ചെങ്കുളം ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവക വികസന സംഘം പ്രവര്‍ത്തന ഉദ്ഘാടനം
ഓയൂര്‍: ചെങ്കുളം ഇമ്മനുവേല്‍ മാര്‍ത്തോമാ ഇടവക വികസന സംഘം പ്രവര്‍ത്തന ഉദ്ഘാടനം നടത്തി. ഇടവക വികാരി റവ. വര്‍ഗീസ് എ. നൈനാന് കശീശയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊല്ലം കൃഷി വിജ്ഞാനകേന്ദ്രം തലവന്‍ ഡോ. ബി. രഞ്ചന്‍ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ബെഞ്ചമിന്‍ മാത്യു, വികസന സംഘം സെക്രട്ടറി ജോണ്‍ മാത്യു, ട്രസ്റ്റി ബിജോ കെ ജോര്‍ജ്, വൈസ് പ്രസിഡന്റ് കെ. ബാബു, തങ്കമ്മ ബേബി, അനി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.