x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന​ത്തി​ല്‍ ക​ടു​വ​യെ​ത്ര? സെ​ന്‍​സ​സി​നു തു​ട​ക്ക​മാ​യി

അ​രു​ണ്‍ വി​ന്‍​സ​ന്‍റ്
Published: December 2, 2025 08:10 AM IST | Updated: December 2, 2025 08:10 AM IST

മാ​ന​ന്ത​വാ​ടി: വൈ​ല്‍​ഡ് ലൈ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യും നാ​ഷ​ണ​ല്‍ ടൈ​ഗ​ര്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ അ​ഥോ​റി​റ്റി​യും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ആ​റാ​മ​ത് ക​ടു​വ സെ​ന്‍​സ​സി​ന് ദേ​ശ​വ്യാ​പാ​ക​മാ​യി തു​ട​ക്ക​മാ​യി. 2026 ഏ​പ്രി​ല്‍ വ​രെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ്.


എം ​സ്ട്രൈ​പ്സ​സ് ആ​പ് ഉ​പ​യോ​ഗി​ച്ച് ക​ട​ലാ​സ് ര​ഹി​ത​മാ​യാ​ണ് സെ​ന്‍​സ​സ്. ക​ടു​വ​ക​ളു​ള്ള മേ​ഖ​ല​ക​ള്‍ ജി​പി​എ​സ് സ​ഹാ​യ​ത്തോ​ടെ അ​ട​യാ​ള​പ്പെ​ടു​ത്താ​നു​ള്ള ജി​യോ ടാ​ഗിം​ഗ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ടു​വ ഇ​ര​ക​ളാ​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും എ​ണ്ണ​വും വ​ന​ത്തി​ലെ ആ​വാ​സ വ്യ​വ​സ്ഥ​യും സെ​ന്‍​സ​സ് ടീം ​വി​ല​യി​രു​ത്തും. വ​ന​മേ​ഖ​ല​യെ ഗ്രി​ഡു​ക​ളാ​യി തി​രി​ച്ച് കാ​മ​റ ട്രാ​പ്പു​ക​ള്‍ സ്ഥാ​പി​ക്കും.

ഇ​രു​മ്പു​ച​ട്ട​ക്കൂ​ടി​ല്‍ സ്ഥാ​പി​ച്ച തെ​ര്‍​മ​ല്‍ കാ​മ​റ​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് ഉ​ട​ലി​ലെ വ​ര​ക​ളു​ടെ ഘ​ട​ന, നീ​ളം, വീ​തി, പ്ര​ത്യേ​ക ആ​കൃ​തി​ക​ള്‍ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ചാ​ണ് ക​ടു​വ​ക​ളെ തി​രി​ച്ച​റി​യു​ന്ന​ത്. ക​ടു​വ​ക​ളു​ടെ കാ​ല്‍​പ്പാ​ടു​ക​ളും പ​രി​ശോ​ധി​ക്കും. നോ​ര്‍​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ല്‍ 90 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സെ​ന്‍​സ​സി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഡി​വി​ഷ​നെ 23 ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ചാ​ണ് സെ​ന്‍​സ​സ്. ഏ​പ്രി​ല്‍ മാ​സ​ത്തോ​ടെ സെ​ന്‍​സ​സി​ന്‍റെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കും

 

Tags : local nattuvishesham

Recent News

Corehub Up