x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഡി​ഷ​യി​ൽ പ്ര​ള​യം; 55,000-ത്തി​ല​ധി​കം ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 30, 2026 03:59 PM IST | Updated: October 30, 2026 04:00 PM IST

അർണാബ്' ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ​യി​ൽ അ​ർ​ണാ​ബ് ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും. പ്ര​ള​യം രൂ​ക്ഷ​മാ​യ ഗ​ഞ്ചം ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 55,000-ത്തി​ല​ധി​കം ആ​ളു​ക​ളെ​യാ​ണ് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​വി​ധ ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നു​ള്ള 300-ല​ധി​കം ടീ​മു​ക​ളെ​യാ​ണ് സ​ർ​ക്കാ​ർ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ബ​ഹു​ദ ന​ദി അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് മു​ക​ളി​ൽ ഉ​യ​ർ​ന്നു ഒ​ഴു​കു​ന്ന​തി​നെ തു​ട​ർ​ന്ന് ഗ​ഞ്ചം ജി​ല്ല​യി​ൽ ഹൗ​റ-​ചെ​ന്നൈ റൂ​ട്ടി​ലെ ട്രെ​യി​ൻ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. യാ​ത്രാ​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി 36 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ക​യും 30 എ​ണ്ണം വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ൽ​ക്ക​ൻ​ഗി​രി​യെ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് കൂ​ടു​ത​ൽ ബാ​ധി​ക്കു​ക​യെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലെ​ങ്കി​ലും ഗ​ഞ്ചം ജി​ല്ല​യി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ഞ്ചി വ്യ​ക്ത​മാ​ക്കി.

ഗ​ഞ്ചം ജി​ല്ല​യി​ലെ പ​ത്ര​പൂ​ർ ബ്ലോ​ക്കി​ൽ വെ​റും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 54 സെ​ന്‍റി​മീ​റ്റ​ർ മ​ഴ​യാ​ണ് പെ​യ്ത​ത്. പ്ര​ള​യ​ത്തി​ന്‍റെ തീ​വ്ര​ത ഉ​യ​ർ​ന്ന​തി​നാ​ൽ പ​ല ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും എ​ൻ​ഡി​ആ​ർ​എ​ഫി​നും ഒ​ഡി​ആ​ർ​എ​ഫി​നും നേ​രി​ട്ട് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഗ​ഞ്ച​മി​ൽ മാ​ത്രം പ്ര​ള​യം 50,000-ത്തോ​ളം ആ​ളു​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. റോ​ഡ് മാ​ർ​ഗം ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത ഗ​ഞ്ച​മി​ലെ 21 പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യോ​മ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ മ​ന്ത്രി സു​രേ​ഷ് പൂ​ജാ​രി അ​റി​യി​ച്ചു.

Tags : Flood ArnabCyclone People

Recent News

Corehub Up