x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് വി​ഹി​തം കു​റ​യ്ക്കി​ല്ല: അ​നി​ൽ അ​ക്ക​ര

വെബ് ഡെസ്ക്
Published: July 20, 2026 10:47 PM IST | Updated: July 20, 2026 10:47 PM IST

പ്രതീകാത്മക ചിത്രം

കു​മ​ളി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് വി​ഹി​ത​ത്തി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള കു​റ​വും വ​രു​ത്തി​ല്ലെ​ന്ന് കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​നി​ൽ അ​ക്ക​ര. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം തേ​ക്ക​ടി ബാ​ബു​ഗ്രോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​കാ​ല​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​ട്ടു​ള്ള ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ടു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ല​ഭ്യ​മാ​ക്കു​മെ​ന്നും ഭ​ര​ണ​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ച് സു​താ​ര്യ​മാ​യ പ്ര​വ​ർ​ത്ത​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എം.​എം. വ​ർ​ഗീ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ റോ​യി കെ. ​പൗ​ലോ​സ്, അ​ഡ്വ. സേ​നാ​പ​തി വേ​ണു, അ​ഡ്വ. സി​റി​യ​ക്ക് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ശാ​ന്തി ഹ​രി​ദാ​സ്, തോ​മ​സ് ക​ക്കു​ഴി, സാ​ജു ജോ​സ​ഫ്, ജോ​ർ​ജ് തോ​മ​സ്, പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local institutions Nattuvishesham DistrictNews

Recent News

Corehub Up