x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​ച്ച വാ​ഹ​ന​ത്തി​ന് പി​ഴ​യി​ട്ട സം​ഭ​വം; എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: August 7, 2026 12:18 PM IST | Updated: August 7, 2026 12:18 PM IST

പി​ഴ​യീ​ടാ​ക്കി​യ ജീപ്പ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ജീ​പ്പി​ന് പി​ഴ​യീ​ടാ​ക്കി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് (എം​വി​ഡി) ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി. അ​ടൂ​ർ സ്ക്വാ​ഡി​ലെ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ലൈ​ജു​വി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ആ​റ​ന്മു​ള​യി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ണ്ടു​വ​ന്ന ഓ​ഫ് റോ​ഡ് വാ​ഹ​ന​ത്തി​നാ​ണ് എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ഴ​യി​ട്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ൽ അ​ധി​ക​മാ​യി ഘ​ടി​പ്പി​ച്ചി​രു​ന്ന ലൈ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി. മെ​ഴു​വേ​ലി സ്വ​ദേ​ശി​യാ​യ വാ​ഹ​ന ഉ​ട​മ​യു​ടെ പേ​രി​ലാ​ണ് പി​ഴ നോ​ട്ടീ​സ് വ​ന്ന​ത്.

ഈ ​ന​ട​പ​ടി​ക്കെ​തി​രെ ആ​റ​ന്മു​ള എംഎ​ൽഎ അ​ബി​ൻ വ​ർ​ക്കി നേ​രി​ട്ട് ഗ​താ​ഗ​ത മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് ഉ​ട​ന​ടി സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എംഎ​ൽഎയു​ടെ നി​ർ​ദേശ​പ്ര​കാ​രം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് പി​ന്നീ​ട് പി​ഴ​യൊ​ടു​ക്കി​യ​ത്.

 

Tags : fining vehicle rescue operations MVD

Recent News

Corehub Up