x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന​ര വ​ർ​ഷ​മാ​യി മു​ട​ങ്ങി ആ​ലു​ങ്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി


Published: July 20, 2026 10:48 PM IST | Updated: July 20, 2026 10:48 PM IST

വ​ല​വൂ​ര്‍: ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡി​ലെ ആ​ലു​ങ്ക​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി മൂ​ന്ന​ര വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്ത​ന​ര​ഹി​തം. ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല. വൈ​ദ്യു​തി ചാ​ര്‍​ജ് അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കെ​എ​സ്ഇ ബി ​ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ച്ച​തോ​ടെ​യാ​ണ് വെ​ള്ളം മു​ട്ടു​ന്ന സ്ഥി​തി​യു​ണ്ടാ​യ​ത്.

കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ സെ​ന്‍റ് തോ​മ​സ് മൗ​ണ്ട്, മൂ​ന്നോ​ലി​പ്പാ​റ ഭാ​ഗ​ത്ത് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. പ്ര​ദേ​ശ​ത്തെ പ​ല വീ​ടു​ക​ളി​ലും കി​ണ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വെ​ള്ളം ലോ​റി​ക​ളി​ല്‍ എ​ത്തി​ച്ചാ​ണ് വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. കു​ടി​വെ​ള്ളം അ​ക​ലെ​യു​ള്ള കി​ണ​റു​ക​ളി​ല്‍ നി​ന്നു ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​വ​രു​ന്ന​വ​രു​മു​ണ്ട്. ഒ​ട്ടേ​റെ കി​ട​പ്പു​രോ​ഗി​ക​ളും പ്രാ​യ​മാ​യ​വ​രും ഈ ​മേ​ഖ​ല​യി​ലു​ണ്ട്. കു​ടി​വെ​ള്ളം ഇ​ല്ലാ​തെ ആ​ളു​ക​ള്‍ ബു​ദ്ധി​മു​ട്ടു​ന്ന​ത് പ​ല ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

മൂ​ന്നോ​ലി​പ്പാ​റ​യു​ടെ മു​ക​ളി​ലു​ള്ള ഉ​റ​വ​യി​ല്‍ നി​ന്നാ​ണ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ടു​ത്തു​ള്ള കു​ടും​ബ​ങ്ങ​ള്‍ വെ​ള്ളം എ​ടു​ക്കു​ന്ന​ത്. ആ​ലു​ങ്ക​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി പു​ന​രാ​രം​ഭി​ച്ചാ​ല്‍ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​കും. മ​ഴ​ക്കാ​ല​ത്ത് പോ​ലും ന​ല്ല വെ​ള്ളം കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കു​ടി​വെ​ള്ളം ല​ഭി​ക്കും വ​രെ പ​ഞ്ചാ​യ​ത്തി​നു മു​ന്പി​ല്‍ സ​മ​രം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ര്‍.

 

 

 

 

 

 

 

 

 

 

 

 

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up