x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ നി​ന്ന​വ​ർ​ക്കി​ടയി​ലേ​ക്ക് ബൈ​ക്ക് നി​യ​ന്ത്ര​ണംവി​ട്ടു​ ക​യ​റി ആ​റു​പേ​ർ​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 21, 2026 01:01 AM IST | Updated: July 21, 2026 01:01 AM IST

അ​മ്പ​ല​പ്പു​ഴ: റോ​ഡ​രി​കി​ൽ സ്‌​ക്രീ​നി​ൽ ലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ നി​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്ക് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു​ക​യ​റി ആ​റു​പേ​ർ​ക്ക് പ​രി​ക്ക്.

കൊ​പ്പാ​റ​ക്ക​ട​വ് മാ​മ്മൂ​ട് ജം​ഗ്ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 12.30നാ​യി​രു​ന്നു അ​പ​ക​ടം. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ ക​ന്നി​ട്ട​യി​ൽ അ​ക്ഷ​യ് ബി​ജു(26), പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ ക​ല്ലു​പ​റ​യി​ൽ വീ​ട്ടി​ൽ മ​ധു(41), സു​ഗു​ണ​ന്‍റെ മ​ക​ൻ സു​ധീ​ഷ് (37), വ​ണ്ടാ​നം പാ​ക്ക​ള്ളി മേ​ലേ​ത്തി​ൽ അ​ഷ്‌​റ​ഫ് (31), ബൈ​ക്കി​ലെ​ത്തി​യ നെ​ടു​മു​ടി പു​ല്ല​ങ്ങ​ടി ഹ​രി​ശ്രീ ഭ​വ​ന​ത്തി​ൽ ശ്രീ​രാ​ജ് (28), പു​ലാ​പ്പ​റ​മ്പി​ൽ മ​നു(28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്ക് എ​സ്എ​ൻ ക​വ​ല ഭാ​ഗ​ത്തു​നി​ന്നു ക​ഞ്ഞി​പ്പാ​ടം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു.‌

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up