പ്രതീകാത്മക ചിത്രം
കണ്ണൂർ: അച്ഛൻ ഓടിച്ച കാറിടിച്ച് ഒന്നരവയസുകാരി മരിച്ചു. തയ്യിലിലെ ഹൂറിൻ മഹബൂബിക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
കാർ പിന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടം. സംഭവത്തിൽ പിതാവ് ഷഫാഖത്തിനെതിരെ പൊലിസ് കേസെടുത്തു.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്. വീടിന്റെ നടവഴിയിൽ നിന്ന കുട്ടിയെ പിന്നോട്ട് എടുത്ത കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ കുട്ടി മരിച്ചു.