x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍​ഫാം മേ​ഖ​ല അ​സം​ബ്ലി​ക​ള്‍​ക്ക് പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം

വെബ് ഡെസ്ക്
Published: July 20, 2026 10:51 PM IST | Updated: July 20, 2026 10:51 PM IST

ഇ​ന്‍​ഫാം ലോ​റേ​ഞ്ച് മേ​ഖ​ലാ അ​സം​ബ്ലി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ര്‍​ഷി​ക​വൃ​ത്തി​യു​ടെ അ​ന്ത​സും അ​ഭി​മാ​ന​വും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് ക​ര്‍​ഷ​ക​രെ ഉ​യ​ര്‍​ത്തി​യ ഇ​ന്‍​ഫാ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ലാ​ഘ​നീ​യ​മെ​ന്ന് ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ലാ സ​ഹ ര​ക്ഷാ​ധി​കാ​രി ഫാ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം. ഇ​ന്‍​ഫാം ലോ​റേ​ഞ്ച് മേ​ഖ​ലാ അ​സം​ബ്ലി പാ​റ​ത്തോ​ട് മ​ല​നാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നൂ​ത​ന​സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും യ​ന്ത്ര​വ​ത്ക​ര​ണ​വും വ​ഴി കൃ​ഷി​യെ ശാ​സ്ത്രീ​യ​മാ​ക്കു​ക​യും ക​ര്‍​ഷ​ക​രെ സം​ഘ​ടി​ത​മാ​ക്കു​ക​യും ചെ​യ്ത ഇ​ന്‍​ഫാം ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് മൂ​ല്യ​വ​ര്‍​ധ​ന​വി​നും വി​പ​ണ​ന​ത്തി​നും സാ​ധ്യ​ത​ക​ള്‍ ക​ണ്ടെ​ത്തു​ന്നു എ​ന്ന​ത് പ്ര​ശം​സ​നീ​യ​മാ​ണ്. ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ള്‍​ക്ക് ക്ഷേ​മ​വും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് മൂ​ല്യ​ബോ​ധ​വും പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​തി​ല്‍ ഇ​ന്‍​ഫാം സം​ഘ​ട​ന നി​ര്‍​ണാ​യ​ക​മാ​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്നും ഫാ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഓ​രോ ക​ര്‍​ഷ​ക​നും ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും അ​ഭി​മാ​ന​ത്തോ​ടെ​യും നി​ര്‍​ഭ​യ​ത്തോ​ടെ​യും പ​ങ്കു​വ​യ്ക്കു​വാ​നും അ​വ​ത​രി​പ്പി​ക്കു​വാ​നു​മു​ള്ള പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗം​കൂ​ടി​യാ​ണ് ഓ​രോ ത​ല​ത്തി​ലെ​യും ഇ​ന്‍​ഫാം അ​സം​ബ്ലി​ക​ളെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു.

ഇ​ന്‍​ഫാ​മി​ന്‍റെ യൂ​ണി​റ്റ് ത​ലം മു​ത​ല്‍ ദേ​ശീ​യ ത​ലം വ​രെ നി​ര​വ​ധി ക​ര്‍​ഷ​ക നേ​താ​ക്ക​ളെ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ അ​സം​ബ്ലി​ക​ളി​ലൂ​ടെ സം​ഘ​ട​ന​യ്ക്ക് സാ​ധി​ച്ചു.
ഓ​രോ മേ​ഖ​ല​യി​ലു​മു​ള്ള നേ​താ​ക്ക​ള്‍ ക​ര്‍​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നാ​യി വി​വി​ധ​ങ്ങ​ളാ​യ ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍ പ്രാ​ദേ​ശി​ക​മാ​യും ഉ​പ​രി​ഘ​ട​ക​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യും ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്ക​ണം. അ​തി​നു​ള്ള ആ​ലോ​ച​ന​ക​ളും ക്രി​യാ​ത്മ​ക നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​ണ് ഈ ​അ​സം​ബ്ലി​ക​ളി​ല്‍​നി​ന്ന് ഉ​രു​ത്തി​രി​യേ​ണ്ട​തെ​ന്നും ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​ന്‍​ഫാം വെ​ളി​ച്ചി​യാ​നി താ​ലൂ​ക്ക് ര​ക്ഷാ​ധി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ല​മൂ​ട്ടി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ര്‍​ഷി​ക​ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​വ​ര്‍​ഗീ​സ് കു​ള​മ്പ​ള്ളി​ല്‍, ഫാ. ​ജോ​സ​ഫ് പു​ല്‍​ത്ത​കി​ടി​യേ​ല്‍, കാ​ര്‍​ഷി​ക​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​പ്പ​ല​ഞ്ഞി​യി​ല്‍, മ​ഹി​ളാ​സ​മാ​ജ് ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ഫ. സാ​ലി​ക്കു​ട്ടി തോ​മ​സ് വൈ​ക്കു​ന്നേ​ല്‍, ലോ​റേ​ഞ്ച് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷാ​ബോ​ച്ച​ന്‍ മു​ള​ങ്ങാ​ശേ​രി​ല്‍, മേ​ഖ​ലാ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ന്‍ കൈ​ത​യ്ക്ക​ല്‍, മ​ഹി​ളാ​സ​മാ​ജ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഏ​വീ​സ് കു​റു​മ​ണ്ണി​ല്‍, ത്രേ​സ്യാ​മ്മ ജോ​ര്‍​ജ്, മാ​ര്‍​ക്ക​റ്റിം​ഗ് സെ​ല്‍ റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ സ​ന്തോ​ഷ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​സം​ബ്ലി​യി​ല്‍ പെ​രു​വ​ന്താ​നം, പൊ​ന്‍​കു​ന്നം, വെ​ളി​ച്ചി​യാ​നി, മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക താ​ലൂ​ക്കു​ക​ളി​ലെ ഇ​ന്‍​ഫാ​മി​ന്‍റെ​യും മ​ഹി​ളാ​സ​മാ​ജി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടു​ക​ളും വ​രും വ​ര്‍​ഷം ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചു.

Tags : Infarm Nattuvishesham DistrictNews

Recent News

Corehub Up