x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​റു​ന്ന സാ​ങ്കേ​തി​കവി​ദ്യ​ക്ക് അ​ധി​ഷ്‌​ഠിത​മാ​യ വി​ദ്യാഭ്യാ​സം ന​ൽ​കും: എം.ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽഎ


Published: July 20, 2026 10:51 PM IST | Updated: July 20, 2026 10:51 PM IST

ത​ല​പ്പ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ

​പ്ലാ​ശ​നാ​ൽ: ദ്രു​ത​ഗ​തി​യി​ൽ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക്ക് അ​നു​സൃ​ത​മാ​യി കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​ത്തെ പ്ര​ത്യേ​കി​ച്ചും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തെ മാ​റ്റിയെ​ടു​ക്കു​വാ​ൻ യു​ഡി​എ​ഫ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ. ത​ല​പ്പ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ എ​ക്സ​ല​ൻസ് ​അ​വാ​ർ​ഡ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2025-26 വ​ർ​ഷ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, എ​സ്എ​സ്എ​ൽസി, ​എഐ​എ​സ്എ​സ് ഇ,​ ഐസി​എ​സ്ഇ, ​സിബി​എ​സ്ഇ,​ ആ​ദ്യ ചാ​ൻ​സി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും​ എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ​തും ഡി​ഗ്രി കോ​ഴ്സു​ക​ൾ​ക്ക് റാ​ങ്ക് നേ​ടി​യ​തും എ​ൽഎ​സ്എ​സ്, യു​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച​തും ക​ലാ​കാ​യി​ക മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ളെ മൊ​മെ​ന്‍റോ​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മി ബെ​ന്നി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ഡി. ​മ​ഞ്ഞ​പ്പ​ള്ളി​ൽ, സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ പി.​പി., ഡോ. ​റെ​ജി വ​ർ​ഗീസ് മേ​ക്കാ​ട​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ എം., ​കു​മാ​രി സാ​ന്ദ്രാ ഷോ​ബി​ൻ, കു​മാ​രി ലീ​നു കെ. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up