ക്രോസ് ബാരിയറിൽ കവചിത വാഹനം കുടുങ്ങിയപ്പോൾ.
മാവേലിക്കര: റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ക്രോസ് ബാരിയറിൽ കവചിത വാഹനം കുടുങ്ങിയതിനെത്തുടർന്ന് മാവേലിക്കര-പന്തളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
എസ്ബിഐയിൽ കറൻസി നോട്ടുകളുമായി പോലീസ് അകമ്പടിയോടെ എത്തിയ കവചിതവാഹനമാണ് ഇന്നലെ ഒന്നേകാലോടെ തഴക്കര മേൽപ്പാലത്തിനു സമീപത്തെ ക്രോസ് ബാരിയറിൽ തട്ടി കുടുങ്ങിയത്. ഇതേത്തുടർന്നു മാവേലിക്കര ഭാഗത്തേക്കുള്ള മറ്റു വാഹനം കടന്നുപോകുന്നതിനു തടസം നേരിട്ടു. ഒടുവിൽ കുടുങ്ങിയവാഹനം പിന്നോട്ട് എടുത്ത് മറ്റൊരു വഴിയിലൂടെ വൈകിട്ടു മൂന്നരയോടെ മാവേലിക്കരയിൽ എത്തുകയായിരുന്നു.