x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​നെ ചൊ​ല്ലി ത​ർ​ക്കം; കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ല്‍

വെബ് ഡെസ്‌ക്
Published: September 27, 2026 06:14 AM IST | Updated: September 27, 2026 06:14 AM IST

രാം​വി​ലാ​സ്

തൃ​ശൂ​ര്‍: കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ല്‍. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി പാ​പ്പി​നി​വ​ട്ടം ക​ള​രി​പ്പ​റ​മ്പ് ക​റു​ത്ത വീ​ട്ടി​ല്‍ രാം​വി​ലാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ര്‍ തി​രി​കെ ചോ​ദി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ മ​ര്‍​ദി​ക്കു​ക​യും മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

ക​ള​രി​പ​റ​മ്പ് കു​ന്ന​ത്ത് വീ​ട്ടി​ല്‍ സ​ലീ​ഷ്, ഭാ​ര്യ, പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ണ്‍​മ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ജൂ​ലൈ 24ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​ക​ള്‍​ക്ക് ഡാ​ന്‍​സ് ക​ളി​ക്കാ​നാ​യി ന​ല്‍​കി​യി​രു​ന്ന ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ര്‍ രാം​വി​ലാ​സ് തി​രി​കെ ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കു​ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

സ​ലീ​ഷി​നെ മ​ർ​ദി​ക്കു​ന്ന​തി​നി​ടെ ത​ട‍​യാ​നെ​ത്തി​യ ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​ല്ലാ​വ​രെ​യും കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ദേ​ഹ​ത്തേ​ക്ക് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

Tags : Thrissur Crime Police Investigation CaseFile FIR

Recent News

Corehub Up