x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാം പ്രി​യ​പ്പെ​ട്ട​വ​ർ, തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പാ​ടു​പെ​ട്ട് മേ​പ്പാ​ടി​യി​ലെ സ​മ്മ​തി​ദാ​യ​ക​ർ


Published: December 2, 2025 08:07 AM IST | Updated: December 2, 2025 08:07 AM IST

ക​ൽ​പ്പ​റ്റ: വീ​ർ​പ്പു​മു​ട്ട​ലി​ലാ​ണ് വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മേ​പ്പാ​ടി ജ​ന​റ​ൽ ഡി​വി​ഷ​നി​ലെ സ​മ്മ​തി​ദാ​യ​ക​ർ. സ്ഥാ​നാ​ർ​ഥി നി​ര​യി​ലു​ള്ള​വ​രെ​ല്ലാം പ്രി​യ​പ്പെ​ട്ട​വ​ർ. ഇ​വ​രി​ൽ ആ​രെ കൊ​ള്ള​ണം ആ​രെ ത​ള്ള​ണം എ​ന്ന​തി​ൽ ഡി​വി​ഷ​നി​ലെ വോ​ട്ട​ർ​മാ​രി​ൽ പ​ല​രും വി​ഷ​മി​ക്കു​ക​യാ​ണ്. പു​ഞ്ചി​രി​മ​ട്ടം മ​ല​ന്ത​ല​പ്പി​ൽ ഉ​രു​ൾ​പൊ​ട്ടി മു​ണ്ട​ക്കൈ​യും ചൂ​ര​ൽ​മ​ല​യും ദു​ര​ന്ത​ഭൂ​മി​യാ​യ​പ്പോ​ൾ മേ​പ്പാ​ടി​യി​ലെ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ രാ​ഷ്ട്രീ​യം ഇ​റ​ക്കി​വ​ച്ചാ​ണ് കൈ ​കോ​ർ​ത്ത​ത്.

ഒ​രു വ​ർ​ഷ​വും ഏ​താ​നും മാ​സ​വും ക​ഴി​ഞ്ഞ് വി​വി​ധ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ വോ​ട്ടി​ന് കൈ​നീ​ട്ടു​ന്പോ​ൾ ഏ​തു​കൈ പി​ടി​ക്ക​ണ​മെ​ന്ന് സ​മ്മ​തി​ദാ​യ​ക​ർ​ക്ക് വേ​ഗ​ത്തി​ൽ ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. സി​പി​ഐ​യി​ലെ എ. ​ബാ​ല​ച​ന്ദ്ര​ൻ, മു​സ്ലിം​ലീ​ഗി​ലെ ടി. ​ഹം​സ, ബി​ജെ​പി​യി​ലെ ടി.​എം. സു​ബീ​ഷ്, ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ലെ കെ.​സി. സ​ദീ​ർ എ​ന്നി​വ​രാ​ണ് മേ​പ്പാ​ടി​യി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്.


ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് വ്യ​ത്യ​സ്ത​മാ​ണ് മേ​പ്പാ​ടി ഡി​വി​ഷ​ൻ ചി​ത്രം. മു​ന്പ് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 16 ഉം ​മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴും വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നും വാ​ർ​ഡു​ക​ൾ ചേ​രു​ന്ന​താ​യി​രു​ന്നു ഡി​വി​ഷ​ൻ. നി​ല​വി​ൽ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ർ​ഡു​ക​ൾ മാ​ത്ര​മാ​ണ് ഡി​വി​ഷ​നി​ൽ. 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ൽ മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം. എ​ന്നാ​ൽ ഡി​വി​ഷ​നി​ൽ​നി​ന്നു സി​പി​ഐ​യി​ലെ എ​സ്. ബി​ന്ദു​വാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ​ത്തി​യ​ത്. അ​വ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി.


വോ​ട്ട​ർ​മാ​രി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് നാ​ല് സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും പു​ല​ർ​ത്തു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി. ​ഹം​സ മു​സ്ലിം ലീ​ഗ് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ്. എ​സ്ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ അ​ദ്ദേ​ഹം പ്ലാ​ന്േ‍​റ​ഷ​ൻ ലേ​ബ​ർ ക​മ്മീ​ഷ​ൻ അം​ഗ​മാ​ണ്. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​മാ​യ ഹം​സ 2000ൽ ​മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ൽ ര​ണ്ടു​വ​ട്ടം ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​യാ​യി​രു​ന്നു. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ ഡി​വി​ഷ​നി​ലും പു​റ​ത്തും സ​മ്മ​ത​നാ​ണ്.
ഡി​വി​ഷ​നി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ സു​പ​രി​ചി​ത​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​ബാ​ല​ച​ന്ദ്ര​ൻ. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ൻ അം​ഗ​മാ​യ അ​ദ്ദേ​ഹം എ​ഐ​ടി​യു​സി ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​വും സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് സ​ർ​വീ​സ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്.
ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ടി.​എം. സു​ബീ​ഷ്. എ​ബി​വി​പി​യി​ലൂ​ടെ പൊ​തു​രം​ഗ​ത്ത് എ​ത്തി​യ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ബി​ജെ​പി ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഡി​വി​ഷ​നി​ലെ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ പ​രി​ചി​ത​നാ​ണ് എ​എ​പി സ്ഥാ​നാ​ർ​ഥി കെ.​സി. സ​ദീ​ർ. ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ഇ​ദ്ദേ​ഹം. പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​ക്കി​യാ​ണ് ഡി​വി​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം.

Tags : local nattuvishesham

Recent News

Corehub Up