x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​എ​സ്ടി ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന, 14 ല​ക്ഷം രൂ​പ​യും യു​എ​സ് ഡോ​ള​റും ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: September 27, 2026 05:27 AM IST | Updated: September 27, 2026 05:27 AM IST

കൊ​ച്ചി: കൊ​ച്ചി​യി​ൽ ജി​എ​സ്ടി ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലും വീ​ട്ടി​ലും വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. എ​റ​ണാ​കു​ളം ജി​ല്ലാ ജി​എ​സ്ടി ടാ​ക്സ് പേ​യ​ര്‍ സ​ര്‍​വീ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ്ണ​ര്‍ പ്ര​ജ​നി രാ​ജ​ന്‍റെ പ​ച്ചാ​ള​തെ വീ​ട്ടി​ലും ഓ​ഫീ​സി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. 14 ല​ക്ഷം രൂ​പ​യും 788 യു​എ​സ് ഡോ​ള​റും ഇ​വി​ടെ​നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

തേ​വ​ര ജി​എ​സ്ടി കോം​പ്ല​ക്‌​സി​ലെ സം​സ്ഥാ​ന ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​റു​ടെ ഓ​ഫി​സി​ലും വീ​ട്ടി​ലും ഒ​രേ സ​മ​യ​മാ​ണ് സം​ഘം പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. പ​ച്ചാ​ള​ത്തെ വീ​ട്ടി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്‌​ക്ക് എ​ത്തി​യ​പ്പോ​ൾ മു​റി​യി​ൽ സൂ​ക്ഷി​ച്ച പ​ണം മാ​റ്റാ​ൻ ഉ​ദ്യോ​ഗ​സ്ഥ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജി​ല​ൻ​സ് സം​ഘം പ​ണം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ത​ന്‍റെ ലോ​ഡ്ജി​ൽ നി​ന്നു​ള്ള മാ​സ​വ​രു​മാ​ന​മാ​ണ് പ​ണം എ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മൊ​ഴി. യാ​ത്ര ആ​വ​ശ്യ​ത്തി​നാ​യി ക​രു​തി​യ​താ​ണ് യു​എ​സ് ഡോ​ള​ർ എ​ന്നും ഉ​ദ്യോ​ഗ​സ്ഥ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ൽ 63 ശ​ത​മാ​നം വ​രു​മാ​ന​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന സ​മ്പാ​ദ്യം ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് ഉ​ണ്ടാ​യി എ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ൽ ര​ണ്ടു​ദി​വ​സം മു​ൻ​പ് എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു മി​ന്ന​ൽ പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച പ​ണ​വും വി​ദേ​ശ ക​റ​ൻ​സി​യും തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് വി​ജി​ല​ൻ​സ് അ​റി​യി​ച്ചു.

Tags : Inspection GST Joint Commissioner's office seized Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up