x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ൽ നി​ന്ന​യാ​ളെ കു​ത്തി; റോ​ഡി​ൽ നി​ന്ന​യാ​ളെ കു​ത്തി; മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പടെ രണ്ടുപേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 30, 2026 02:41 AM IST | Updated: October 30, 2026 02:41 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ക​ട​യ്ക്ക​ലി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ആ​ന​പ്പാ​റ സ്വ​ദേ​ശി റെ​നി ഭ​വ​നി​ൽ മ​നോ​ജ് ലാ​ലി​ന് (55) ആ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ക​ട​യ്ക്ക​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ ആ​ർ​എ​സ്പി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ആ​ന​പ്പാ​റ ലെ​നി​ൻ ഭ​വ​നി​ൽ എ​ൻ.​സാ​യി​ദാ​സ് (65), സു​ഹൃ​ത്ത് ആ​ർ​എ​സ്പി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബാ​ഷാ​ദ് (49) എ​ന്നി​വ​രെ ക​ട​യ്ക്ക​ൽ പൊ​ലിസ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്ന​ര​യ്ക്ക് ആ​ന​പ്പാ​റ​യി​ൽ ആ​യി​രു​ന്നു സം​ഭ​വം.

റോ​ഡി​ൽ ഫോ​ൺ ചെ​യ്തു നി​ന്ന മ​നോ​ജ് ലാ​ലു​മാ​യി സാ​യി​ദാ​സും ബാ​ഷാ​ദും വാ​ക്കേ​റ്റം ന​ട​ത്തി. തു​ട​ർ​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് മ​നോ​ജി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ മ​നോ​ജ് ലാ​ലി​നെ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മ​നോ​ജി​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​യാ​ണ് കു​ത്തേ​റ്റ​ത്. അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags :

Recent News

Corehub Up