x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ബാ​ങ്ക് സം​ഘം ഉ​ഗ്ര​ന്‍​കു​ന്ന് മാലിന്യ നിക്ഷേപ കേന്ദ്രം സ​ന്ദ​ര്‍​ശി​ച്ചു

വെബ് ഡെസ്ക്
Published: October 30, 2026 02:50 AM IST | Updated: October 30, 2026 02:50 AM IST

ബ​യോ​മൈ​നിം​ഗ് പ്ര​വൃ​ത്തി​ക​ള്‍ വി​ല​യി​രു​ത്തു​ന്നു.

കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഉ​ഗ്ര​ന്‍​കു​ന്ന് മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ത്തി​ലെ ബ​യോ മൈ​നിം​ഗ് പ്ര​വൃ​ത്തി​ക​ള്‍ ലോ​ക​ബാ​ങ്ക് സം​ഘം സ​ന്ദ​ര്‍​ശി​ച്ച് വി​ല​യി​രു​ത്തി.ലോ​ക​ബാ​ങ്കി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി (കെ​എ​സ്ഡ​ബ്ല്യു​എം​പി) ആ​ണ് ബ​യോ​മൈ​നിം​ഗ് ന​ട​ത്തു​ന്ന​ത്. ഉ​ഗ്ര​ന്‍​കു​ന്നി​ലെ ബ​യോ​മൈ​നിം​ഗ് ജോ​ലി​ക​ള്‍ വി​ല​യി​രു​ത്തി​യ സം​ഘം ഡം​പ് സൈ​റ്റി​ലെ റി​സോ​ഴ്‌​സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി​യും സ​ന്ദ​ര്‍​ശി​ച്ചു.

ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളു​മാ​യും സം​സാ​രി​ച്ചു. പി​ന്നീ​ട് തെ​ക്ക​ന്‍ പ​ര​വൂ​രി​ലെ രാ​മ​റാ​വു ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​മി​ച്ച ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റും സ​ന്ദ​ര്‍​ശി​ച്ചു. സ്റ്റേ​റ്റ്  പ്രോ​ജ​ക്‌ട് മാ​നേ​ജ്‌​മെ​ന്‍റ് യൂ​ണി​റ്റ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ്എ​ക്‌​സ്‌​പെ​ര്‍​ട്ട് പ്രേ​മ​ല​ത, സോ​ഷ്യ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍​ഡ് ജെ​ന്‍​ഡ​ര്‍ എ​ക്‌​സ​പെ​ര്‍​ട്ട് ഷെ​റി​ന്‍, കൊ​ല്ലം ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെ​ന്‍റ് യൂ​ണി​റ്റ് സോ​ഷ്യ​ല്‍ എ​ക്‌​പെ​ര്‍​ട്ട്  രാ​ജേ​ഷ് പൈ, ​ഫി​നാ​ന്‍​സ് മാ​നേ​ജ്‌​മെ​ന്‍റ് എ​ക്‌​സ്‌​പെ​ര്‍​ട്ട് തോ​മ​സ് പ​ണി​ക്ക​ര്‍, ബ​യോ​മൈ​നിം​ഗ് ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന എ​സ്എം​എ​സ് ക​മ്പ​നി​യു​ടെ സോ​ഷ്യ​ല്‍ എ​ക്‌​സ​പെ​ര്‍​ട്ട് പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.  

ഉ​ഗ്ര​ന്‍​കു​ന്നി​ലെ ബ​യോ​മൈ​നിം​ഗ് ജോ​ലി​ക​ള്‍ ജ​നു​വ​രി​യോ​ട് കൂ​ടി പൂ​ര്‍​ത്തി​യാ​വും. ബ​യോ മൈ​നിം​ഗി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ബാ​ക്ക് ഫി​ല്ലിം​ഗ് അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​ത് പൂ​ര്‍​ത്തി​യാ​യാ​ല്‍ മാ​ലി​ന്യം നി​റ​ഞ്ഞു കി​ട​ന്ന 40 സെ​ന്‍റ് ഭൂ​മി മ​റ്റ് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​വും.

Tags :

Recent News

Corehub Up