x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ല്‍ വാ​നി​ല്‍ പ​റ​ന്നു​യ​ര്‍​ന്ന് വ​ര്‍​ണ​പ്പ​ട്ട​ങ്ങ​ള്‍


Published: December 2, 2025 07:13 AM IST | Updated: December 2, 2025 07:13 AM IST

കോ​ഴി​ക്കോ​ട്: ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ പ്രാ​തി​നി​ധ്യം വ​ര്‍​ധി​പ്പി​ക്ക​ല്‍ ല​ക്ഷ്യ​മി​ട്ട് കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ഒ​രു​ക്കി​യ മെ​ഗാ കൈ​റ്റ് ഫെ​സ്റ്റ് ആ​വേ​ശ​ത്തി​ര​യി​ള​ക്കി. തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ (എ​സ്ഐ​ആ​ര്‍) പ്ര​ചാ​ര​ണാ​ര്‍​ഥം ജി​ല്ല​യി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യി ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം, ജി​ല്ലാ സ്വീ​പ് സെ​ല്‍, ജി​ല്ലാ ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ്, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, വ​ണ്‍ ഇ​ന്ത്യ കൈ​റ്റ് ടീം ​തു​ട​ങ്ങി​യ​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല​യി​ലെ വി​വി​ധ കോ​ളേ​ജു​ക​ളി​ല്‍ നി​ന്നു​ള്ള ആ​യി​ര​ത്തി​ല്‍​പ​രം ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ്-​നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം വ​ള​ണ്ടി​യ​ര്‍​മാ​ര്‍ പ​ങ്കാ​ളി​ക​ളാ​യി. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന യു​വ​ജ​ന പ​ങ്കാ​ളി​ത്ത​മു​ള്ള എ​സ്ഐ​ആ​ര്‍ പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​ണി​തെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.


ജി​ല്ലാ​ക​ള​ക്ട​ര്‍​സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. 4000 വ​ള​ണ്ടി​യ​ര്‍​മാ​ര്‍ നാ​ല് ല​ക്ഷം വോ​ട്ട​ര്‍​മാ​രി​ലേ​ക്ക് നേ​രി​ട്ടി​റ​ങ്ങി​യ 'എ ​ഡേ വി​ത്ത് ബി​എ​ല്‍​ഒ', ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍, സ​ന്ദേ​ശ​രേ​ഖ വി​ത​ര​ണം, സം​ശ​യ ദു​രീ​ക​ര​ണം, ഫോം ​പൂ​രി​പ്പി​ക്കു​ന്ന​തി​നു​ള്ള പി​ന്തു​ണ സം​വി​ധാ​ന​ങ്ങ​ള്‍, പൂ​രി​പ്പി​ച്ച ഫോ​മു​ക​ളു​ടെ ശേ​ഖ​ര​ണം, പ​ട്ടി​ക​വ​ര്‍​ഗ ഉ​ന്ന​തി​ക​ള്‍, തീ​ര​ദേ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​വി​ശേ​ഷ എ​ന്റോ​ള്‍​മെ​ന്‍റ് പ​രി​പാ​ടി​ക​ള്‍, ഡി​ജി​റ്റൈ​സേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ എ​സ്ഐ​ആ​ര്‍ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഫെ​സ്റ്റി​വ​ലി​ന് മു​ന്നോ​ടി​യാ​യി സ​രോ​വ​രം ബ​യോ​പാ​ര്‍​ക്കി​ല്‍ തി​ര​ഞ്ഞെ​ടു​ത്ത 15 കോ​ള​ജു​ക​ളി​ലെ മു​ന്നൂ​റോ​ളം കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കൈ​റ്റ് നി​ര്‍​മാ​ണ ശി​ല്‍​പ​ശാ​ല ഒ​രു​ക്കി​യി​രു​ന്നു.

Tags : local nattuvishesham

Recent News

Corehub Up