x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യപാ​ത​യി​ൽ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞു


Published: December 2, 2025 06:48 AM IST | Updated: December 2, 2025 06:48 AM IST

 

 മ​ര​ട്: ദേ​ശീ​യ പാ​ത​യി​ൽ നെ​ട്ടൂ​രി​ൽ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 11.50 ഓ​ടെ നെ​ട്ടൂ​ർ ഐ​എ​ൻ​ടി​യു​സി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വാ​നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.


ആ​ന്ധ്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള പി​ക്ക​പ്പ് വാ​ൻ ആ​ല​പ്പു​ഴ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന​തി​നി​ടെ അ​തേ ദി​ശ​യി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന മീ​ൻ ക​യ​റ്റു​ന്ന ലോ​റി​യു​ടെ ക​ണ്ണാ​ടി​യി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് മീ​ഡി​യ​നി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.


വാ​നി​ന്‍റെ സ്റ്റെ​പ്പി​നി വീ​ൽ തെ​റി​ച്ച് കു​ണ്ട​ന്നൂ​ർ ഭാ​ഗ​ത്തു നി​ന്ന് വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റും ത​ക​ർ​ത്തു. ക്രെ​യി​നെ​ത്തി​ച്ച് 12.30 ഓ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം റോ​ഡി​ൽ നി​ന്നും നീ​ക്കി.

Tags : local nattuvishesham

Recent News

Corehub Up