ആലപ്പു സെന്റ് ജോസഫ് കോളജിൽ സൈക്കിൾ ക്ലബ് ചാണ്ടി ഉമ്മൻ ഉദ്ഘാടനം
ആലപ്പുഴ: പരിസ്ഥിതി സന്ദേശം മുറുകെപ്പിടച്ച് വിദ്യാർഥികൾ മുന്നേറണമെന്നും റോഡുകളിൽ പുകമാലിന്യം ഇല്ലാതാക്കുന്നതിനും വ്യായാമത്തിനുമായി സൈക്കിൾ ഉപയോഗിക്കണമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.
ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിലെ ഐക്യൂ എസി ഗ്രീൻ ഇൻഷേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളജിനെ കാർബൺ ന്യൂട്രൽ കാമ്പസാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്മാർട്ട് ഇൻന്ത്യ ഫൗണ്ടേഷനുമായി ചേർന്ന് നടത്തുന്ന പരിസ്ഥിതി സംരംക്ഷണ പരിപാടിയുടെ ഭാഗമായി സൈക്കിൾ ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ.
കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എ.എ. ഉഷ അധ്യക്ഷത വഹിച്ചു.
ഡോ. കെ.ജെ. ഡയാന, ലൂയിസ് പി. തോമസ്, ഡോ. സെമിച്ചൻ ജോസഫ്, ഡോ.എൻ. രാജവൽ, ഡോ. സബിത തോമസ്, എ.എസ്. നിധിൻ, ഡാലിൻ സയസ്, പി.ജി. ജോൺ ബ്രിട്ടോ, നിമിഷ ടീച്ചർ, വി.ജെ. സെബാസ്റ്റ്യൻ, ഗാർ ഷോ രാഹുൽ എന്നിവർ പ്രസംഗിച്ചു. വ്യക്തിഗത സ്പോൺസർഷിപ്പുകൾ, പരിസ്ഥിതി പ്രവർത്തകർ, വിവിധ കൂട്ടായ്മകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ഇതിനകം മുപ്പത് സൈക്കിളുകളാണ് സൈക്കിൾ ക്ലബിനായി കോളജിന് ലഭിച്ചിട്ടുള്ളത്.