അഗസ്റ്റിന്‍ സഹോദരന്മാർ
കൽപറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചാന കേസിൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മടക്കി. കുറ്റപത്രം വൈകിയതിനുള്ള കാരണം വ്യക്തമാക്കുന്ന രേഖയുടെ അഭാവവും മറ്റ് സാങ്കേതിക പിഴവുകളും ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി.
പരിശോധനകൾ പൂർത്തിയാക്കി പുതുക്കിയ കുറ്റപത്രം ഉടൻ വീണ്ടും സമർപ്പിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. മുട്ടിലിൽനിന്ന് മുറിച്ചുകടത്തി എറണാകുളം കരിമുകളിൽനിന്ന് പിടികൂടിയ തടികളുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലാണ് വനംവകുപ്പ് ഇപ്പോൾ കുറ്റപത്രം നൽകിയത്.
ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ നിലനിൽക്കുന്ന ഈ കേസിൽ വനംവകുപ്പ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് പ്രതികൾ വാദമുയർത്തിയിരുന്നു. ഇതിനെത്തുടർന്നാണ് വനംവകുപ്പ് തിരക്കിട്ട് കുറ്റപത്രം സമർപ്പിച്ചത്.
മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ വരുന്നത് ഇതാദ്യമല്ല.
Tags : MuttilTree Curt ForestDepartments Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash