x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റു കി​ലോ തി​മിം​ഗ​ല ഛര്‍​ദി​യു​മാ​യി ര​ണ്ടു​പേ​ര്‍ പോ​ലീ​സ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: July 20, 2026 11:46 PM IST | Updated: July 20, 2026 11:46 PM IST

പിടിയിലായ രാ​​​​​ജീ​​​​​വ്, സോ​​​​​മ​​​​​ൻ

പ​​​​​ന്ത​​​​​ളം: രാ​​​​ജ്യാ​​​​ന്ത​​​​ര​​​​വി​​​​​പ​​​​​ണി​​​​​യി​​​​​ല്‍ കോ​​​​​ടി​​​​​ക​​​​​ള്‍ വി​​​​​ല​​​​​മ​​​​​തി​​​​​ക്കു​​​​​ന്ന ആ​​​​​റു കി​​​​​ലോ ആം​​​​​ബ​​​​​ര്‍ ഗ്രീ​​​​​സു​​​​​മാ​​​​​യി (തി​​​​​മിം​​​​​ഗ​​​​​ല ഛര്‍​ദി) ര​​​​​ണ്ടു​​​​​പേ​​​​​രെ പോ​​​​​ല‌ീ​​​​​സ് പി​​​ടി​​​കൂ​​​ടി. മു​​​​​ട്ട​​​​​റ ഓ​​​​​ട​​​​​നാ​​​​​വ​​​​​ട്ടം രാ​​​​​ജീ​​​​​വ് ഭ​​​​​വ​​​​​നി​​​​​ല്‍ രാ​​​​​ജീ​​​​​വ്(39), കൊ​​​​​ട്ടാ​​​​​ര​​​​​ക്ക​​​​​ര ന​​​​​ടു​​​​​വ​​​​​ത്തൂ​​​​​ര്‍ കു​​​​​റു​​​​​മ്പാ​​​​​ലൂ​​​​​ര്‍ മു​​​​​ക​​​​​ളു​​​​​വി​​​​​ള വീ​​​​​ട്ടി​​​​​ല്‍ സോ​​​​​മ​​​​​ന്‍ (48) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് പ​​​​​ന്ത​​​​​ള​​​​​ത്തു പോ​​​​​ലീ​​​​​സി​​​​​ന്‍റെ പി​​​​​ടി​​​​​യി​​​​​ലാ​​​​​യ​​​​​ത്.

ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ തൂ​​​​​ഫാ​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഞാ​​​​​യ​​​​​റാ​​​​​ഴ്ച രാ​​​​​ത്രി പ​​​​​ന്ത​​​​​ളം വ​​​​​ലി​​​​​യ കോ​​​​​യി​​​​​ക്ക​​​​​ല്‍ പാ​​​​​ല​​​​​ത്തി​​​​​നു സ​​​​​മീ​​​​​പം വാ​​​​​ഹ​​​​​ന പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ബൈ​​​​​ക്കി​​​​​ലെ​​​​ത്തി​​​​​യ ഇ​​​​​രു​​​​​വ​​​​​രും പോ​​​​​ലീ​​​​​സി​​​​​നെ മ​​​​​റി​​​​​ക​​​​​ട​​​​​ന്നു പോ​​​​​കാ​​​ൻ ​​ശ്ര​​​​​മി​​​​​ച്ചി​​​​​രു​​​​​ന്നു. ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ന്‍ ശ്ര​​​​​മി​​​​​ച്ച ഇ​​​​​വ​​​​​രെ പോ​​​​​ലീ​​​​​സ് വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ല്‍ പി​​​​​ന്തു​​​​​ട​​​​​ര്‍​ന്നാ​​​​​ണ് പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ​​​​​ത്.

ആം​​​​​ബ​​​​​ര്‍ ഗ്രീ​​​​​സ് അ​​​​​ഞ്ചു​​​​​വ​​​​​ര്‍​ഷം മു​​​​​മ്പ് ല​​​​​ക്ഷ​​​​​ദ്വീ​​​​​പി​​​​​ല്‍നി​​​​​ന്നു രാ​​​​​ജീ​​​​​വ് വാ​​​​​ങ്ങി​​​​​യ​​​​​താ​​​​​ണെ​​​​​ന്നും തി​​​​​രു​​​​​വ​​​​​ല്ല​​​​​യി​​​​​ല്‍ വി​​​​​ല്‍​ക്കാ​​​​​ന്‍ കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നു​​​​​മാ​​​​​ണ് ഇ​​​​​വ​​​​​ർ പോ​​​​​ലീ​​​​​സി​​​​​നോ​​​​​ടു പ​​​​​റ​​​​​ഞ്ഞ​​​​​ത്. കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി ഇ​​​​​രു​​​​​വ​​​​​രെ​​​​​യും പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത ആം​​​​​ബെ​​​​​ര്‍ ഗ്രീ​​​​​സും കോ​​​​​ന്നി വ​​​​​നം ഡി​​​​​വി​​​​​ഷ​​​​​നി​​​​​ലെ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍​ക്കു കൈ​​​​​മാ​​​​​റി. കേ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്യ​​​​​ലും റി​​​​​മാ​​​​​ന്‍​ഡ് അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും വ​​​​​നം വ​​​​​കു​​​​​പ്പാ​​​​​ണ് സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​ത്.

പ​​​​​ന്ത​​​​​ളം എ​​​​​സ്എ​​​​​ച്ച്ഒ സ​​​​​ജീ​​​​​ഷ്‌​​​​​കു​​​​​മാ​​​​​ര്‍, എ​​​​​സ് ഐ ​​​​​യു. വി. ​​​​​വി​​​​​ഷ്ണു, എ ​​​​​എ​​​​​സ്ഐ വി​​​​​ജ​​​​​യ​​​​​കു​​​​​മാ​​​​​ര്‍, സി​​​​​പി​​​​​ഒ​​​​​മാ​​​​​രാ​​​​​യ എ​​​​​സ് അ​​​​​ന്‍​വ​​​​​ര്‍​ഷ, സി​​​​​ജു, ഡാ​​​​​ന്‍​സാ​​​​​ഫ് അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ സു​​​​​ജി​​​​​ത്, മി​​​​​ഥു​​​​​ന്‍ ജോ​​​​​സ്, ഷ​​​​​ഫീ​​​​​ക്ക് അ​​​​​ട​​​​​ങ്ങി​​​​​യ സം​​​​​ഘ​​​​​മാ​​​​​ണ് ഇ​​​​​വ​​​​​രെ പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ​​​​​ത്.

Tags : Police arrest Nattuvishesham DistrictNews

Recent News

Corehub Up