ഉദയംപേരൂര്‍ ചാലിയത്ത് കടവില്‍ കാണാതായ വയോധികനായി തിരച്ചിൽ നടത്തുന്നു
ഉദയംപേരൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികനെ കാണാതായി. ഉദയംപേരൂര്‍ ചാലിയത്ത് കടവില്‍ കുളിക്കാനിറങ്ങിയ തുണ്ടംപറമ്പില്‍ കരുണാകരനെ (70) ആണ് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പുഴയില്‍ കുളിക്കാന്‍ പോയ ആളെ കാണാതായതോടെ വ്യാഴാഴ്ച തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതല്‍ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
Tags : Man Missing River Rescue