താക്കോല്‍ ദാനം കൊല്ലം മേയര്‍ എ.കെ. ഹഫീസ് നിര്‍വഹിക്കുന്നു.
കൊട്ടിയം: കോര്‍പറേഷന്റെ സഹകരണത്തോടെ പൊതുപ്രവര്‍ത്തകര്‍ ഒന്നിച്ചപ്പോള്‍ നിര്‍ധനയായ വീട്ടമ്മയ്ക്ക് കയറിക്കിടക്കാന്‍ വീടായി. തെക്കേവിള കമ്പിയിട്ടഴികം ഭാഗത്ത് വീടില്ലാതെ വലഞ്ഞ വിനയയ്ക്കാണ് പൊതുപ്രവര്‍ത്തകരായ ഭരണിക്കാവ് വേണു, ബൈജു ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്ന് കോര്‍പറേഷന്റെ സഹകരണത്തോടെ വീട് നിര്‍മിച്ചു നല്‍കിയത്.
മേയര്‍ എ.കെ. ഹഫീസ് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. ശിവകുമാര്‍, പ്രദീപ്, ജി.ആര് കൃഷ്ണകുമാര്‍, പ്രേംകുമാര്‍, മഷ്ഹൂര്‍ പള്ളിമുക്ക്, മോഹനന്, രാജീവ്, ജയന് തെക്കേവിള, ബെന്നന്‍, സുനില്‍ തെക്കേവിള, ജസ്റ്റിന് തെക്കുംഭാഗം, ഗോപിനാഥന് പിള്ള, സുധി വാറുവില്‍, അഭിനന്ദ് സോളി, രാജന് കട്ടിയില്‍. ബെന്സിലിന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Tags :