സിഐടിയു പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ
കുണ്ടറ: ദേശീയപാതയോരത്തെ കച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ സിഐടിയു പ്രതിഷേധിച്ചു. പള്ളിമുക്ക് ഗുരുമന്ദിരത്തിന് സമീപമുള്ള ദേശീയപാതയോരത്തെ കച്ചവടങ്ങൾ ഒഴിപ്പിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരേയാണ് ശക്തമായ പ്രതിഷേധവുമായി സിഐടിയു രംഗത്തെത്തിയത്.
ഒഴിപ്പിക്കൽ നടപടികൾ തടസപ്പെടുത്തി ട്രേഡ് യൂണിയൻ പ്രവർത്തകർ സ്ഥലത്ത് നിലയുറപ്പിച്ചു. തൊഴിലാളികളുടെ ഉപജീവനമാർഗം സംരക്ഷിക്കണമെന്നാണ് യൂണിയന്റെ ആവശ്യം. തുടർന്ന് ചർച്ചചെയ്ത് പരിഹരിക്കാമെന്ന തീരുമാനത്തിൽ പൊലിസും പഞ്ചായത്ത് അധികൃതരും ഒഴിപ്പിക്കൽ നിർത്തിവച്ചു.
Tags :