അമൃതം-ചക്ക ഫെസ്റ്റ് ഷാനിമോൾ ഉസ്മാൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തുറവൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിന്റെയും എഴുപുന്ന കൃഷിഭവന്റെയും എഴുപുന്ന സിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചക്ക അമൃതം - ചക്ക ഫെസ്റ്റ് 2026, ചക്കയുടെ മൂല്യവർധിത ഉത്പന്ന പരിശീലന പരിപാടിയാലും ചക്ക ഇനങ്ങളുടെ വൈവിധ്യത്താലും ചക്ക വിഭവങ്ങളുടെ പ്രദർശനത്താലും കർഷകരുടെയും പൊതുജനങ്ങളുടെയും വൻപങ്കാളിത്താലും ശ്രദ്ധേയമായി.
എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഷാജിയുടെ അധ്യക്ഷതയിൽ ഷാനിമോൾ ഉസ്മാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഫാത്തിമ റഹിയാനത്ത്, വി. അനിൽകുമാർ, പ്രസന്ന അംബുജാക്ഷൻ, പി.പി. അനിൽകുമാർ, ഗിരിജ അശോകൻ, രേണുക അജയൻ, ഗീത ദിനേശൻ, രേഖ, അബ്ദുൽ അസീസ്, പുരുഷൻ, ഓമന മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.