x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ണ്ട​കൊ​ട്ടി​യും പാ​ട്ടു പാ​ടി​യും വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി ച​ന്ദ്ര​ബാ​ബു


Published: December 2, 2025 08:02 AM IST | Updated: December 2, 2025 08:02 AM IST

പു​ൽ​പ്പ​ള്ളി: സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും മ​ത്സ​രി​ക്കു​ന്ന ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ചെ​ണ്ട​കൊ​ട്ടി​യും പാ​ട്ടു പാ​ടി​യും വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ് മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ർ​ഡി​ലെ ഗ്രാ​മ​പ്പ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ കെ.​കെ. ച​ന്ദ്ര​ബാ​ബു ഇ​ത്ത​വ​ണ​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ചെ​ണ്ട​കൊ​ട്ടി​യും പാ​ട്ടു പാ​ടി​യും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം വീ​ടു​ക​ൾ ക​യ​റി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ച​ന്ദ്ര​ബാ​ബു.


2020ൽ ​ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ള്ള​ൻ​കൊ​ല്ലി വാ​ർ​ഡി​ൽ നി​ന്നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​പ്പോ​ൾ ചെ​ണ്ട​കൊ​ട്ടി​യും നാ​ട​ൻ​പാ​ട്ട് പാ​ടി​യു​മാ​യി​രു​ന്നു വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​ത്. ഇ​ത്ത​വ​ണ താ​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന വാ​ർ​ഡ് വ​നി​ത സം​വ​ര​ണം ആ​യ​തി​നാ​ൽ ച​ന്ദ്ര​ബാ​ബു ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തി​ല്ല. ഇ​തി​നാ​ൽ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ൻ കൂ​ടി​യാ​യ ച​ന്ദ്ര​ബാ​ബു.

Tags : local nattuvishesham

Recent News

Corehub Up