട​ത്ര കാ​ഷ് ചെ​സ്റ്റ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ക​രു​നാ​ഗ​പ്പ​ള്ളി ശാ​ഖ​യി​ൽ​നി​ന്നു വേ​ണം വ​ടു​ത​ല​യി​ൽ പ​ണം എ​ത്തേ​ണ്ട​ത്.
ഇ​വി​ടെ പ​ണം എ​ത്തി​യെ​ന്ന​റി​ഞ്ഞ ശേ​ഷ​മാ​ണ് ട്ര​ഷ​റി ജീ​വ​ന​ക്കാ​ർ പ​ണ​ത്തി​നു പോ​കു​ന്ന​ത്. പ​ണ​മെ​ത്തു​മ്പോ​ൾ ഏ​ക​ദേ​ശം ഉ​ച്ച​യാ​കും.


സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രും കു​ടും​ബ പെ​ൻ​ഷ​ൻ​കാ​രു​മാ​യി 1800 ല​ധി​കം പേ​രു​ള്ള ഇ​വി​ടെ ആ​ദ്യ​ത്തെ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ൽ ഓ​രോ ദി​വ​സ​വും ഒ​രു കോ​ടി​യോ​ളം രൂ​പ വേ​ണ്ടി വ​രും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഈ ​തു​ക 50 ല​ക്ഷം, 25 ല​ക്ഷം എ​ന്നി​ങ്ങ​നെ കു​റ​യും. ച​വ​റ​യി​ൽ കാ​ഷ് ചെ​സ്റ്റു​ള്ള ഫെ​ഡ​റ​ൽ ബാ​ങ്കി​ലേ​ക്കു ട്ര​ഷ​റി ഇ​ട​പാ​ടു​ക​ൾ മാ​റ്റി പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് കൗ​ൺ​സി​ൽ നേ​താ​വ് ച​വ​റ സു​രേ​ന്ദ്ര​ൻ​പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു.

 

District News

വി​ശ്വാ​സ​പ​രി​ശീ​ല​നം മ​ഹ​ത്താ​യ ശു​ശ്രൂ​ഷ: ഡോ. ​സ്റ്റാ​ന്‍​ലി റോ​മ​ന്‍

കൊ​ല്ലം: പു​തു​ത​ല​മു​റ​യി​ല്‍ ധാ​ര്‍​മി​ക​ത​യും സാ​ഹോ​ദ​ര്യ​വും രൂ​പ​പ്പെ​ടു​ത്താ​നു​ള​ള വി​ശ്വാ​സ പ​രി​ശീ​ല​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ഭ​യു​ടെ മ​ഹ​ത്താ​യ ശു​ശ്രൂ​ഷ​യാ​ണെ​ന്നു കൊ​ല്ലം മു​ന്‍​ ബി​ഷ​പ് ഡോ. ​സ്റ്റാ​ന്‍​ലി റോ​മ​ന്‍.


കൊ​ല്ലം തോ​പ്പ് സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് പ​ള്ളി​യി​ൽ ഡോ​ണ്‍ ബോ​സ്‌​കോ സ​ലേ​ഷ്യ​ന്‍ സ​ഭ ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ച്ച​തി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്.


വി​ശ്വാ​സ​പ​രി​ശീ​ല​ന രം​ഗ​ത്തും പ്രേ​ഷി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സ​ലേ​ഷ്യ​ന്‍ സ​ഭ ന​ല്‍​കി​യ സേ​വ​ന​ങ്ങ​ള്‍ വി​ല​പ്പെ​ട്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് പൈ​നാ​ട​ത്ത്, റെ​ക്ട​ര്‍ ഫാ. ​സ്റ്റീ​ഫ​ന്‍ മു​ക്കാ​ട്ടി​ല്‍,സ​ഹ​വി​കാ​രി ഫാ. ​ബെ​ഞ്ച​മി​ന്‍ ജോ​ര്‍​ജ്, യൂ​ത്ത് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യ്‌​സ​ണ്‍ ന​രി​പ്പാ​റ, മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ആ​നി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള​ള സ​മൂ​ഹ​ബ​ലി​ക്ക് ബി​ഷ​പ് ഡോ. ​സ്റ്റാ​ന്‍​ലി റോ​മ​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.


വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ജ​നു​വ​രി 26ന് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പൈ​നാ​ട​ത്ത്, കൈ​ക്കാ​ര​ന്‍ ജെ​റാ​ള്‍​ഡ് നെ​റ്റോ, ജൂ​ബി​ലി ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ.​ജെ. ഡി​ക്രൂ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

 

Latest News

Corehub Up