പിടിച്ചെടുത്ത സ്പിരിറ്റും മാൻകൊന്പും.
ഓച്ചിറ: വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 85ലിറ്റർ സ്പിരിറ്റും രണ്ട് മാൻ കൊമ്പുകളുമായി ഒരാളെ എക്സൈസ് സ്ക്വാഡ് പിടികൂടി. ഓച്ചിറ ഞക്കനാൽ ആശാന്റയ്യത്ത് വീട്ടിൽ അശോകൻ(52) ആണ് പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ജി. കൃഷ്ണകുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ ആർ.ജി.രാജേഷ്, പ്രിവൻറ്റീവ് ഓഫിസർ കെ.ആർ. രജിത്ത്. വിനോജ് ഖാൻ സേട്ട്, ഐബി പ്രിവന്റ്റീവ് ഓഫീസർ ആർ. മനു എന്നിവരും കായംകുളം എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്.സ്പിരിറ്റ് സൂക്ഷിച്ചിരുന്ന മുറിയിൽനിന്നുമാണ് രണ്ട് മാൻ കൊമ്പുകളും കണ്ടെടുത്തത്.
ഷാപ്പുകളിലെ കള്ളിൽ കലക്കുന്നതിനായി സ്പിരിറ്റ് ചില്ലറയായി ഇയാൾ എത്തിച്ചുവരികയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags :