x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സി​ന് തീ​വെ​ച്ചു; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊ​ലി​സ്

വെബ് ഡെസ്‌ക്
Published: September 30, 2026 09:20 AM IST | Updated: September 30, 2026 09:20 AM IST

കോൺഗ്രസ് മണ്ഡലും കമ്മിറ്റി ഓഫിസിലെ തീപിടിത്തത്തിന്‍റെ ദൃശ്യം

 

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സി​ന് തീ​വെ​ച്ചു. പാ​ലി​യോ​ട് ജം​ഗ്ഷ​നി​ലെ ആ​നാ​വൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഓ​ഫീ​സി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഓ​ട് കൊ​ണ്ടു​ള്ള പ​ഴ​യ കെ​ട്ടി​ട​വും ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. രാ​ത്രി പാ​ര്‍​ട്ടി ഓ​ഫീ​സി​ന് പി​ന്നി​ലൂ​ടെ എ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കൈ​യി​ൽ ക​രു​തി​യി​രു​ന്ന ദ്രാ​വ​കം ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ല്‍ ഒ​ഴി​ച്ച ശേ​ഷം തീ ​ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ​യും ഫ്‌​ള​ക്‌​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​ണ്.

നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് തീ ​അ​ണ​ച്ച​തി​നാ​ല്‍ സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ര്‍​ന്നി​ല്ല. നാ​ട്ടു​കാ​രാ​ണ് വി​വ​രം പൊ​ലി​സി​ല്‍ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ബി​ജെ​പി-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​താ​യി വി​വ​ര​മു​ണ്ട്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​യ ആ​ക്ര​മ​ണ​മാ​ണോ എ​ന്ന​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. മാ​രാ​യ​മു​ട്ടം പൊ​ലി​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Tags : Congress mandalam committee office fire Police investigation Neyyattinkara

Recent News

Corehub Up