x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ര്‍​പറേ​ഷ​നിൽ മു​ന്‍ ഭ​ര​ണ​സ​മി​തി ഒ​പ്പു​വ​ച്ച അ​ജൈ​വ മാ​ലി​ന്യ ക​രാ​റി​ല്‍ ക്ര​മ​ക്കേ​ട് കണ്ടെത്തി

വെബ് ഡെസ്ക്
Published: October 30, 2026 03:01 AM IST | Updated: October 30, 2026 03:01 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കോ​ര്‍​പറേ​ഷ​ന്‍ മു​ന്‍ ഭ​ര​ണ​സ​മി​തി ഒ​പ്പു​വ​ച്ച അ​ജൈ​വ മാ​ലി​ന്യ ക​രാ​റി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി ക​രാ​ര്‍ ക​മ്പ​നി​ക്ക് എ​ട്ട് മാ​സ​ത്തി​നി​ടെ 26.96 ല​ക്ഷം രൂ​പ അ​ധി​കം ന​ല്‍​കി​യെ​ന്ന് സി​എ​ജി​യു​ടെ ക​ണ്ടെ​ത്ത​ല്‍.      ഹ​രി​ത​ക​ര്‍​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യം കു​രീ​പ്പു​ഴ​യി​ലെ റി​സോ​ഴ്‌​സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍ററി​ല്‍ എ​ത്തി​ച്ച് വേ​ര്‍​തി​രി​ച്ച് സം​സ്‌​ക​ര​ണ​ത്തി​ന് കൈ​മാ​റു​ന്ന പ​ദ്ധ​തി​യി​ലാ​ണ് അ​ട്ടി​മ​റി ന​ട​ന്ന​ത്.അ​ജൈ​വ മാ​ലി​ന്യം സം​സ്‌​ക​രി​ക്കു​ന്ന കേ​ന്ദ്രം സ​ജ്ജ​മാ​ക്കാ​ന്‍ താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ​ത്. ഹ​രി​ത​ക​ര്‍​മ​സേ​ന എ​ത്തി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ല്‍ പു​ന​രു​പ​യോ​ഗ യോ​ഗ്യ​മാ​യ​വ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ​ണം ന​ല്‍​കി ഏ​റ്റെ​ടു​ക്കു​ന്നു​ണ്ട്.  

ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍ ഇ​വ വേ​ര്‍​തി​രി​ക്കാ​ന്‍ മെ​ന​ക്കെ​ടു​ന്നി​ല്ല. അ​തി​നാ​ല്‍ ഭാ​ഗി​ക​മാ​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. മാ​ലി​ന്യ​ത്തി​ല്‍ പു​നു​രു​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത​വ മാ​ത്രം  കി​ലോ​യ്ക്ക് അ​ഞ്ചു രൂ​പ വീ​തം ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​ക്ക് അ​ങ്ങോ​ട്ടു ന​ല്‍​കി നീ​ക്കാ​നാ​യി​രു​ന്നു കോ​ര്‍​പറേ​ഷ​ന്‍ ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍. പു​ന​രു​പ​യോ​ഗ യോ​ഗ്യ​മാ​യ മാ​ലി​ന്യം ക​മ്പ​നി സൗ​ജ​ന്യ​മാ​യി ഏ​റ്റെ​ടു​ക്ക​ണം. റി​ജ​ക്ട് ചെ​യ്യു​ന്ന​വ ആ​കെ മാ​ലി​ന്യ​ത്തി​ന്‍റെ 30 ശ​ത​മാ​ന​ത്തി​ല്‍ അ​ധി​ക​മാ​യാ​ല്‍ പ​ണം ന​ല്‍​കേ​ണ്ടെ​ന്നും വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് സ്വ​കാ​ര്യ ക​മ്പ​നി ഏ​റ്റെ​ടു​ക്കു​ന്ന മു​ഴു​വ​ന്‍ മാ​ലി​ന്യ​ത്തി​നും കി​ലോ​യ്ക്ക് 5.50 രൂ​പ വീ​തം കോ​ര്‍​പറേ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന് ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ മാ​റ്റം വ​രു​ത്തു​ക​യാ​യി​രു​ന്നു.

വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ മാ​റ്റി​യ ക​രാ​ര്‍ വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2025 ജൂ​ണ്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ സ്വ​കാ​ര്യ ക​മ്പ​നി​ക്ക് പ​ണം കൈ​മാ​റി. ഈ ​കാ​ല​യ​ള​വി​ല്‍ ക​മ്പ​നി 7,81,765 കി​ലോ അ​ജൈ​വ​മാ​ലി​ന്യം ഏ​റ്റെ​ടു​ത്തു. പ​ഴ​യ ക​രാ​ര്‍ വ്യ​വ​സ്ഥ പ്ര​കാ​ര​മാ​യി​രു​ന്നെ​ങ്കി​ല്‍ 12. 89 ല​ക്ഷം രൂ​പ ന​ല്‍​കി​യാ​ല്‍ മ​തി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ക്ര​മ​ക്കേ​ട് കാ​ട്ടി മു​ഴു​വ​ന്‍ മാ​ലി​ന്യ​ത്തി​നും പ​ണം ന​ല്‍​ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഉ​ണ്ടാ​ക്കി 42.99 ല​ക്ഷം രൂ​പ ന​ല്‍​കി​യെ​ന്നും സി​എ​ജി​യു​ടെ കു​റി​പ്പി​ല്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്നു​ള്ള കാ​ല​യ​ള​വി​ലും ക​രാ​ര്‍ ക​മ്പ​നി പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും കോ​ര്‍​പറേ​ഷ​ന്‍ തു​ക കൈ​മാ​റി​യ​തി​ന്‍റെ രേ​ഖ സി​എ​ജി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.

ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ളി​ല്‍ മാ​റ്റംവ​രു​ത്തി​യ​ത് എ​ന്തി​നെ​ന്ന് സി​എ​ജി ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി​യ​ത് എ​ന്തി​നെ​ന്ന് സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ ചോ​ദി​ക്കു​ന്നു. ക​രാ​റി​ലെ മാ​റ്റം കൗ​ണ്‍​സി​ല്‍ അം​ഗീ​ക​രി​ച്ച​തിന്‍റെ മി​നി​റ്റ്‌​സ് ല​ഭി​ച്ചി​ട്ടി​ല്ല. മാ​ലി​ന്യ സം​സ്‌​ക​ര​ണ ക​രാ​റി​ന് ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും സി​എ​ജി ചോ​ദി​ക്കു​ന്നു. 2026 മു​ത​ല്‍ ക​രാ​ര്‍ ക​മ്പ​നി​ക്ക് പ​ണം ന​ല്‍​കി​യി​ച്ചി​ല്ല, അ​തി​ന്‍റെ കാ​ര​ണവും സി​എ​ജി ചോ​ദി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up