x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​ടി​യു​ടെ ആ​ക്ര​ണ​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 7, 2026 11:17 AM IST | Updated: August 7, 2026 11:17 AM IST

പ്രതീകാത്മക ചിത്രം

റാ​യ്പൂ​ർ: ഛത്തീ​സ്‌​ഗ​ഡി​ലെ കാ​ങ്കേ​ർ ജി​ല്ല​യി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. വ​യ​ലി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ ഹ​ലാ​ൽ ഖോ​ർ ജു​റി (38), സ​ഹോ​ദ​രി ചം​റി​ൻ ബാ​യ് (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു സ​ഹോ​ദ​രി ഖോ​രി​ൻ ബാ​യി (30) ആ​ണ് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് മു​മ്പ് ക​ര​ടി​യു​ടെ കു​ഞ്ഞു​ങ്ങ​ളി​ൽ ഒ​ന്ന് ച​ത്തി​രു​ന്നു. ഇ​തേ ​തു​ട​ർ​ന്ന് ക​ടു​ത്ത പ്ര​കോ​പ​ന​ത്തി​ലും വാ​ശി​യി​ലു​മാ​യി​രു​ന്നു ക​ര​ടി​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പോ​ക​രു​തെ​ന്നു വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Deepika Kill BearAttack

Recent News

Corehub Up