x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിഹാറിൽ വീണ്ടും പെൺകുട്ടിക്ക് നേരേ അതിക്രമം

വെബ് ഡെസ്ക്
Published: September 25, 2026 01:34 PM IST | Updated: September 25, 2026 01:34 PM IST

പ്രതീകാത്മക ചിത്രം

പാറ്റ്ന: ബിഹാറിൽ വീണ്ടും പെൺകുട്ടിക്ക് നേരേ അതിക്രമം. ബിഹാറിലെ ബങ്ക ജില്ലയിലെ മന്തർപർവതിലാണ് പെൺകുട്ടിക്ക് നേരെ വീണ്ടും അതിക്രമമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ഒരു സംഘം യുവാക്കൾ പെൺകുട്ടിയെ പരസ്യമായി ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

പെൺകുട്ടിയെ ചിലർ മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെൺകുട്ടിയുടെ സുഹൃത്തെന്ന് കരുതുന്നയാളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലിസ് കേസെടുക്കുകയും ദൃശ്യങ്ങളിൽ ഉള്ള ആറ് യുവാക്കളെ പ്രതികളാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ സമസ്തിപുർ, ജമുയി എന്നിവിടങ്ങളിലും പെൺകുട്ടികൾക്ക് നേരെ സമാനമായ ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായ ഇത്തരം സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെയും പൊലിസിനെതിരെയും വ്യാപകമായ വിമർശനമാണ് ഉയരുന്നത്.

Tags : Assault Bihar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up