പ്രതീകാത്മക ചിത്രം
കൊല്ലം: ജനുവരി മുതല്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂര്‍ സ്പെഷ്യാലിറ്റി ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.24 മണിക്കൂര്‍ സ്പെഷ്യാലിറ്റി ആരംഭിക്കുന്ന ആശുപത്രികളില്‍ ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, അനസ്തേഷ്യ, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗങ്ങളില്‍ താത്കാലികക്കാര്‍ അടക്കം 10 സ്പെഷ്യലിസ്റ്റുകളുടെ സേവനം ഘട്ടംഘട്ടമായി ഉറപ്പാക്കും.
അതിന് പുറമേ ഓരോ ഷിഫ്റ്റിലും രണ്ട് പേരുടെ സേവനം ലഭ്യമാകുന്ന തരത്തില്‍ എട്ട് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍, കാത്ത് ലാബില്‍ മൂന്ന് കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്, രണ്ട് ന്യൂറോളജി കണ്‍സള്‍ട്ടന്റ്, രണ്ട് നെഫ്രോളജിസ്റ്റ്, ഒരു ഗ്യാസ്ട്രോ എന്ററോജിസ്റ്റ് എന്നിവരുമുണ്ടാവും. ജില്ലാ ആശുപത്രിയില്‍ നിലവില്‍ ആറ് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരാണുള്ളത്.
അതിനാല്‍ രാത്രികാലങ്ങളില്‍ ചില ദിവസങ്ങളില്‍ ഒരാള്‍ മാത്രമേ കാണൂ. തൊട്ടടുത്ത് വിക്ടോറിയ ആശുപത്രി ഉള്ളതിനാല്‍ പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി ഒഴികെ ബാക്കിയുള്ളവയില്‍ ജില്ലാ ആശുപത്രിയില്‍ അധിക നിയമനം നടക്കും.
അദ്യഘട്ടത്തില്‍ ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, അനസ്തേഷ്യ, ഓര്‍ത്തോപീഡിക്സ് വിഭാഗങ്ങളില്‍ ആറ് പേരുടെ സേവനം ഉറപ്പാക്കിയാകും 24 മണിക്കൂര്‍ സ്പെഷ്യാലിറ്റി ആരംഭിക്കുക.
Tags :